ടെൽ അവീവ്/ജെറുസലേം: ഓശാന ദിനത്തിൽ ചർച്ച് ഓഫ് ദി ഹോളി സെപൾചറിൽ സ്വകാര്യ പ്രാർത്ഥനയ്ക്കായി കത്തോലിക്ക മതനേതാക്കളെ ഇസ്രായേൽ പോലീസ് പ്രവേശിപ്പിക്കാതിരുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനം ഉയരുന്നു. ലോകം ഓശാന ഞായർ ആചരിക്കുന്നതിനിടെ ഇത്തരം നിയന്ത്രണം ഏർപ്പെടുത്തിയത് നൂറ്റാണ്ടുകളായുള്ള മതാചാരങ്ങൾക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. ഇറാനുമായുള്ള യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടന്ന സാഹചര്യത്തിൽ ജെറുസലേമിൽ സുരക്ഷാ ഭീഷണി ഉയർന്നതിനാൽ പ്രധാന വിശുദ്ധ കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്. മിസൈൽ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങൾക്കും ആരാധനകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി […]









