മോസ്കോ: ക്രൈമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. എഎൻ-26 (An-26) കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 23 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പറക്കലിനിടയിൽ ആശയവിനിമയം നഷ്ടപ്പെടുകയും പിന്നീട് അപകടം സംഭവിക്കുകയായിരുന്നുവെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനം മലയിടുക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിമാനം തകർന്ന സ്ഥലം […]








