കോട്ടയം: തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലഭിക്കാത്ത പക്ഷം രാഷ്ട്രീയ വനവാസമെന്ന വി.ഡി. സതീശന്റെ പ്രഖ്യാപനം പ്രചാരണ കാലത്ത് വലിയ ചർച്ചയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് മറ്റൊരു അവസരം ലഭിച്ചത്. വാഗമണ്ണിൽ ‘വനവാസം’ എന്ന റിസോർട്ട് ഉദ്ഘാടനം ചെയ്യാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ് ക്ഷണിച്ചിരിക്കുന്നത് . മുൻ വനംമന്ത്രി കെ.പി. വിശ്വനാഥന്റെ സഹോദരീപുത്രൻ അശ്വിനാണ് റിസോർട്ടിന്റെ ഉടമ. റിസോർട്ടിന് ‘വനവാസം’ എന്ന പേര് നൽകിയിരുന്നത് ഈ വിവാദങ്ങൾക്ക് മുമ്പാണെന്നും, പേര് കേട്ടപ്പോൾ തമാശയായി തോന്നിയെന്നും സതീശൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് […]









