Sunday, May 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

by News Desk
April 24, 2026
in SPORTS
പരിക്ക്:-യമാലിന്-ക്ലബ്ബ്-സീസണ്‍-നഷ്ടമാകും;-ലോകകപ്പില്‍-കളിച്ചേക്കും

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

കാറ്റലോണിയ: സ്പാനിഷ് സൂപ്പര്‍ താരം ലാമിനെ യമാലിന് പരിക്ക്. സ്പാനിഷ് ലാലിഗയില്‍ സെല്‍റ്റ വിഗോയ്‌ക്കെതിരായ മത്സരത്തില്‍ ഗോള്‍ നേടിയ പെനാല്‍റ്റി ഷോട്ട് തൊടുത്തിന് തൊട്ടുപിന്നാലെ താരം കാല്‍ വേദനയെ തുടര്‍ന്ന് മൈതാനത്ത് കിടക്കുകയായിരുന്നു.

നിമിഷങ്ങള്‍ക്കകം യമാലിനെ ചികിത്സയ്‌ക്കായി പുറത്തേക്ക് മാറ്റി. റൂണി ബര്‍ഗ്ജി പകരക്കാരനായി ഇറങ്ങുകയും ചെയ്തു. സെല്‍റ്റ വിഗോയ്‌ക്കെതിരായ മത്സരത്തിന്റെ 41-ാം മിനിറ്റിലാണ് യമാല്‍ ഗോള്‍ നേടിയത്. കുറച്ച് നേരം എഴുന്നേല്‍ക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും കടുത്ത വേദനയെ തുടര്‍ന്ന് കളം വിട്ടു. മത്സരത്തിന്റെ ആദ്യ പകുതി സ്റ്റോപ്പേജ് സമയത്താണ് കളം വിട്ടത്.

പിന്നീട് നടത്തിയ വൈദ്യ പരിശോധനകളില്‍ യമാലിന്റെ ഇടത് കാല്‍ തുടയ്‌ക്ക് സാരമായി പരിക്കുള്ളതായി കണ്ടെത്തി. ആഴ്‌ച്ചകള്‍ നീണ്ട വിശ്രമം വേണ്ടിവരുന്നതിനാല്‍ സീസണിലെ ബാക്കി മത്സരങ്ങളില്‍ താരം കളിക്കിറങ്ങില്ലെന്ന് ബാഴ്‌സ ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കൃത്യമായ പരിചരണത്തിനും വിശ്രമത്തിനും ശേഷം ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ താരം ദേശീയ ടീമിനായി കളിക്കാനിറങ്ങുമെന്നാണ് അറിയുന്നത്. ആ സമയം കൊണ്ട് ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരിക്ക് ഭേദമാകുന്നതിന്റെ പുരോഗതിയനുസരിച്ചായിരിക്കും ഇതിന്റെ അന്തിമ തീരുമാനം.

യമാല്‍ കൂടി ഉള്‍പ്പെട്ട ബാഴ്‌സ ടീം ലാലിഗ കിരീട നേട്ടത്തിന്റെ വക്കിലാണ്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്‌സ പുറത്താകുകയും സ്‌പെയിനിലെ മറ്റ് ചാമ്പ്യന്‍ഷിപ്പുകള്‍ കഴിഞ്ഞ ആഴ്‌ച്ചത്തെ കോപ്പ ഡെല്‍ റെ ഫൈനലോടെ സമാപിക്കുകയും ചെയ്തതിനാല്‍ സീസണില്‍ ലാലിഗ മാത്രമേ ബാഴ്‌സയ്‌ക്ക് കളിക്കാനുള്ളൂ. നിലവിലെ സ്ഥിതിയില്‍ ബാഴ്‌സയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള റയലിന് കപ്പടിക്കണമെങ്കില്‍ വലിയ അത്ഭുതങ്ങള്‍ കാട്ടേണ്ടിവരും. ഈ സാഹചര്യത്തില്‍ യമാലിനെ സീസണിലെ ബാക്കി മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതില്‍ തെറ്റില്ലെന്നും ബാഴ്‌സ കണക്കുകൂട്ടുന്നതായി വിലയിരുത്തലുകളുണ്ട്.

 

ShareSendTweet

Related Posts

സണ്‍-ഹ്യുങ്-മിന്‍,ഏഷ്യന്‍-സൂപ്പര്‍-താരത്തിന്റെ-നാലാം-ലോകകപ്പ്
SPORTS

സണ്‍ ഹ്യുങ്-മിന്‍,ഏഷ്യന്‍ സൂപ്പര്‍ താരത്തിന്റെ നാലാം ലോകകപ്പ്

May 17, 2026
ലോകകപ്പില്‍-കൊറിയ-ഇതുവരെ
SPORTS

ലോകകപ്പില്‍ കൊറിയ ഇതുവരെ

May 17, 2026
തായിലാന്‍ഡ്-ഓപ്പണ്‍-ബാഡ്മിന്റണ്‍:-സാത്വിക്-ചിരാഗ്-സഖ്യം-ഫൈനലില്‍
SPORTS

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍

May 17, 2026
എഫ്-എ-കപ്പ്:-സിറ്റി-ജേതാക്കള്‍
SPORTS

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

May 17, 2026
ഇംഗ്ലീഷ്-പ്രീമിയര്‍-ലീഗ്-:-ലിവറിനെ-ആസ്റ്റണ്‍-വില്ല-തോല്‍പ്പിച്ചു
SPORTS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ലിവറിനെ ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു

May 17, 2026
ക്യാച്ച്-എടുക്കാൻ-ശ്രമിക്കുന്നതിനിടെ-പാക്-ഫാസ്റ്റ്-ബൗളർ-ഹസൻ-അലി-തലയിടിച്ചു-വീണു
SPORTS

ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് ഫാസ്റ്റ് ബൗളർ ഹസൻ അലി തലയിടിച്ചു വീണു

May 16, 2026
Next Post
മെക്‌സിക്കോയിലെ-രണ്ട്-വേദികള്‍-കൂടി;-ബിബിവിഎ,-അക്രോന്‍

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

തോമസ്-കപ്പില്‍-തുടക്കം-കാനഡയ്‌ക്കെതിരെ

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

തോമസ്-ആന്‍ഡ്-ഊബര്‍-കപ്പിന്-ഇന്ന്-തുടക്കം;-പ്രതീക്ഷയുടെ-പുതുനാമ്പായി-ആയുഷും

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വിഴിഞ്ഞത്ത് വീണ്ടും വിസ്മയം! ലോകത്തെ ഏറ്റവും വലിയ ഭീമൻ കപ്പൽ ‘എംഎസ്‌സി മിക്കോൾ’ നങ്കൂരമിട്ടു
  • മോഹൻലാലും ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരവും ഒന്നിക്കുന്നു! ബിഗ് ബജറ്റ് ചിത്രം ഒക്ടോബറിൽ തുടങ്ങും
  • അബുദാബിയിലെ ബറാക്ക ആണവനിലയത്തിനടുത്ത് ഡ്രോൺ ആക്രമണം; ഇലക്ട്രിക്കൽ ജനറേറ്ററിൽ തീപ്പിടുത്തം; നിരീക്ഷണം ശക്തമാക്കി
  • ചില്ലൊന്നും അടിച്ച് പൊട്ടിക്കേണ്ട; ഓട്ടോയൊക്കെ പിടിച്ച് സ്റ്റോപ്പിലെത്തുകയും വേണ്ട;കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകളിൽ ഇഷ്ടമുള്ളിടത്തു നിന്ന് കയറാനും ഇറങ്ങാനും പറ്റും; ടിക്കറ്റ് ചാർജിനൊപ്പം അധികം 20 രൂപ നൽകിയാൽ മതി; പുതിയ പദ്ധതി
  • ഇന്ത്യ പെട്ടു; ട്രംപ് വീണ്ടും ആ കടുത്ത തീരുമാനത്തിലേയ്ക്ക്; റഷ്യൻ എണ്ണയിറക്കുമതിയ്ക്കേർപ്പെടുത്തിയ താൽക്കാലിക ഉപരോധ ഇളവുകൾ പിൻവലിക്കുന്നു; ആഗോള വിപണിയിൽ വിലക്കയറ്റ ഭീതി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.