Saturday, April 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സെൽഫിയും ഫോണും വേണ്ട: വന്യജീവി സ​ങ്കേതങ്ങൾ സഞ്ചാരികളോട് ‘നോ’ പറയുന്നതെന്തുകൊണ്ട്?

by News Desk
April 24, 2026
in TRAVEL
സെൽഫിയും-ഫോണും-വേണ്ട:-വന്യജീവി-സ​ങ്കേതങ്ങൾ-സഞ്ചാരികളോട്-‘നോ’-പറയുന്നതെന്തുകൊണ്ട്?

സെൽഫിയും ഫോണും വേണ്ട: വന്യജീവി സ​ങ്കേതങ്ങൾ സഞ്ചാരികളോട് ‘നോ’ പറയുന്നതെന്തുകൊണ്ട്?

ന്യൂഡൽഹി: ഇന്ത്യയിലെ ടൈഗർ റിസർവുകളിൽ സഫാരിക്കിടെ മൊബൈൽ ഫോണുകൾക്ക് പൂർണനിരോധനം ഏർപ്പെടുത്തിക്കഴിഞ്ഞു. 2025 നവംബറിൽ സുപ്രീം കോടതിയുടെ വിധിയിലൂടെയാണ് രാജ്യത്തെ പ്രധാന കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ടൂറിസം മേഖലകളിൽ മൊബൈൽ ഫോണുകൾ നിരോധിച്ചത്. ഈ നിരോധനം മറ്റ് വന്യജീവി സ​ങ്കേതങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ.

കാട്ടിലൂടെ ഒരു ജീപ്പിൽ സഞ്ചരിക്കുന്നതിനിടെ നിങ്ങളുടെ മുന്നിൽ ഒരു കടുവ പ്രത്യക്ഷപ്പെടുന്നു. നിങ്ങൾ ആ കാഴ്ച കാണാനല്ല ശ്രമിക്കാറ്. പകരം ഫോണിലേക്ക് കൈ നീട്ടി, ആ ഷോട്ട് ഫ്രെയിമിൽ പകർത്താനുള്ള ശ്രമത്തിലായിരിക്കും. അത്തരമൊരു ചിത്രം പകർത്തുക എന്നത് മിക്ക യാത്രികരുടെയും ഒരു സ്വപ്നവുമാകും. എന്നാൽ ആ ശ്രമം ഇനി അധികം വേണ്ടെന്ന തീരുമാനമാണ് വന്യജീവി സ​ങ്കേതങ്ങളിൽ വരാൻ പോകുന്നത്. അതിന് കാരണം സഞ്ചാരികളുടെ വിവേകമില്ലാത്ത പ്രകടനങ്ങൾ തന്നെയാണെന്ന് അധികൃതർ പറയുന്നു. വന്യജീവി കേന്ദ്രങ്ങളിലെ സഫാരിക്കിടെയുള്ള വിനോദസഞ്ചാരികളുടെ ഫോൺ ഉപയോഗം മനുഷ്യർക്കും വന്യജീവികൾക്കും ഒരുപോലെ അപകടകരമാണെന്നാണ് കോടതി കണ്ടെത്തിയത്.

ഈയിടെ അതിനെ സാധൂകരിക്കുന്ന ഒരു വിഡിയോ വൈറലാവുകയും ചെയ്തു. രാജസ്ഥാനിലെ രൺതംബോർ ദേശീയോദ്യാനത്തിലെ ഒരു കടുവ നിരവധി സഫാരി വാഹനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതാണ് വിഡിയോ. ആളുകൾ കൂട്ടംചേർന്നുനിന്ന് മൊബൈലുകളിൽ ചിത്രം പകർത്താൻ ശ്രമിക്കുകയാണ്. കാട്ടിലേക്കുപോകാൻ ശ്രമിക്കുന്നതിനിടെ കടുവ പരിഭ്രാന്തനാകുന്നു. ‘സഫാരി ജാമുകൾ’ എന്നാണ് ഈ സംഭവത്തെ വിളിക്കുന്നത്. തിരക്കേറിയ വന്യജീവികേന്ദ്രങ്ങളിൽ ഇത് സ്ഥിരം സംഭവമാണെങ്കിലും ഇവ വന്യമൃഗങ്ങളെ മോശമായി ബാധിക്കുമെന്നാണ് കണ്ടെത്തൽ.

മൃഗങ്ങളുടെ ഫോട്ടോകൾ എടുക്കുന്നതിനിടെ ഫോൺ വീണുപോയ സംഭവങ്ങളും അമ്മ സെൽഫി എടുക്കുന്നതിനിടെ കുട്ടി ജീപ്പിൽനിന്ന് വീണ് വഴിയിൽ നിന്ന് തെറിച്ചുവീണ സംഭവങ്ങളുമെല്ലാമുണ്ടായിട്ടുണ്ട്. ഗൈഡുമാർ കടുവയുടെ തൊട്ടടുത്തുനിന്ന് ഇത്തരം സന്ദർഭങ്ങളിൽ യാത്രികരെ രക്ഷപ്പെടുത്തിയ നിരവധി സംഭവങ്ങൾ വനം വകുപ്പ് അധികൃതർ പങ്കുവെക്കുന്നു.

ഇന്ത്യൻ ടൈഗർ സഫാരികൾക്കുള്ള പുതിയ നിയമങ്ങൾ ഇവയാണ്. കടുവാ സങ്കേതത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് സന്ദർശകർ അവരുടെ മൊബൈൽ ഫോണുകൾ ഒരുപെട്ടിയിൽ വെക്കുകയോ അല്ലെങ്കിൽ സൈലന്റ് മോഡിൽ ഇട്ട് ബാഗിൽ സൂക്ഷിക്കുകയോ വേണം. കടുവ ആവാസ വ്യവസ്ഥകളുള്ള പ്രധാന ടൂറിസം മേഖലകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് അനുവദനീയമല്ല. അടിയന്തര വാഹനങ്ങൾ ഒഴികെ, കടുവാ സംരക്ഷണ കേന്ദ്രങ്ങളിലെ റോഡുകൾ സന്ധ്യക്കും പ്രഭാതത്തിനും ഇടയിൽ ഉപയോഗിക്കാൻ പാടില്ല. കടുവ സംരക്ഷണ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള അതിർത്തി പ്രദേശങ്ങളിൽ പരിമിതമായ വികസന പദ്ധതികൾ മാത്രമേയുള്ളൂ.

3,600ലധികം ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രമാണ് ഇന്ത്യ. ലോകത്തിലെ കടുവകളുടെ എണ്ണത്തിന്റെ 75ശതമാനം വരും ഇത്. രാജസ്ഥാനിലെ രൺതംബോർ ദേശീയോദ്യാനം, ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനം തുടങ്ങിയ രാജ്യത്തെ 58 ഔദ്യോഗിക കടുവ സംരക്ഷണ കേന്ദ്രങ്ങളിലാണ് ഇവയിൽ ഭൂരിഭാഗവും താമസിക്കുന്നത്. ബംഗാൾ കടുവ വംശനാശഭീഷണി നേരിടുന്ന ഒരു ഇനമായി തുടരുമ്പോഴും ഇന്ത്യയിലെ നടക്കുന്ന സംരക്ഷണ പ്രവർത്തനങ്ങൾ അവയുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ വന്യജീവികളോട് എങ്ങനെ പെരുമാറണമെന്നറിയാതെ വന്യജീവി കേന്ദ്രങ്ങളിലെ സഫാരികൾക്കിടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ 418 അപകട മരണങ്ങളുണ്ടായതാണ് കണക്കുകൾ. ഇതിൽ പ്രധാനമായും കടുവകളുടെ ആക്രമണമാണ്.

ShareSendTweet

Related Posts

കർണാടകയിലേക്ക്-ട്രക്കിങ്ങിനാണോ?-സാഹസിക-യാത്രികർ-പുതിയ-നിബന്ധനകൾ-അറിഞ്ഞിരിക്കണം
TRAVEL

കർണാടകയിലേക്ക് ട്രക്കിങ്ങിനാണോ? സാഹസിക യാത്രികർ പുതിയ നിബന്ധനകൾ അറിഞ്ഞിരിക്കണം

April 19, 2026
തീയും-മഞ്ഞും-പുണരുന്ന-വിസ്മയം;-അതിശയക്കാഴ്ചകളുടെ-ഐസ്‌ലാൻഡ്
TRAVEL

തീയും മഞ്ഞും പുണരുന്ന വിസ്മയം; അതിശയക്കാഴ്ചകളുടെ ഐസ്‌ലാൻഡ്

April 15, 2026
ചരിത്രസ്മാരകങ്ങളല്ല,-ലക്ഷ്യം-ഹൈദരാബാദി-ബിരിയാണിയും-ഇറാനി-ചായയും!-നഗരത്തിലേക്ക്-ഒഴുകുന്നത്-പുതിയ-തരം-‘രുചി-തേടിയുള്ള-തീർഥാടകർ’
TRAVEL

ചരിത്രസ്മാരകങ്ങളല്ല, ലക്ഷ്യം ഹൈദരാബാദി ബിരിയാണിയും ഇറാനി ചായയും! നഗരത്തിലേക്ക് ഒഴുകുന്നത് പുതിയ തരം ‘രുചി തേടിയുള്ള തീർഥാടകർ’

April 14, 2026
സഞ്ചാരികളെ-മാടിവിളിച്ച്-ഇക്കോ-ടൂറിസം-കേന്ദ്രങ്ങൾ
TRAVEL

സഞ്ചാരികളെ മാടിവിളിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

April 13, 2026
ക്ലിഫ്-ടോപ്പ്-സ്റ്റോറീസ്
TRAVEL

ക്ലിഫ് ടോപ്പ് സ്റ്റോറീസ്

April 12, 2026
നൈലിന്‍റെയും-പിരമിഡുകളുടെയും-നാട്ടിൽ​
TRAVEL

നൈലിന്‍റെയും പിരമിഡുകളുടെയും നാട്ടിൽ​

April 12, 2026
Next Post
‘പ്ലീസ്,-ദയവ്-ചെയ്ത്-ഇല്ലാത്ത-ഗോസിപ്പുകള്‍-ഉണ്ടാക്കാതെയിരിക്കൂ,-എന്തൊക്കെയാണ്-പറഞ്ഞുണ്ടാക്കുന്നത്;-ആ-വ്യക്തി-കാരണമാണ്-ഞങ്ങള്‍-പിരിഞ്ഞതെന്ന്-പറയുന്നത്-വളരെ-മോശമാണ്’-പ്രശസ്ത-സിനിമാപ്രവർത്തകനെ-ചേർത്തുള്ള-പ്രചരണങ്ങളോട്-പ്രതികരിച്ച്-സജ്ന

‘പ്ലീസ്, ദയവ് ചെയ്ത് ഇല്ലാത്ത ഗോസിപ്പുകള്‍ ഉണ്ടാക്കാതെയിരിക്കൂ, എന്തൊക്കെയാണ് പറഞ്ഞുണ്ടാക്കുന്നത്; ആ വ്യക്തി കാരണമാണ് ഞങ്ങള്‍ പിരിഞ്ഞതെന്ന് പറയുന്നത് വളരെ മോശമാണ്’- പ്രശസ്ത സിനിമാപ്രവർത്തകനെ ചേർത്തുള്ള പ്രചരണങ്ങളോട് പ്രതികരിച്ച് സജ്ന

‘ഏതാനും-മാസങ്ങൾക്കുള്ളിൽ-ലോകം-ഭക്ഷ്യക്ഷാമത്താൽ-ഉഴലും;-മൂന്ന്-കോടിയിലധികം-ആളുകൾ-ദാരിദ്രത്താൽ-വലയും-‘-യുഎൻ-മുന്നറിയിപ്പ്

‘ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം ഭക്ഷ്യക്ഷാമത്താൽ ഉഴലും; മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്രത്താൽ വലയും ‘- യുഎൻ മുന്നറിയിപ്പ്

ഷെയര്‍-ടാക്സിയാണ്-200-രൂപ-തന്നാല്‍-മതിയെന്ന്-വാഗ്ദാനം-ചെയ്ത്-കാറില്‍-കയറ്റി,-ആളൊഴിഞ്ഞ-സ്ഥലത്തെത്തിച്ച്-പീഡിപ്പിക്കാന്‍-ശ്രമം,-ഓടുന്ന-വാഹനത്തില്‍-നിന്ന്-എടുത്ത്-ചാടി-യുവതി,-രണ്ടുപേര്‍-അറസ്റ്റില്‍

ഷെയര്‍ ടാക്സിയാണ് 200 രൂപ തന്നാല്‍ മതിയെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം, ഓടുന്ന വാഹനത്തില്‍ നിന്ന് എടുത്ത് ചാടി യുവതി, രണ്ടുപേര്‍ അറസ്റ്റില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നെതന്യാഹുവിന് പ്രോസ്റ്റേറ്റ് ക്യാൻസർ; ;ചികിത്സിച്ച് ഭേദമാക്കിയെന്ന് റിപ്പോർട്ട്; ‘ യുദ്ധത്തിന്റെ മൂർധന്യതയിൽ, ഇറാനിയൻ ഭീകര ഭരണകൂടത്തിന് തെറ്റായ പ്രചാരണങ്ങൾ നടത്താൻ അവസരം നൽകാതിരിക്കാൻ ഇക്കാര്യം രണ്ടുമാസം രഹസ്യമാക്കിവയ്ക്കുകയായിരുന്നു’
  • കണ്ണൂർ കേളകത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പോലീസിൽ കീഴടങ്ങി
  • സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; ആലപ്പുഴയിൽ വീട്ടമ്മ മരിച്ചു
  • ‘വടകരയിലും നാദാപുരത്തും ബിജെപി യുഡിഎഫിന് വോട്ടുമറിച്ചു; പിന്നിൽ ഷാഫി പറമ്പിൽ എം.എൽ.എയും പാറക്കൽ അബ്ദുള്ളയും‘ – ആരോപണവുമായ് എം. വി ​ഗോവിന്ദൻ
  • പാക്കിസ്ഥാനിൽ യുഎസ്- ഇറാൻ ചർച്ചകൾ വീണ്ടും ചൂടുപിടിക്കുന്നു, യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും മുൻ പ്രസിഡൻ്റ് ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നറും ഇന്ന് പാക്കിസ്ഥാനിലേക്ക്!! എന്തുവന്നാലും ഹോർമുസിലെ ഉപരോധം നീക്കാതെ ഒരിഞ്ച് മുന്നോട്ടില്ലെന്ന് ഇറാൻ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.