Thursday, April 23, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

കർണാടകയിലേക്ക് ട്രക്കിങ്ങിനാണോ? സാഹസിക യാത്രികർ പുതിയ നിബന്ധനകൾ അറിഞ്ഞിരിക്കണം

by News Desk
April 19, 2026
in TRAVEL
കർണാടകയിലേക്ക്-ട്രക്കിങ്ങിനാണോ?-സാഹസിക-യാത്രികർ-പുതിയ-നിബന്ധനകൾ-അറിഞ്ഞിരിക്കണം

കർണാടകയിലേക്ക് ട്രക്കിങ്ങിനാണോ? സാഹസിക യാത്രികർ പുതിയ നിബന്ധനകൾ അറിഞ്ഞിരിക്കണം

ബംഗളൂരു: കുടകിലെ തടിയൻഡമോൾ മലമുകളിലെ വനത്തിൽ നാദാപുരം സ്വദേശിയായ ജി.എസ്. ശരണ്യ ട്രക്കിങ്ങിനിടെ കുടുങ്ങിപ്പോയ സംഭവം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെ സാഹസിക മലകയറ്റത്തിന് പുതിയ നിബന്ധനകളും വ്യവസ്ഥകളും (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജിയേഴ്സ്) പ്രഖ്യാപിച്ചിരിക്കുകയാണ് കർണാടക വനംവകുപ്പ്. ട്രക്കിങ്ങിനിടെ ആളുകളെ കാണാതാകുന്നതും അപകടത്തിൽപ്പെടുന്നതും ഒഴിവാക്കി യാത്ര കൂടുതൽ സുരക്ഷിതമാക്കുക എന്നതാണ് പുതിയ മാർഗനിർദേശങ്ങളുടെ ലക്ഷ്യം.

കുടകിലെ തടിയൻഡമോൾ മലമുകളിലെ വനത്തിൽ നാദാപുരം സ്വദേശിയായ ജി.എസ്. ശരണ്യ മൂന്നുരാത്രിയും രണ്ടുപകലുമാണ് കഴിഞ്ഞത്. തെരച്ചിലിൽ യുവതിയെ കണ്ടെത്തുകയും രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക വനം വകുപ്പിന്റെ പുതിയ വിജ്ഞാപനം.

പുതിയ വിജ്ഞാപന പ്രകാരം, ഗൈഡ് ഇല്ലാതെ വനപാതകളിൽ ട്രക്കിങ് അനുവദിക്കില്ല. എല്ലാ ട്രക്കിങ്ങുകൾക്കും മുൻകൂർ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കി. ഔദ്യോഗിക പെർമിറ്റ് ഉണ്ടെങ്കിൽ മാത്രമാണ് ട്രക്കിങ് അനുവദിക്കുക. അത് ഒരാളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ പോലും ഗൈഡിനെ നിയോഗിക്കും. വനമേഖലകളിലെ സോളോ ട്രക്കിങ് ഇതോടെ ഇല്ലാതാകും. തിരക്ക് കുറക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഒരു ദിവസം 150 യാത്രികർ എന്ന പരിധി ഏർപ്പെടുത്തിയിട്ടുണ്ട്.

പത്തുപേർ അടങ്ങിയ ഓരോ ട്രക്കിങ് സംഘത്തിലും പരിശീലനം ലഭിച്ച ഒരു ഗൈഡ് ഉണ്ടാകും. ട്രക്കർമാർ കാട്ടിൽ ഒറ്റ​പ്പെടുന്നി​ല്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഗൈഡുകൾക്കായിരിക്കും. ട്രെക്കർമാർ അവരുടെ മൊബൈൽ ഫോണുകളിൽ ഒരു താൽക്കാലിക ട്രാക്കിങ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. യാത്രക്കാരുടെ നീക്കം നിരീക്ഷിക്കുന്നതിലും അടിയന്തര സാഹചര്യത്തിൽ അതിവേഗത്തിൽ പ്രതികരിക്കാനുമാണ് ഇത് നടപ്പിലാക്കുന്നതെന്ന് വനം വകുപ്പ് അറിയിച്ചു.

ഗൈഡുമാർക്ക് ജി.പി.എസ് പ്രാവർത്തികമാക്കിയ വോക്കി-ടോക്കികൾ ഉണ്ടായിരിക്കണം. കുടാതെ നിശ്ചിത ഇടവേളകളിൽ ബേസ് ക്യാമ്പുമായി ബന്ധം പുലർത്തുകയും വേണം. ആശയവിനിമയം തടസപ്പെടുകയോ വൈകുകയോ ചെയ്താൽ ഉദ്യോഗസ്ഥർക്ക് തുടർ നടപടികൾ സ്വീകരിക്കുന്നതിനാണ് ഈ സംവിധാനം. ഇടതൂർന്നതോ ദുർഘടമായതോ ആയ പ്രദേശങ്ങളിൽ ഡ്രോണുകളും തെർമൽ കാമറകളും വിന്യസിക്കാനും അനുമതി നൽകിയിട്ടുണ്ട്.

അംഗീകൃത വനപാതകളിൽ അടയാളങ്ങൾ സ്ഥാപിക്കും. കുത്തനെയുള്ള ചരിവുകൾ, പാറക്കെട്ടുകളുടെ അരികുകൾ, ജലാശയങ്ങൾ മുറിച്ചുകടക്കുന്ന സ്ഥലങ്ങൾ തുടങ്ങിയ അപകടകരമായ സ്ഥലങ്ങൾ അടയാളപ്പെടുത്തും. തിരഞ്ഞെടുത്ത പാതകളിലെ ബേസ് ക്യാമ്പുകളിൽ കുടിവെള്ളം, വിശ്രമ കേന്ദ്രങ്ങൾ, ടോയ്‌ലറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.

ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം, യാത്രക്ക് എടുക്കുന്ന സമയം, ഭൂപ്രദേശത്തിന്റെ പ്രത്യേകതകൾ, വന്യജീവികളുടെ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കാം തുടങ്ങിയ കാര്യങ്ങൾ ബേസ് ക്യാമ്പിൽവെച്ച് ട്രക്കർമാരെ ബോധവത്കരിക്കണം. ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ, മൂർച്ചയുള്ള വസ്തുക്കൾ, ആയുധങ്ങൾ എന്നിവ കൊണ്ടുപോകാൻ അനുവദിക്കില്ല. ക്യാമ്പ് ഫയറിനും

ഫ്‌ളാഷ് ലൈറ്റ് ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി, പ്ലാസ്റ്റിക് എന്നിവക്കും നിരോധനം ഏർപ്പെടുത്തി. കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതിപത്രവും വയോധികർ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഹാജരാക്കണം. ഗൈഡുമാർ പ്രഥമശുശ്രൂഷാ കിറ്റ് കരുതണമെന്നും നിബന്ധനയിൽ പറയുന്നു.

ShareSendTweet

Related Posts

തീയും-മഞ്ഞും-പുണരുന്ന-വിസ്മയം;-അതിശയക്കാഴ്ചകളുടെ-ഐസ്‌ലാൻഡ്
TRAVEL

തീയും മഞ്ഞും പുണരുന്ന വിസ്മയം; അതിശയക്കാഴ്ചകളുടെ ഐസ്‌ലാൻഡ്

April 15, 2026
ചരിത്രസ്മാരകങ്ങളല്ല,-ലക്ഷ്യം-ഹൈദരാബാദി-ബിരിയാണിയും-ഇറാനി-ചായയും!-നഗരത്തിലേക്ക്-ഒഴുകുന്നത്-പുതിയ-തരം-‘രുചി-തേടിയുള്ള-തീർഥാടകർ’
TRAVEL

ചരിത്രസ്മാരകങ്ങളല്ല, ലക്ഷ്യം ഹൈദരാബാദി ബിരിയാണിയും ഇറാനി ചായയും! നഗരത്തിലേക്ക് ഒഴുകുന്നത് പുതിയ തരം ‘രുചി തേടിയുള്ള തീർഥാടകർ’

April 14, 2026
സഞ്ചാരികളെ-മാടിവിളിച്ച്-ഇക്കോ-ടൂറിസം-കേന്ദ്രങ്ങൾ
TRAVEL

സഞ്ചാരികളെ മാടിവിളിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

April 13, 2026
ക്ലിഫ്-ടോപ്പ്-സ്റ്റോറീസ്
TRAVEL

ക്ലിഫ് ടോപ്പ് സ്റ്റോറീസ്

April 12, 2026
നൈലിന്‍റെയും-പിരമിഡുകളുടെയും-നാട്ടിൽ​
TRAVEL

നൈലിന്‍റെയും പിരമിഡുകളുടെയും നാട്ടിൽ​

April 12, 2026
വെനീസ്-വിളിക്കുന്നു;-വരൂ,-കനാലുകളിലൂടെ-കാഴ്ചകളിലേക്കൊഴുകാം…
TRAVEL

വെനീസ് വിളിക്കുന്നു; വരൂ, കനാലുകളിലൂടെ കാഴ്ചകളിലേക്കൊഴുകാം…

April 7, 2026
Next Post
മക്കൾക്കൊപ്പം-ഉറങ്ങണമെന്ന്-വാശിപിടിച്ചു;-ഇരട്ടകളെ-കഴുത്തറുത്ത്-കൊലപ്പെടുത്തി-പിതാവ്

മക്കൾക്കൊപ്പം ഉറങ്ങണമെന്ന് വാശിപിടിച്ചു; ഇരട്ടകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്

ഹൊർമുസിൽ-അമേരിക്കയെ-തുരത്താൻ-‘കൊതുകുപട‘യെ-ഇറക്കി-ഇറാൻ;-കാഴ്ചയിൽ-ചെറുതെങ്കിലും-ശേഷി-മാരകം!

ഹൊർമുസിൽ അമേരിക്കയെ തുരത്താൻ ‘കൊതുകുപട‘യെ ഇറക്കി ഇറാൻ; കാഴ്ചയിൽ ചെറുതെങ്കിലും ശേഷി മാരകം!

‘കാര്യമൊക്കെ-കാര്യം,-ലോഹ്യമൊക്കെ-ലോഹ്യം;-ഇനി-ആക്രമിച്ചാൽ-പ്രത്യാഘാതമുണ്ടാകും‘:-കപ്പലുകൾക്കു-നേരെയുണ്ടായ-ആക്രമണത്തിൽ-ഇറാനോട്-പ്രതികരിച്ച്-ഇന്ത്യ

‘കാര്യമൊക്കെ കാര്യം, ലോഹ്യമൊക്കെ ലോഹ്യം; ഇനി ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകും‘: കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ഇറാനോട് പ്രതികരിച്ച് ഇന്ത്യ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ലോകം മുഴുവൻ സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകും’: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ തകരാറിലാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
  • ലെബനീസ് മാധ്യമ പ്രവർത്തകയെ കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം; മറ്റൊരാൾക്ക് ​പരിക്കേറ്റു; മിസൈൽ ആക്രമണം ഭയന്ന് ഒരു വീട്ടിൽ അഭയം പ്രാപിച്ച മാധ്യമപ്രവർത്തകരെ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു
  • ഫെബ്രുവരി 11-ന് നെതന്യാഹു വൈറ്റ് ഹൗസ് സന്ദർശിച്ചതോടെയാണ് തുടക്കം!! ‌ഇറാനെതിരെ യുദ്ധം ചെയ്യാൻ മുൻപ് മൂന്ന് യുഎസ് പ്രസിഡന്റുമാരുടെ സഹായം ഇസ്രയേൽ തേടി, മൂവരും നിരസിച്ചു, നെതന്യാഹുവിന് മുന്നിൽ തലവച്ചുകൊടുത്തത് ട്രംപ് മാത്രം, കടുത്ത ആഭ്യന്തര എതിർപ്പ് ​ഗൗനിച്ചില്ല, ഒടുവിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഓപ്പറേഷൻ എപ്പിക് ഫ്യൂറിക്ക് ട്രംപ് പദ്ധതിയിട്ടു
  • പകൽ ആക്രിശേഖരണത്തിനെന്ന പോലെ വീടുകളിലെത്തി നോട്ടമിടും; രാത്രിയിൽ മോഷണം; രണ്ടുപേർ പിടിയിൽ
  • മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽപ്പെട്ട ​ഗിരീഷിനെ ഇതുവരെ കണ്ടെത്താനായില്ല, മൃതദേഹവും കിട്ടിയിട്ടില്ല!! രോ​ഗിയായ അമ്മ മരണത്തിലേക്ക് പോകും മുൻപ് അന്വേഷിച്ചതും മകനെ ഒരു നോക്ക് കാണാൻ… ഒടുവിൽ മകന് എന്തുസംഭവിച്ചുവെന്നറിയാതെ ആ അമ്മ യാത്രയായി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.