
കൊച്ചി: നിരവധി കൂട്ട തോല്‍വിക്ക് ശേഷം ഐഎസ്എല്ലില്‍ ജയിച്ചു തുടങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിനെതിരെ. കലൂര്‍ സ്‌റ്റേഡിയത്തില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ ഇന്റര്‍ കാശിയെ മറികടന്ന് പോയിന്റ് പട്ടികയില്‍ നേരീയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും.
ഇതുവരെ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്ിന് ആകെ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ജയിക്കാനയിട്ടുള്ളത്. സീസണ്‍ തുടങ്ങുമ്പോള്‍ സ്‌പെയിനില്‍ നിന്നുള്ള ഡേവിഡ് കറ്റാലയ്‌ക്ക് കീഴിലാണ് മഞ്ഞപ്പട പൊരുതാനിറങ്ങിയത്. തുടര്‍ പരാജയത്തെ തുടര്‍ന്ന് കോച്ചിനെ പുറത്താക്കി. ഇംഗ്ലണ്ടില്‍ നിന്നുള്ള ആഷ്‌ലി വെസ്റ്റ് വുഡിന്റെ ചുമതലയേല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്ന് മൂന്നെണ്ണം ഭാരതം ജയിച്ചു. സ്വന്തം തട്ടകത്തില്‍ പുതിയ കോച്ചിന്റെ തന്ത്രങ്ങള്‍ കണ്ടറിയാം. പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയുള്ള ടീം ആണ് മഹുമ്മദന്‍സ്.









