Monday, May 11, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

വിപണിയിൽ വൻ തകർച്ച! സെൻസെക്സ് 900 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 24,000-ത്തിന് താഴെ

by News Desk
May 11, 2026
in INDIA
വിപണിയിൽ-വൻ-തകർച്ച!-സെൻസെക്സ്-900-പോയിന്റ്-ഇടിഞ്ഞു;-നിഫ്റ്റി-24,000-ത്തിന്-താഴെ

വിപണിയിൽ വൻ തകർച്ച! സെൻസെക്സ് 900 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 24,000-ത്തിന് താഴെ

രാജ്യത്തെ ഓഹരി വിപണികളിൽ തിങ്കളാഴ്ച വലിയ ഇടിവ് രേഖപ്പെടുത്തി. വ്യാപാരം ആരംഭിച്ചയുടൻ ബിഎസ്ഇ സെൻസെക്സ് 900 പോയിന്റിലധികം താഴ്ന്ന് 76,427 എന്ന നിലയിലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 നിർണ്ണായകമായ 24,000 മാർക്കിന് താഴേക്ക് പോയി 23,940 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. മിഡ്‌ക്യാപ്, സ്മോൾക്യാപ് സൂചികകളും ഒരു ശതമാനത്തോളം ഇടിവ് നേരിട്ടത് നിക്ഷേപകർക്കിടയിലെ ആശങ്ക വ്യക്തമാക്കുന്നു. പ്രധാനമായും ഫിനാൻഷ്യൽ, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകളിലുണ്ടായ കനത്ത വിൽപന സമ്മർദ്ദമാണ് വിപണിയെ തകർച്ചയിലേക്ക് നയിച്ചത്.

ബാങ്കിംഗ് മേഖലയിൽ എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്കുകൾ തിരിച്ചടി നേരിട്ടപ്പോൾ വിപണിയിലെ അസ്ഥിരത സൂചിപ്പിക്കുന്ന ഇന്ത്യ വിക്സ് (VIX) 8 ശതമാനത്തിലധികം ഉയർന്ന് 18.27-ൽ എത്തി. ടൈറ്റൻ 5 ശതമാനത്തിലധികം ഇടിഞ്ഞത് കൺസ്യൂമർ ഡ്യൂറബിൾസ് മേഖലയെ സാരമായി ബാധിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, മാരുതി സുസുക്കി തുടങ്ങിയ ഹെവിവെയ്റ്റ് ഓഹരികളും നഷ്ടത്തിലാണ്. എന്നാൽ ഈ പ്രതിസന്ധിക്കിടയിലും ഐടി ഓഹരികൾ മികച്ച പ്രതിരോധം കാഴ്ചവെച്ചു. ടിസിഎസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളും സൺ ഫാർമ പോലുള്ള ഫാർമ കമ്പനികളും നേരിയ നേട്ടത്തോടെ വിപണിയിൽ സ്ഥിരത നിലനിർത്തി.

Also Read: ഇന്ധനവിലയിൽ മാറ്റമില്ലാതെ പൊതുമേഖലാ കമ്പനികൾ! വാണിജ്യ സിലിണ്ടറുകൾക്കും പ്രീമിയം ഇന്ധനങ്ങൾക്കും വിലയേറി?

പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കപ്പെടാത്തതും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറായി ഉയർന്നതുമാണ് വിപണിയിലെ പെട്ടെന്നുള്ള തകർച്ചയ്ക്ക് പ്രധാന കാരണമായി വിദ്ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇറാന്റെ സമാധാന നിർദ്ദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചതോടെ വിതരണ തടസ്സം നേരിടുമെന്ന ഭീതിയിലാണ് രാജ്യാന്തര വിപണി. ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ധനം, സ്വർണം, രാസവളം തുടങ്ങിയവയുടെ ഉപഭോഗം കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതും വിപണി വികാരത്തെ സ്വാധീനിച്ചു.

വരും ദിവസങ്ങളിൽ വിപണിയിൽ വലിയ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തൽ. നിഫ്റ്റി 24,120 എന്ന നിലയ്ക്ക് മുകളിൽ തുടരാൻ കഴിഞ്ഞില്ലെങ്കിൽ അത് 23,750-23,400 നിലവാരത്തിലേക്ക് താഴാൻ സാധ്യതയുണ്ട്. ചെലവുചുരുക്കൽ നടപടികൾ 2027 സാമ്പത്തിക വർഷത്തിലെ വളർച്ചയെ നേരിയ തോതിൽ ബാധിച്ചേക്കാമെങ്കിലും ഫാർമസ്യൂട്ടിക്കൽസ് പോലുള്ള മേഖലകൾ സുരക്ഷിതമായി തുടരുമെന്ന് ജിയോജിത് ഇൻവെസ്റ്റ്‌മെന്റ്‌സിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഹ്രസ്വകാലാടിസ്ഥാനത്തിൽ ജാഗ്രത ആവശ്യമാണെങ്കിലും വിപണിയുടെ ദീർഘകാല ഘടന ഭദ്രമാണെന്നും നിരീക്ഷിക്കപ്പെടുന്നു.

The post വിപണിയിൽ വൻ തകർച്ച! സെൻസെക്സ് 900 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 24,000-ത്തിന് താഴെ appeared first on Express Kerala.

ShareSendTweet

Related Posts

ഇന്ധനവിലയിൽ-മാറ്റമില്ലാതെ-പൊതുമേഖലാ-കമ്പനികൾ!-വാണിജ്യ-സിലിണ്ടറുകൾക്കും-പ്രീമിയം-ഇന്ധനങ്ങൾക്കും-വിലയേറി?
INDIA

ഇന്ധനവിലയിൽ മാറ്റമില്ലാതെ പൊതുമേഖലാ കമ്പനികൾ! വാണിജ്യ സിലിണ്ടറുകൾക്കും പ്രീമിയം ഇന്ധനങ്ങൾക്കും വിലയേറി?

May 11, 2026
“ആദ്യമായാണ്-ടിക്കറ്റെടുത്ത്-സിനിമ-കാണുന്നത്”;-ദൃശ്യം-3-ടിക്കറ്റ്-ലോഞ്ചിനിടെ-മോഹൻലാൽ
INDIA

“ആദ്യമായാണ് ടിക്കറ്റെടുത്ത് സിനിമ കാണുന്നത്”; ദൃശ്യം 3 ടിക്കറ്റ് ലോഞ്ചിനിടെ മോഹൻലാൽ

May 10, 2026
ഹോർമൂസിൽ-മുങ്ങിക്കപ്പലുകൾ;-കടലിടുക്ക്-പൂട്ടുമെന്ന്-മുന്നറിയിപ്പുമായി-ഇറാൻ
INDIA

ഹോർമൂസിൽ മുങ്ങിക്കപ്പലുകൾ; കടലിടുക്ക് പൂട്ടുമെന്ന് മുന്നറിയിപ്പുമായി ഇറാൻ

May 10, 2026
വിജയ്‌യെ-ഫോണിൽ-വിളിച്ച്-പ്രധാനമന്ത്രി;-തമിഴ്‌നാടിന്-കേന്ദ്രത്തിന്റെ-പൂർണ്ണ-സഹകരണം
INDIA

വിജയ്‌യെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; തമിഴ്‌നാടിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം

May 10, 2026
സൂര്യയുടെ-മാസ്-ആക്ഷൻ-വിരുന്ന്;-ആവേശം-നിറച്ച്-‘കറുപ്പ്’-ട്രെയ്‌ലർ-പുറത്തിറങ്ങി
INDIA

സൂര്യയുടെ മാസ് ആക്ഷൻ വിരുന്ന്; ആവേശം നിറച്ച് ‘കറുപ്പ്’ ട്രെയ്‌ലർ പുറത്തിറങ്ങി

May 10, 2026
പാലക്കാട്-സിപിഐഎമ്മിൽ-കൂട്ടരാജി!
INDIA

പാലക്കാട് സിപിഐഎമ്മിൽ കൂട്ടരാജി!

May 10, 2026
Next Post
ഇറാനെ-ഉന്നമിടാൻ-ഇറാഖിലെ-പടിഞ്ഞാറൻ-മരുഭൂമിയിൽ-ഇസ്രയേലിന്റെ-രഹസ്യ-സൈനീക-താവളം;-കണ്ടെത്തിയത്-ഒരു-ആട്ടിടയൻ!-ആടുകളെ-മേയിക്കുമ്പോൾ-വളരെ-താഴ്ന്ന്-പറക്കുന്ന-ഹെലികോപ്റ്ററുകൾ-ശ്രദ്ധയിൽപ്പെട്ട്-സൈന്യത്തെ-വിവരം-അറിയിച്ചു

ഇറാനെ ഉന്നമിടാൻ ഇറാഖിലെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രയേലിന്റെ രഹസ്യ സൈനീക താവളം; കണ്ടെത്തിയത് ഒരു ആട്ടിടയൻ! ആടുകളെ മേയിക്കുമ്പോൾ വളരെ താഴ്ന്ന് പറക്കുന്ന ഹെലികോപ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ട് സൈന്യത്തെ വിവരം അറിയിച്ചു

ഉറക്കമുണര്‍ന്ന്-പുതപ്പ്-നീക്കിയപ്പോള്‍-കണ്ടത്-ചത്ത-പാമ്പിനെ,-വീട്ടമ്മ-കടിയേല്‍ക്കാതെ-രക്ഷപ്പെട്ടത്-തലനാരിഴയ്ക്ക്

ഉറക്കമുണര്‍ന്ന് പുതപ്പ് നീക്കിയപ്പോള്‍ കണ്ടത് ചത്ത പാമ്പിനെ, വീട്ടമ്മ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

രമേശ്-ചെന്നിത്തലയ്ക്കും-വിഡി-സതീശനും-പൊലീസ്-പൈലറ്റും-എസ്കോർട്ട്-വാഹനവും-അനുവദിച്ചു;-മടക്കി-അയച്ച്-നേതാക്കൾ;-എൽഡിഎഫ്-ഭരണ-കാലത്ത്-സിപി.എം-നേതാക്കൾക്ക്-വ്യാപകമായി-അനുവദിച്ച-​ഗൺമാൻമാരെ-തിരിച്ചു-വിളിക്കാനുള്ള-നീക്കത്തിൽ-പോലീസ്

രമേശ് ചെന്നിത്തലയ്ക്കും വിഡി സതീശനും പൊലീസ് പൈലറ്റും എസ്കോർട്ട് വാഹനവും അനുവദിച്ചു; മടക്കി അയച്ച് നേതാക്കൾ; എൽഡിഎഫ് ഭരണ കാലത്ത് സി.പി.എം നേതാക്കൾക്ക് വ്യാപകമായി അനുവദിച്ച ​ഗൺമാൻമാരെ തിരിച്ചു വിളിക്കാനുള്ള നീക്കത്തിൽ പോലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘എനിക്ക് സ്ഥാനം കിട്ടാൻ വേണ്ടി ഒരാളും ഫ്ലെക്സ് വെക്കരുത്, അങ്ങനെ കണ്ടാല്‍ പരസ്യമായി ഞാൻ തള്ളി പറയും!! എനിക്ക് വട്ടിയൂര്‍ക്കാവ് എംഎല്‍എയായി ഇരിക്കുകയാണ് ഇഷ്ടം, ഒരു വകുപ്പിലും പ്രത്യേകം താല്‍പര്യം ഇല്ല… വട്ടിയൂര്‍ക്കാവില്‍ ആദ്യം ചെയ്യുക പിണറായി സര്‍ക്കാര്‍ പൂട്ടിയ മെഡിക്കല്‍ കോളേജ് തുറക്കുകയാണ്’- കെ മുരളീധരൻ
  • ‘എടാ സിസിടിവി കേടാണെന്നാണ് വിചാരിച്ചത്, പുതിയത് വച്ചത് അറിഞ്ഞില്ല, കൂടുതൽ പ്രശ്നങ്ങൾ കോൺ​ഗ്രസിൽ ഉണ്ടാക്കാനാ അങ്ങനെയൊരു ഫ്ലെക്സ് വച്ചത്’… വാട്സാപ് സന്ദേശം!! ‘കെസി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലെക്സ് ബോർഡ് വച്ച് ഫോട്ടൊ ഫേസ്ബുക്കിൽ ഷെയർ ചെയ്ത് സിപിഎം പ്രവർത്തകൻ… ഫെക്സ് വെക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺ​ഗ്രസ്
  • രമേശ് ചെന്നിത്തലയ്ക്കും വിഡി സതീശനും പൊലീസ് പൈലറ്റും എസ്കോർട്ട് വാഹനവും അനുവദിച്ചു; മടക്കി അയച്ച് നേതാക്കൾ; എൽഡിഎഫ് ഭരണ കാലത്ത് സി.പി.എം നേതാക്കൾക്ക് വ്യാപകമായി അനുവദിച്ച ​ഗൺമാൻമാരെ തിരിച്ചു വിളിക്കാനുള്ള നീക്കത്തിൽ പോലീസ്
  • ഉറക്കമുണര്‍ന്ന് പുതപ്പ് നീക്കിയപ്പോള്‍ കണ്ടത് ചത്ത പാമ്പിനെ, വീട്ടമ്മ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ഇറാനെ ഉന്നമിടാൻ ഇറാഖിലെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രയേലിന്റെ രഹസ്യ സൈനീക താവളം; കണ്ടെത്തിയത് ഒരു ആട്ടിടയൻ! ആടുകളെ മേയിക്കുമ്പോൾ വളരെ താഴ്ന്ന് പറക്കുന്ന ഹെലികോപ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ട് സൈന്യത്തെ വിവരം അറിയിച്ചു

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.