ബഹ്‌റൈനിൻ്റെ 53-ാമത് ദേശീയ ദിനാഘോഷത്തിൽ, കിംഗ്ഡത്തിലെ മുൻനിര മോട്ടോർ സൈക്കിൾ റൈഡിംഗ് ഗ്രൂപ്പുകളിലൊന്നായ പ്ലഷർ റൈഡേഴ്‌സ് ബഹ്‌റൈൻ ‘ട്രിബ്യൂട്ട് ടു ബഹ്‌റൈൻ’ എന്ന പേരിൽ ഒരു ഗ്രാൻഡ് റൈഡ് സംഘടിപ്പിച്ചു. അധാരി പാർക്കിൽ നിന്നും ആരംഭിച്ച പരിപാടി ആവേശകരമായ 150 കിലോമീറ്റർ റൂട്ടിൽ കടന്ന് ക്ലോക്ക്റൗണ്ട് എബൗട്ട്, അവാലി, ഹമദ് ടൗൺ, ബാബ് അൽ ബഹ്‌റൈൻ, ബഹ്‌റൈൻ ബേ എന്നിവയുൾപ്പെടെ ബഹ്‌റൈനിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകളിലൂടെ കടന്ന് അവന്യൂസിൽ സമാപിച്ചു.
VIDEO 👇 https://www.facebook.com/share/v/uQbnJ1UXXj4uCL1e/?mibextid=wwXIfr
ചടങ്ങിൽ നിരവധി റൈഡർമാരും, ഒപ്പം അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും, ആവേശകരമായ അന്തരീക്ഷം സൃഷ്ടിച്ചു. ബഹ്‌റൈനിലെ റോഡുകളും മികച്ച ട്രാഫിക് നിയന്ത്രണങ്ങളും മോട്ടോർ സൈക്കിൾ പ്രേമികൾക്ക് ബഹ്റൈനെ അനുയോജ്യമായ ഇടമാക്കി മാറ്റുന്നുവെന്നും, കൂടാതെ സാധുവായ മോട്ടോർസൈക്കിൾ ലൈസൻസുള്ള എല്ലാ റൈഡർമാരെയും ഗ്രൂപ്പിൻ്റെ ഭാവി റൈഡുകളിലേക്ക് സ്വാഗതം ചെയ്യുന്നതായും പ്ലഷർ റൈഡേഴ്‌സ് ബഹ്‌റൈൻ അംഗങ്ങൾ വ്യക്തമാക്കി