മനാമ: ബഹ്റൈനിലെ പ്രവാസി മലയാളികളായ അമ്മമാർക്കും അവരുടെ 5 മുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുമായി ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ” വൗ മോം” എന്ന വിനോദാധിഷ്ഠിത കലാവൈജ്ഞാനിക മത്സരം സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .
മത്സരങ്ങൾ ജനുവരി 9 ന് ആരംഭിച്ച് 31 ന് ഗ്രാൻ്റ് ഫിനാലെയോടെ സമാപിക്കും.കുട്ടിയുടെ മാനസികാരോഗ്യത്തിലും സ്വാഭാവ രൂപീകരണത്തിലും അമ്മമാർ വഹിക്കുന്ന അതുല്യമായ പങ്കിനെ ഓർമ്മപ്പെടുത്തുന്നതിനൊപ്പം
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും, അവരുടെ സമഗ്രമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ‘വൗ മോം‘ എന്ന പരിപാടി സംഘടിപ്പിക്കുന്നതെന്ന് സമാജം വനിതാ വേദി പ്രസിഡൻ്റ് മോഹിനി തോമസ്സും സെക്രട്ടറി ജയ രവികുമാറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പങ്കെടുക്കുന്നവർക്ക് അവർ തെരഞ്ഞെടുക്കുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി വിവിധ മേഖലകളിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കുന്ന ടാലൻ്റ് റൗണ്ട്, ഇന്ത്യൻ സിനിമയിൽ നിന്നുളള നൃത്തങ്ങൾ മാത്രം തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതിനുള്ള സിനിമാറ്റിക് ഡാൻസ് റൗണ്ട്,
മത്സരാർത്ഥിയുടെ കുടുംബാംഗങ്ങൾക്കും പങ്കാളിത്തം ലഭിക്കുന്ന ഫാമിലി ചിത്രീകരണ %