ബഹ്‌റൈന്റെ 53-ാം ദേശീയ ദിനവും ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ 25-ാം വാർഷികത്തോടും അനുബന്ധിച്ച് കായംകുളം പ്രവാസി കൂട്ടായ്മ കലവറ റെസ്റ്റോറൻ്റിൽ വെച്ച് വിപുലമായ ആഘോഷം സംഘടിപ്പിച്ചു.സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് അനിൽ ഐസക് അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്റെ ഭരണാധികാരികൾ സ്വദേശികളെയും വിദേശികളെയും അടക്കം മുഴുവൻ ജനങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് രാജ്യത്തിനായി ചെയ്യുന്ന മഹത്തായ സേവനങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് ശ്രീ ജേക്കബ് തേക്ക്തോട് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ
അരുൺ ആർ പിള്ള,അഷ്‌കർ,അനൂപ് ശ്രീരാഗ്,ശംഭു,രാജേഷ്, വിനോദ് ഓച്ചിറ,മുബാഷ്, ആദർശ് സായ് ഷൈജു തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രഷറർ തോമസ് ഫിലിപ്പ് നന്ദി പറഞ്ഞു. ചടങ്ങിന് ശേഷം കലാപരിപാടികളും അരങ്ങേറി.