കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐഎംസി ഇന്റർനാഷണൽ ഹോസ്പിറ്റലുമായി സഹകരിച്ചു ബഹ്‌റൈൻ ദേശീയ ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറിൽ പരം പ്രവാസികൾ പങ്കെടുത്ത ക്യാമ്പ് കെ . പി . എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം നിർവഹിച്ചു. പാക്ട് ചീഫ് കോ – ഓർഡിനേറ്റർ ജ്യോതി മേനോൻ, സാമൂഹ്യ പ്രവർത്തക നൈന മുഹമ്മദ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിന് ഏരിയ സെക്രട്ടറി സാജൻ നായർ സ്വാഗതവും ഏരിയ ട്രഷറർ അനന്തു ശങ്കർ നന്ദിയും അറിയിച്ചു. കെ. പി എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്, സെക്രട്ടറി അനിൽ കുമാർ, മുൻ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, സന്തോഷ് കാവനാട്, കിഷോർ കുമാർ, ഏരിയ ജോയിന്റ് സെക്രട്ടറി സുബിൻ സുനിൽകുമാർ, ഏരിയ കോ – ഓർഡിനേറ്റർമാരായ ഷിബു സുരേന്ദ്രൻ , മജു വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.
ചടങ്ങിൽ കെ . പി . എ യുടെ ഉപഹാരം ഐഎംസി മാനേജ്മെന്റ് പ്രതിനിധി ആൽബിൻ ഏറ്റു വാങ്ങി. തുടർന്ന് ഡോക്ടർ പ്രനീഷ് വർഗീസ് പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തെ കുറിച്ചും സംശയ നിവാരണ ക്ലാസ്സ് കൈകാര്യം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് ജമാൽ കോയിവിള, ഏരിയ മെമ്പർമാരായ അക്ബർനൂഹ് കുഞ്ഞ്, അനന്തു കൃഷ്ണൻ, അബ്ദുൽ ലത്തീഫ്, പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനിൽ, ഷാമില ഇസ്മായിൽ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.