Monday, July 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ജനഹൃദയങ്ങളില്‍ സുഗതകുമാരി ജ്വലിക്കുന്ന ഓര്‍മ: വി.പി. ജോയ്

by News Desk
December 24, 2024
in KERALA
ജനഹൃദയങ്ങളില്‍-സുഗതകുമാരി-ജ്വലിക്കുന്ന-ഓര്‍മ:-വിപി.-ജോയ്

ജനഹൃദയങ്ങളില്‍ സുഗതകുമാരി ജ്വലിക്കുന്ന ഓര്‍മ: വി.പി. ജോയ്

തിരുവനന്തപുരം: അനീതിക്കും അസമത്വങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരി ജനഹൃദയങ്ങളില്‍ എന്നെന്നും ജീവിക്കുമെന്ന് മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയ്.

സുഗതകുമാരിയുടെ നാലാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് സുഗതകുമാരി നവതി ആഘോഷസമിതി തൈക്കാട് ഗണേശത്തില്‍ സംഘടിപ്പിച്ച സുഗത സ്മൃതിസദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഗതകുമാരി എന്താണെന്നതിനെക്കാള്‍ എന്തായിരുന്നില്ല എന്ന് ചിന്തിക്കുന്നതില്‍ ഇന്ന് വളരെയേറെ പ്രസക്തിയുണ്ടെന്നും ജോയ് ചൂണ്ടിക്കാട്ടി. സ്‌നേഹവും വിഷാദവുമായിരുന്നു പ്രധാന രണ്ട് ഭാവങ്ങള്‍. ആത്മാനുഭാവത്തിന്റെ അംശമാണ് കവിതകളിലെങ്ങും ദര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി എന്താണെന്ന് വാക്കുകളിലൂടെ പ്രസരിപ്പിക്കാന്‍ സുഗതകുമാരിക്ക് കഴിഞ്ഞു. നന്മയുടെ ഭാഗത്ത് നിന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരാളായിരുന്നു. ഇങ്ങനെയുള്ളവരെ സമൂഹത്തില്‍ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ വേദന സ്വന്തം വേദനയായി കാണാന്‍ കഴിഞ്ഞ മനുഷ്യസ്‌നേഹിയായിരുന്നു സുഗതകുമാരിയെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റ് എം.പി. പിള്ള വ്യക്തമാക്കി. പ്രകൃതിയിലെ ചരാചരങ്ങളും സസ്യലതാദികളും സ്വന്തം ജീവനാണെന്ന് പ്രഖ്യാപിച്ച് അവയിലെല്ലാം ലയിച്ചു ചേര്‍ന്നു. എംടിയും ഒഎന്‍വിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും സുഗതകുമാരിയും തന്റെ വീട്ടില്‍ മിന്നാമിനുങ്ങിനെ കണ്ട് ആനന്ദഭരിതരായി നിന്ന കാഴ്ച ഒരിക്കലും മറക്കാനാവില്ലെന്ന് എം.പി. പിള്ള ചൂണ്ടിക്കാട്ടി. പ്രകൃതിയോട് അത്രയും അടുപ്പമുള്ളവരായിരുന്നു മൂവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാത്മാക്കള്‍ ജീവിക്കുന്നത് മരണശേഷമായിരിക്കുമെന്ന് സുഗതനവതി ആഘോഷസമിതി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. നവതി ആഘോഷസമിതിയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഒരു വര്‍ഷം നീണ്ട നവതി ആഘോഷങ്ങളുടെ സമാപനമാണെങ്കിലും സുഗതകുമാരിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കിടെക്റ്റ് ജി. ശങ്കര്‍, ഉദയകുമാര്‍, നീനു ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareSendTweet

Related Posts

പാലക്കാട്-കാർ-പൊട്ടിത്തെറി:-എൽസിയ്ക്കും-മൂത്തമകൾക്കും-ബോധം-തെളിഞ്ഞു,-അമ്മയുടെ-അന്ത്യ-ചുംബനം-കാത്ത്-ആൽഫ്രഡും-മരിയയും
KERALA

പാലക്കാട് കാർ പൊട്ടിത്തെറി: എൽസിയ്ക്കും മൂത്തമകൾക്കും ബോധം തെളിഞ്ഞു, അമ്മയുടെ അന്ത്യ ചുംബനം കാത്ത് ആൽഫ്രഡും മരിയയും

July 14, 2025
റാ​ഗിങ്ങ്:-ഡാൻസു-കളിക്കാൻ-തയാറാകാത്ത-പ്ലസ്-വൺ-വിദ്യാർഥിയെ-സീനിയർ-വിദ്യാർഥികൾ-ഇടവഴിയിൽ-വച്ച്-അടിച്ചുവീഴ്ത്തി,-നിലത്തിട്ട്-ചവിട്ടി!!-പരുക്കേറ്റ-വിദ്യാർഥി-ആശുപത്രിയിൽ
KERALA

റാ​ഗിങ്ങ്: ഡാൻസു കളിക്കാൻ തയാറാകാത്ത പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ഇടവഴിയിൽ വച്ച് അടിച്ചുവീഴ്ത്തി, നിലത്തിട്ട് ചവിട്ടി!! പരുക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ

July 14, 2025
ഞങ്ങൾക്കുണ്ടൊരു-പരിപാടി,-അരിവാൾ-കൊണ്ടൊരു-പരിപാടി,-കൈയും-വെട്ടും-കാലും-വെട്ടും-വേണ്ടി-വന്നാൽ-തലയും-വെട്ടും…-ബിലാൽ-എന്നൊരു-വേട്ടപ്പട്ടി-വല്ലാതങ്ങ്-കുരച്ചാൽ-കുന്തിപ്പുഴയുടെ-തീരത്ത്-ഐആർഎട്ടിന്-വളമാക്കും”-സിപിഎം-നേതാവിനെതിരേ-കൊലവിളി-നടത്തി-സിപിഎം-പ്രകടനം…
KERALA

ഞങ്ങൾക്കുണ്ടൊരു പരിപാടി, അരിവാൾ കൊണ്ടൊരു പരിപാടി, കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും… ബിലാൽ എന്നൊരു വേട്ടപ്പട്ടി വല്ലാതങ്ങ് കുരച്ചാൽ കുന്തിപ്പുഴയുടെ തീരത്ത് ഐആർഎട്ടിന് വളമാക്കും” സിപിഎം നേതാവിനെതിരേ കൊലവിളി നടത്തി സിപിഎം പ്രകടനം…

July 14, 2025
വിവാഹ-വാ​ഗ്ദാനം-നൽകി-ലോഡ്ജിലും-ബീച്ചിലും-കൊണ്ടുപോയി-പീഡിപ്പിച്ചു,-യുവതിയുടെ-പരാതിയിൽ-യുവാവ്-അറസ്റ്റിൽ
KERALA

വിവാഹ വാ​ഗ്ദാനം നൽകി ലോഡ്ജിലും ബീച്ചിലും കൊണ്ടുപോയി പീഡിപ്പിച്ചു, യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

July 13, 2025
“എന്റെ-മകളോട്-മാത്രമല്ല-എന്നോടും-അയാൾ-മോശമായി-പെരുമാറി!!-ഭക്ഷണം-കഴിക്കാനായിട്ടൊക്കെ-അയാളുടെ-മുറിയിൽ-കയറി-വിളിക്കണം-മരുമകൾക്ക്-കാണാവുന്ന-തരത്തിലുള്ള-കിടപ്പൊന്നുമായിരുന്നില്ല-അയാളുടേത്.-അയാളെ-തൊട്ടു-തലോടി-നോക്കണമെന്നാണ്-നിതീഷും-പറയുന്നത്”-ശൈലജ
KERALA

“എന്റെ മകളോട് മാത്രമല്ല എന്നോടും അയാൾ മോശമായി പെരുമാറി!! ഭക്ഷണം കഴിക്കാനായിട്ടൊക്കെ അയാളുടെ മുറിയിൽ കയറി വിളിക്കണം. മരുമകൾക്ക് കാണാവുന്ന തരത്തിലുള്ള കിടപ്പൊന്നുമായിരുന്നില്ല അയാളുടേത്. അയാളെ തൊട്ടു തലോടി നോക്കണമെന്നാണ് നിതീഷും പറയുന്നത്” ശൈലജ

July 13, 2025
വ്യക്തിപരമായ-വശം-പരിശോധിക്കേണ്ടത്-കെഎസ്ആർടിസിയുടെ-ജോലിയല്ല,-സസ്‌പെൻഷൻ-ഉത്തരവ്-ഉദ്യോഗസ്ഥനു-സംഭവിച്ച-അബദ്ധം,-ജീവനക്കാരിക്കും-വീഴ്ച-സംഭവിച്ചു-വനിതാ-കണ്ടക്ടറുടെ-സസ്പെൻഷൻ-പിൻവലിച്ചതിൽ-വിശദീകരണവുമായി-​ഗണേഷ്-കുമാർ
KERALA

വ്യക്തിപരമായ വശം പരിശോധിക്കേണ്ടത് കെഎസ്ആർടിസിയുടെ ജോലിയല്ല, സസ്‌പെൻഷൻ ഉത്തരവ് ഉദ്യോഗസ്ഥനു സംഭവിച്ച അബദ്ധം, ജീവനക്കാരിക്കും വീഴ്ച സംഭവിച്ചു- വനിതാ കണ്ടക്ടറുടെ സസ്പെൻഷൻ പിൻവലിച്ചതിൽ വിശദീകരണവുമായി ​ഗണേഷ് കുമാർ

July 13, 2025
Next Post
വയനാടിന്-ആവശ്യമായ-കേന്ദ്രസഹായം-വൈകാതെ-ലഭിക്കും:-കേന്ദ്രമന്ത്രി

വയനാടിന് ആവശ്യമായ കേന്ദ്രസഹായം വൈകാതെ ലഭിക്കും: കേന്ദ്രമന്ത്രി

കനത്ത-മഞ്ഞുവീഴ്ച;-മണാലിയിൽ-കുടുങ്ങിക്കിടക്കുന്നത്-ആയിരത്തിലേറെ-വാഹനങ്ങൾ-video

കനത്ത മഞ്ഞുവീഴ്ച; മണാലിയിൽ കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലേറെ വാഹനങ്ങൾ -VIDEO

പത്തേമാരി ബഹ്റൈൻ ചാപ്റ്റർ സൗജന്യ ദന്തൽ ക്യാമ്പ് സംഘടിപ്പിച്ചു.

പത്തേമാരി ബഹ്റൈൻ ചാപ്റ്റർ സൗജന്യ ദന്തൽ ക്യാമ്പ് സംഘടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മുസ്തഫ തിരൂരിന് കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയും തിരൂർ മണ്ഡലം കമ്മിറ്റിയും യാത്രയയപ്പ് നൽകി
  • ഒറ്റ വീസയിൽ മുന്നോട്ട്; ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ: ആറ് രാജ്യങ്ങൾ സന്ദർശിക്കാം
  • ഇനി ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം..!! ഏകീകൃത ടൂറിസ്റ്റ് വിസ ഈ വർഷംതന്നെ നടപ്പിലാകും; എങ്ങനെ അപേക്ഷിക്കാം… ആവശ്യമായ രേഖകൾ ഇതൊക്കെ..
  • നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും, നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മുദ്രവച്ച കവറിൽ വിവരങ്ങൾ കോടതിയിൽ നല്കിയേക്കും
  • ബ്രിട്ടനിൽ വിമാനാപകടം: ടേക്ക് ഓഫിനു പിന്നാലെ തീപിടിച്ചു തകർന്നുവീണു; വിമാനത്താവളം അടച്ചു

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.