ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തിഡ്രലിന്റെ ക്രിസ്തുമസ് ശുശ്രുഷകൾ 24 ന് വൈകിട്ട് 6.00 ന് ബഹ്‌റൈൻ കേരളാ സമാജത്തിൽ വച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബേത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവഗിസ് മാർ ബർന്നബാസ് മെത്രാപ്പോലിത്തായുടെ മുഖ്യ കാർമികത്വത്തിലും ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹവികാരി റവ. ഫാദർ പി. എൻ. തോമസ്കുട്ടി എന്നിവരുടെ സഹ കാർമികത്വത്തിലും നടന്നു. ആരാധനയിൽ പങ്കെടുത്ത എല്ലാ വിശ്വാസികൾക്കും അഭിവന്ദ്യ തിരുമേനി ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകൾ നേർന്നു. സന്ധ്യനമസ്ക്കാരം, തീജ്വാല ശുശ്രുഷ, വിശുദ്ധ കുർബാന, പ്രദക്ഷിണം, നേർച്ചവിളമ്പ് എന്നിവ നടന്നു എന്ന് ട്രസ്റ്റി ശ്രീ റോയി ബേബി, സെക്രട്ടറി ശ്രീ എം എം മാത്യൂ എന്നിവർ അറിയിച്ചു.