Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

നീറ്റ് പരീക്ഷാപേപ്പര്‍ വിവാദമുണ്ടായപ്പോള്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സൈലം; കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയില്‍ സംശയനിഴലില്‍

by News Desk
December 27, 2024
in KERALA
നീറ്റ്-പരീക്ഷാപേപ്പര്‍-വിവാദമുണ്ടായപ്പോള്‍-കേന്ദ്രത്തിനെതിരെ-സുപ്രീംകോടതിയെ-സമീപിച്ച-സൈലം;-കേരളത്തിലെ-പരീക്ഷാപേപ്പര്‍-ചോര്‍ച്ചയില്‍-സംശയനിഴലില്‍

നീറ്റ് പരീക്ഷാപേപ്പര്‍ വിവാദമുണ്ടായപ്പോള്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സൈലം; കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയില്‍ സംശയനിഴലില്‍

ന്യൂദല്‍ഹി: കേന്ദ്രത്തിനെതിരെ നീറ്റ് പരീക്ഷാപേപ്പര്‍ വിവാദത്തില്‍ സുപ്രീംകോടതിയെ തിരക്കിട്ട് സമീപിച്ച സൈലം കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയിലും സംശയനിഴലില്‍. അന്ന് നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നതിന് പിന്നില്‍ പരീക്ഷ നടത്തുന്ന എന്‍ടിഎയുടെ പ്രവര്‍ത്തനങ്ങള്‍ നേരെചൊവ്വേ നടക്കുന്നില്ലെന്ന് വരുത്തിതീര്‍ക്കാനുള്ള പ്രതിപക്ഷരാഷ്‌ട്രീയപാര്‍ട്ടികളുടെ അജണ്ടയുടെ ഭാഗമായിരുന്നു എന്ന് വ്യാപകമായി ആരോപണമുയര്‍ന്നിരുന്നു. ആ വിവാദത്തില്‍ എന്‍ടിഎയെ സംശയനിഴലില്‍ നിര്‍ത്താനുള്ള അജണ്ടയുടെ ഭാഗമായി ഉത്തരേന്ത്യയില്‍ ഉള്ള ചില സ്ഥാപനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കൂട്ടത്തില്‍ കേരളത്തിലെ സൈലവും ഉണ്ടായിരുന്നു. സൈലത്തിന് രാഷ്‌ട്രീയ അജണ്ടയുണ്ടോ എന്ന ചോദ്യം അന്ന് പൊതുമണ്ഡലത്തില്‍ ഉയര്‍ന്നിരുന്നു.

നീറ്റ് പരീക്ഷാപേപ്പര്‍ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായി ചിലര്‍ ചോര്‍ത്തുകയായിരുന്നു. സിബിഐ അന്വേഷണമാണ് നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ പിന്നിലെ രാഷ്‌ട്രീയ അജണ്ട പുറത്തുകൊണ്ടുവന്നത്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് സ്കൂളിലെത്തിയ നീറ്റ് പരീക്ഷാപേപ്പര്‍ ജാര്‍ഖണ്ഡിലെ ഒരു സ്കൂളിലെ ഒരു പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്ന് ചോര്‍ത്തുകയായിരുന്നു എന്ന് കണ്ടെത്തി. പല സംസ്ഥാനങ്ങളില്‍ നിന്നുള്ള പേപ്പര്‍ സോള്‍വേഴ്സും ഉള്‍പ്പെടുന്ന സംഘമായിരുന്നു നീറ്റ് പരീക്ഷാനടത്തിപ്പില്‍ കാര്യക്ഷമതയില്ലെന്ന് കാട്ടാന്‍ പ്രവര്‍ത്തിച്ചത്.

ഇതോടെ മോദി സര്‍ക്കാരിനെ നീറ്റ് പരീക്ഷാവിവാദത്തിന്റെ പേരില്‍ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ശ്രമിച്ചിരുന്നു. ഇതിന് സമാന്തരമായി സുപ്രീംകോടതിയിലും നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ച വിവാദമാക്കാന്‍ ചില കോച്ചിംഗ് സെന്‍ററുകള്‍ ശ്രമിച്ചിരുന്നു. അതില്‍ ഫിസിക്സ് വാല, കേരളത്തില്‍ നിന്നുള്ള സൈലം എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ നിന്നും സൈലത്തിനും കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്നായിരുന്നു തെളിഞ്ഞത്. അന്ന് ദേശീയതലത്തില്‍ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ച വിവാദമാക്കാന്‍ ഇരുന്ന കോണ്‍ഗ്രസ്, സിബിഐ അന്വേഷണം കുറ്റവാളികളെ കണ്ടെത്തി അജണ്ട പൊളിച്ചതോടെ പൊടുന്നനെ കോണ്‍ഗ്രസ് തടിതപ്പുകയായിരുന്നു.

ഇപ്പോള്‍ കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചാവിവാദത്തില്‍ എംഎസ് സൊലൂഷന്‍സ് എന്ന കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേരാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. അതേ സമയം എംഎസ് സൊലൂഷന്‍സ് ഉടമ സൈലത്തിന്റെ പേരും ആവര്‍ത്തിച്ച് ഉന്നയിക്കുന്നുണ്ട്. കാരണം ചോദ്യപേപ്പറില്‍ ഉള്ള ചോദ്യങ്ങളില്‍ അധികവും സൈലത്തിന്‍റേതായിരുന്നു എന്നാണ്

സൈലത്തിന്റെ പൊടുന്നനെയുള്ള അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്‌ക്ക് പിന്നില്‍ കേരളത്തിലെ ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെ നേതാവാണെന്നും എംഎസ് സൊലൂഷന്‍സ് ഉടമ ഷുഹൈബ് ആരോപിച്ചിരുന്നു. തങ്ങള്‍ക്കെതിരെ മാത്രമായി അന്വേഷണം കേന്ദ്രീകരിക്കുന്നതിന് പിന്നില്‍ സൈലത്തെ രക്ഷിക്കാനാണെന്നും ഷുബൈബ് ആരോപിച്ചിരുന്നു. അതേ സമയം തങ്ങളുടെ അധ്യാപകര്‍ മികച്ചവരായതിനാലാണ് സൈലം ഇറക്കിയ ചോദ്യബാങ്കിലുള്ള ചോദ്യങ്ങള്‍ തന്നെ ക്രിസ്മസ് പരീക്ഷയ്‌ക്ക് ചോദിക്കാനിടയായതെന്നുമാണ് സൈലത്തിന്റെ ഡയറക്ടര്‍ ലിജീഷ് കുമാര്‍ വിശദീകരിക്കുന്നത്. മാത്രമല്ല, കൊടുവള്ളിയിലെ പണച്ചാക്കുകളാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ എംഎസ് സൊലൂഷന്‍സിന്റെ ഡയറക്ടറെ സംരക്ഷിക്കുന്നത് എന്ന ആരോപണമാണ് ഡിവൈഎഫ്ഐ നേതാക്കള്‍ ഉന്നയിക്കുന്നത്. എന്തായാലും എംഎസ്. സൊലൂഷന്‍സ് ഉടമ ഇപ്പോള്‍ ഒളിവിലാണ്. അടുത്ത ദിവസം ഹാജരായില്ലെങ്കില്‍ ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കും.

ShareSendTweet

Related Posts

തല-പുറത്തിട്ട്-ബസില്‍-യാത്ര-ചെയ്തയാള്‍-പുറകില്‍-വന്ന-ലോറി-ഇടിച്ച്-മരിച്ചു
KERALA

തല പുറത്തിട്ട് ബസില്‍ യാത്ര ചെയ്തയാള്‍ പുറകില്‍ വന്ന ലോറി ഇടിച്ച് മരിച്ചു

April 26, 2026
കണ്ണൂരില്‍-പാമ്പ്-കടിയേറ്റ്-വയോധിക-മരിച്ചു,-വിനോദ-സഞ്ചാരിക്കും-കടിയേറ്റു,-രണ്ട്-ദിവസത്തിനിടെ-പാമ്പ്-കടിയേറ്റത്-നിരവധി-പേര്‍ക്ക്
KERALA

കണ്ണൂരില്‍ പാമ്പ് കടിയേറ്റ് വയോധിക മരിച്ചു, വിനോദ സഞ്ചാരിക്കും കടിയേറ്റു, രണ്ട് ദിവസത്തിനിടെ പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

April 26, 2026
പെരും-ചൂട്;-മൂന്നാറിലെ-സ്ഥിതി-അപകടകരം;-അൾട്രാവൈലറ്റ്-വികിരണ-സൂചിക-എട്ടിൽ-എത്തി;-അതീവ-ജാഗ്രത-വേണമെന്ന്-കലക്ടർ
KERALA

പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

April 26, 2026
“അപ്പനെയും-കൊല്ലണം”,-എന്നെ-ഇങ്ങനെയാക്കിയത്-വീട്ടുകാരാണ്,-ഇനി-അവര്‍-എന്നെ-ഉപദേശിക്കണ്ട,-ക്രിസ്റ്റി-പറഞ്ഞതെല്ലാം-സ്വബോധത്തോടെ,-സ്റ്റേഷനില്‍-കൊണ്ടുവിടുമോയെന്നും-ചോദിച്ചു,-കണ്ണൂരിൽ-മകന്‍-അമ്മയെ-കൊന്ന-സംഭവത്തില്‍-വെളിപ്പെടുത്തലുമായി-അയല്‍വാസി
KERALA

“അപ്പനെയും കൊല്ലണം”, എന്നെ ഇങ്ങനെയാക്കിയത് വീട്ടുകാരാണ്, ഇനി അവര്‍ എന്നെ ഉപദേശിക്കണ്ട, ക്രിസ്റ്റി പറഞ്ഞതെല്ലാം സ്വബോധത്തോടെ, സ്റ്റേഷനില്‍ കൊണ്ടുവിടുമോയെന്നും ചോദിച്ചു, കണ്ണൂരിൽ മകന്‍ അമ്മയെ കൊന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി അയല്‍വാസി

April 26, 2026
ജീരക-സോഡയില്‍-ചത്ത-പാമ്പിന്‍-കുഞ്ഞ്,-നിർമ്മാണ-യൂണിറ്റ്-അടച്ചുപൂട്ടി,-മുഴുവന്‍-സ്റ്റോക്കും-നശിപ്പിച്ച്-ഭക്ഷ്യ-സുരക്ഷാ-വകുപ്പ്,-സോഡാ-കുപ്പികള്‍-സൂക്ഷിച്ചിരുന്നത്-അടച്ചുറപ്പില്ലാത്ത-സ്ഥലത്ത്
KERALA

ജീരക സോഡയില്‍ ചത്ത പാമ്പിന്‍ കുഞ്ഞ്, നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി, മുഴുവന്‍ സ്റ്റോക്കും നശിപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്, സോഡാ കുപ്പികള്‍ സൂക്ഷിച്ചിരുന്നത് അടച്ചുറപ്പില്ലാത്ത സ്ഥലത്ത്

April 26, 2026
രോഗിയായ-യാത്രക്കാരനെ-സീറ്റില്‍-നിന്നും-എഴുന്നേല്‍പ്പിച്ചു,-കൃത്യമായ-സ്റ്റോപ്പിലിറക്കിയില്ല,-പരാതിക്കാരന്‍-നിന്ന്-യാത്ര-ചെയ്തത്-മണിക്കൂറുകളോളം,-കെഎസ്ആര്‍ടിസിക്ക്-30000-രൂപ-പിഴ-ചുമത്തി
KERALA

രോഗിയായ യാത്രക്കാരനെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിച്ചു, കൃത്യമായ സ്റ്റോപ്പിലിറക്കിയില്ല, പരാതിക്കാരന്‍ നിന്ന് യാത്ര ചെയ്തത് മണിക്കൂറുകളോളം, കെഎസ്ആര്‍ടിസിക്ക് 30000 രൂപ പിഴ ചുമത്തി

April 26, 2026
Next Post
കോഴിക്കോട്-റോഡ്-മുറിച്ചുകടക്കുകയായിരുന്ന-വയോധിക-കാറിടിച്ച്-മരിച്ചു

കോഴിക്കോട് റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു

കൊലക്കേസ്-പ്രതി-ആകാശ്-തില്ലങ്കേരിയുടെ-കൂട്ടാളി-ജിജോ-തില്ലങ്കേരി-അറസ്റ്റില്‍,അറസ്റ്റ്-യുവതിയുടെ-പീഡന-പരാതിയില്‍

കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍,അറസ്റ്റ് യുവതിയുടെ പീഡന പരാതിയില്‍

ഹൃദയം-തുറക്കാതെ-വാൽവ്-മാറ്റിവച്ച്-തൃശൂർ-മെഡിക്കൽ-കോളേജ്;എഴുപത്തിനാല്-കാരി-ജീവിതത്തിലേക്ക്-തിരികെ

ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച് തൃശൂർ മെഡിക്കൽ കോളേജ്;എഴുപത്തിനാല് കാരി ജീവിതത്തിലേക്ക് തിരികെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഇന്ന് രാത്രി ഇവിടെ ചില വെടിയൊച്ചകൾ കേൾക്കും‘: ഡിന്നർ പാർട്ടിയ്ക്കിടെയുണ്ടായ വെടിവയ്പിന് മുമ്പ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയുടെ വാക്കുകൾ; പറഞ്ഞത് ട്രംപിന്റെ പ്രസം​ഗത്തെക്കുറിച്ച്; പിന്നാലെ കേട്ടത് റിയൽ വെടിയൊച്ച
  • വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു
  • വടകരയിൽ ബിജെപി ‘പെട്ടിപൊട്ടി’; സുരേന്ദ്രനെതിരെ രൂക്ഷവിമർശനം, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു
  • ഇരിട്ടിയിൽ ലഹരിവേട്ട; 5.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
  • തല പുറത്തിട്ട് ബസില്‍ യാത്ര ചെയ്തയാള്‍ പുറകില്‍ വന്ന ലോറി ഇടിച്ച് മരിച്ചു

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.