മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ നവകേരള അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണാധികാരിയും അറിയപ്പെട്ട സാമ്പത്തിക വിദഗ്ധനുമായിരുന്നു ഡോ. മൻമോഹൻ സിംഗ്.അദ്ദേഹത്തിന്റെ ലളിതമായ ജീവിതവും സൗമ്യമായ പെരുമാറ്റവും ജനഹൃദയങ്ങൾ കീഴടക്കി. ആഗോളതലത്തിൽ അറിയപ്പെട്ട സാമ്പത്തിക വിദഗ്ധനായ അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാ നഷ്ടമാണെന്നും അനുശോചന കുറിപ്പിൽ പറഞ്ഞു.