മനാമ: പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ, ബഹറിനിലെ നേപ്പാളിസ് എംബസി ലേബർ അറ്റാഷെ ജമുനാ കാഫ്ലെക്ക് യാത്രയയപ്പ് നൽകി. ബഹറിൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രവാസി ലീഗൽ ജനറൽ സെക്രട്ടറി റിതിൻ രാജ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ, പി എൽ സി രക്ഷാധികാരി വർഗീസ് കൈതാരത്ത്, മുതിർന്ന ഗവർണിങ്ങ് കൗൺസിൽ അംഗങ്ങളായ രാജി ഉണ്ണികൃഷ്ണൻ, സ്പന്ദന കിഷോർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീജ ശ്രീധരൻ നന്ദി പ്രകടിപ്പിച്ചു. തുടർന്ന് നടന്ന സ്നേഹവിരുന്നിൽ ഏവരും പങ്കാളികളായി. രണ്ടുവർഷത്തെ ബഹ്റൈൻ നേപ്പാളിസ് എംബസിയിലെ തന്റെ പ്രവർത്തനത്തിന് ശേഷമാണ് ജമുനാ കാഫ്ളെ സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നത്