മനാമ: അസുഖ ബാധിതയായി നാട്ടിൽ ചികിത്‌സയിൽ കഴിയവെയാണ് ബഹ്‌റൈനിലെ ഇന്ത്യൻ സ്‌കൂളിൽ കൊമേഴ്‌സ് വിഭാഗത്തിൽ സീനിയർ പോസ്റ്റ് ഗ്രാജുവേറ്റ് അധ്യാപികയായി സേവനം അനുഷ്ഠിച്ച ശ്വേത ഷാജിയുടെ (47) അപ്രതീക്ഷിത വിയോഗം ഗോവയിൽ വെച്ച് ശനിയാഴ്ച്ച രാവിലെ സംഭവിച്ചത്. കോഴിക്കോട് സ്വദേശിനിയായ ശ്വേത ഷാജി 2010 കാലഘട്ടം മുതൽ ഇന്ത്യൻ സ്‌കൂളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
ശ്വേത ഷാജിയുടെ അകാല വിയോഗത്തിൽ കുടുംബാഗംങ്ങളുടെ അഗാധമായ ദുഃഖത്തിൽ പങ്കു ചേരുന്നതായും ,ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിലെ ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും എക്സിക്യൂട്ടീവ് കമ്മിറ്റിക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തന്നതായും സ്കൂൾ ചെയർമാൻ ശ്രീ ബിനു മണ്ണിൽ, സെക്രട്ടറി ശ്രീ രാജപാണ്ഡിയൻ, പ്രിൻസിപ്പൽ ശ്രീ വി.ആർ പളനിസാമി എന്നിവർ അനുശോചന കുറിപ്പിലൂടെ അറിയിച്ചു.
ബഹ്‌റൈനിലെ എം.എസ്.സി.ഇ.ബി.യിൽ എഞ്ചിനീയറിംഗ് കൺസൾട്ടന്റായ ജോലി ചെയ്യുന്ന കോട്ടച്ചേരി ഷാജി കരുണാകരൻ ആണ് ഭർത്താവ്. സാഹിൽ എസ്, ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അകാൻഷ ഷാജി എന്നിവർ മക്കളാണ്