മനാമ: അറിവിന്റെ ആഴം തൊട്ട ഏഴര പതിറ്റാണ്ട് പൂർത്തിയാക്കിയ “പ്രബോധനം” വാരികയുടെ വിശേഷാൽ പതിപ്പിന്റെ ബഹ്‌റൈൻ തല പ്രകാശനം ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷൻ പി. മുജീബ് റഹ്‌മാൻ കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങരക്ക് നൽകി പ്രകാശനം ചെയ്തു. ‘ഇന്ത്യൻ മുസ്‌ലിം സ്വാതത്രത്തിന് ശേഷം; എന്ന തലക്കെട്ടിൽ പുറത്തിറക്കിയ പതിപ്പിൽ നാടും സമുദായവും പിന്നിട്ട പ്രധാന നാഴികക്കല്ലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 460 പേജുള്ള സ്പെഷ്യൽ പതിപ്പ് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും സാധാരണക്കാർക്കും ഏറെ വെളിച്ചം നൽകുന്നതാണ്.