മനാമ: മുഹറഖ് മലയാളി സമാജം കുട്ടികളുടെ കൂട്ടായ്മയായ മഞ്ചാടി ബാലവേദി നടത്തിയ ചിത്ര രചന കളറിങ് മത്സര വിജയികളെ പ്രഖ്യാപിച്ചു, രണ്ട് ഗ്രൂപ്പ് ആയി നടത്തിയ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ ഹയ ഫാത്തിമയും ജൂനിയർ വിഭാഗത്തിൽ അദ്വൈത് ശങ്കറും വിജയികൾ ആയി. വിജയികളെ എം എം എസ് പ്രസിഡന്റ് അനസ് റഹിം സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ എന്നിവർ അഭിനന്ദിച്ചു.