ഇന്ത്യയിലെ രാഷ്ട്രീയ, സാഹിത്യ മേഖലകളിലെ രണ്ട് പ്രമുഖ വുക്തിത്വങ്ങളായ മുൻ പ്രധാനമന്ത്രി ശ്രീ.മൻമോഹൻ സിംഗിന്റെയും, മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ ശ്രീ.എം ടി വാസുദേവൻ നായരുടെയും വേർപാടിനോടനുബന്ധിച്ചു ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. മൗനപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പരേതർക്ക് പുഷ്പ്പാർച്ചനയും നടത്തി.
“ഓർമ്മ പൂക്കൾ” എന്ന അനുസ്മരണ ചടങ്ങിൽ സമാജം ആക്ടിങ്ങ് പ്രസിഡന്റ് ശ്രീ.ദിലീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ, സാഹിത്യ വിഭാഗം സെക്രട്ടറി, ശ്രീ.വിനയചന്ദ്രൻ നായർ സ്വാഗതം പറയുകയും, മൻമോഹൻ സിംഗിനെക്കുറിച്ച്, സാമൂഹ്യ പ്രവർത്തകനും മുൻ ഐ വൈ സി സി ജനറൽ സെക്രട്ടറിയും, വോയ്സ് ഓഫ് ആലപ്പിയുടെ സെക്രട്ടറിയുമായ ശ്രീ.ധനേഷ് പിള്ള അനുസ്മരണ പ്രഭാഷണവും നടത്തി.മലയാള സാഹിത്യത്തിൽ സമാനതകളില്ലാത്ത പ്രതിഭയാണ് ശ്രീ എം ടി വാസുദേവൻ നായർ എന്ന്, സമാജം ആക്ടിങ് പ്രസിഡന്റ് ശ്രീ.ദിലീഷ് കുമാർ പറഞ്ഞു. ചെറുകഥകളിൽ നിന്നും, നോവലുകളിൽ നിന്നും അദ്ദേഹം സൃഷ്ടിച്ച എഴുത്തുകളുടെ ഗുണനിലവാരവും ഭാഷാപരമായ സൗന്ദര്യവും മലയാള സാഹിത്യത്തിന് പുതിയ ദിശകൾ നൽകിയിട്ടുണ്ട്…മലയാള സിനിമയെ ലോകോത്തര നിലവാരത്തിലെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ കർമ്മ മേഖലകളിൽ എല്ലാം കഴിവ് തെളിയിച്ച ശ്രീ ൽ.എം ടി വാസുദേവൻ നായരുടെ വേർപാട്, സാഹിത്യ ലോകത്തിനു നികത്താനാവാത്ത നഷ്ടമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ കാലഘട്ടം കണ്ട മികച്ച സാമ്പത്തിക വിദഗ്ധനും, പ്രധാനമന്ത്രിയുമായിരുന്നു ശ്രീ.മൻമോഹൻ സിംഗ്. രണ്ടു പ്രതിഭാധനരായ വ്യക്തിത്വങ്ങളുടെയും വേർപാടിൽ സമാജം അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യ ലോകത്തിന്റെ കുലപതി ശ്രീ.എം ടി. വാസുദേവൻ നായരെക്കുറിച്ച്, ബഹ്റിനിലെ എഴുത്തുകാരനായ ശ്രീ.ആദർശ് മാധവൻ കുട്ടി സംസാരിച്ചു. അനുസ്മരണ പ്രഭാഷണത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകരായ ശ്രീ.സോമൻ ബേബി, ശ്രീമതി.രാജി ഉണ്ണികൃഷ്ണൻ, ഒഐസിസി ഗ്ലോബൽ കമ്മറ്റി മെമ്പർ, ശ്രീ.ബിനു കുന്നന്താനം, കോൺവെക്സ് മീഡിയ എം. ഡി. ശ്രീ.അജിത്ത് നായർ, ബഹ്റൈൻ കേരളീയ സമാജം ലേഡിസ് വിങ്ങ് പ്രസിഡന്റ് ശ്രീമതി.മോഹിനി തോമസ്, വനിത വിഭാഗം സെക്രട്ടറി ശ്രീമതി.ജയരവികുമാർ, ശ്രീമതി.രജിത സുനിൽ, ശ്രീമതി.ഹേമ വിശ്വംഭർ, കെ എസ് സി എ പ്രസിഡന്റ് ശ്രീ.രാജേഷ് നമ്പ്യാർ, ശ്രീ.ജേക്കബ് തേക്കുംതോട്, ശ്രീ.എസ്. വി.ബഷീർ , ശ്രീ.കെ. ടി.സലിം, ശ്രീ.ജേക്കബ് നവകേരള കലാവേദി, ബഹ്റൈൻ കേരളീയ സമാജം കലാവിഭാഗം സെക്രട്ടറി ശ്രീ.റിയാസ് ഇബ്രാഹിം തുടങ്ങിയ നിരവധി സാമൂഹ്യ പ്രവർത്തകർ അനുശോചന യോഗത്തിൽ പങ്കെടുത്തു.
സമാജം സാഹിത്യ വേദി കൺവീനർ ശ്രീമതി.സന്ധ്യ ജയരാജ് നന്ദി രേഖപ്പെടുത്തി. അനുസ്മരണ യോഗം ശ്രീ ഗണേഷ് നമ്പൂതിരി നിയന്ത്രിച്ചു.