മനാമ:പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി മനാമ, സൽമാനിയ, എകെർ ഏരിയയിലെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണ പാക്കറ്റുകൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ, വെള്ളക്കുപ്പികൾ എന്നിവ ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്’ വിതരണം ചെയ്തു. വർഷം മുഴുവനും തൊഴിലാളികൾക്ക് ഗുണകരമാകുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന’ലൈറ്റ് ഓഫ് കൈന്‍ഡ്നെസിൻ്റെ’ നിലവിലുള്ള സംരംഭമായ “ബീറ്റ് ദി കോൾഡ്-2025” ൻ്റെ ഭാഗമായാണ് വിതരണം .ലൈറ്റ് ഓഫ് കൈന്‍ഡ്നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ദിൽവാർ, ശക്തിവേൽ എന്നിവർ ഈ വിതരണത്തിൽ പങ്കെടുത്തു.