മനാമ : മുൻ കേരള മുഖ്യ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ കരുണാകരൻ, മുൻ ഇന്ത്യൻ പാർലിമെന്റ് അംഗം പി ടി തോമസ് എന്നിവരുടെ ഓർമ ദിന അനുസ്മരണം ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സെഗയ കെ സി എ ഹാളിൽ നടന്ന പരിപാടി ഐ.വൈ.സി.സി ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂറിന്റെ അധ്യക്ഷതയിൽ, മുൻ ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ലീഡർ കെ കരുണാകരനെ അനുസ്മരിച്ചു കൊണ്ട് ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം പ്രഭാഷണം നടത്തി. മുൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി പി ടി തോമസിനെ അനുസ്മരിച്ചു സംസാരിച്ചു.
കരുണാകരൻ, പി ടി തോമസ് എന്നിവരുടെ പൊതു ജീവിത മാത്രകകൾ ഉൾക്കൊണ്ട് മുന്നോട്ടു പോവാനും, അവരടക്കമുള്ള കോൺഗ്രസ് നേതാക്കൾ കാണിച്ചു തന്ന നല്ല മാത്രകകൾ പിൻപറ്റി പൊതുപ്രവർത്തനങ്ങൾ നടത്താനും ഓരോ ഐ.വൈ.സി.സി പ്രവർത്തകരും മുന്നോട്ട് വരണമെന്ന് ചടങ്ങിൽ സദസ്സുമായി സംവദിച്ചു കൊണ്ട് ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ആഹ്വാനം ചെയ്തു.
ദേശീയ ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന സ്വാഗതവും, ദേശീയ ട്രെഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.