Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

ഹിന്ദു ദിനപത്രം അമിതമായി ടി.എം. കൃഷ്ണയെ വാഴ്‌ത്തുമ്പോള്‍

by News Desk
January 2, 2025
in ENTERTAINMENT
ഹിന്ദു-ദിനപത്രം-അമിതമായി-ടിഎം.-കൃഷ്ണയെ-വാഴ്‌ത്തുമ്പോള്‍

ഹിന്ദു ദിനപത്രം അമിതമായി ടി.എം. കൃഷ്ണയെ വാഴ്‌ത്തുമ്പോള്‍

ചെന്നൈ: മദ്രാസ് മ്യൂസിക് അക്കാദമി ടി.എം. കൃഷ്ണയുടെ കച്ചേരി നടത്തിയപ്പോള്‍ ഹാളില്‍ മുഴുവന്‍ ആളുകള്‍ തിക്കിത്തിരക്കുകയായിരുന്നുവെന്നും മുഴുവന്‍ സീറ്റുകളിലും ആളുകളായിരുന്നുവെന്നും ഹിന്ദു ദിനപത്രം എഴുതിവിടുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്? ഇക്കുറി മദ്രാസ് മ്യൂസിക് അക്കാദമിയുടെ മേല്‍നോട്ടത്തില്‍ നടന്ന മാര്‍കഴി സംഗീതോത്സവത്തില്‍ പൊതുവേ കേള്‍വിക്കാര്‍ കുറവായിരുന്നുവെന്നും അധികവും പ്രായം അധികമായവര്‍ ആയിരുന്നുവെന്നും ദ പ്രിന്‍റ് മാസിക ഒരു ലേഖനത്തില്‍ എഴുതിയിരുന്നു. പൊതുവേ ഈ കച്ചേരികളിലേക്ക് പുതു തുലമുറ കാര്യമായി ആകര്‍ഷിക്കപ്പെടുന്നില്ലെന്നാണ് ആ ലേഖനത്തില്‍ പറയുന്നത്.

അപ്പോള്‍ പിന്നെ ടി.എം. കൃഷ്ണയുടെ കച്ചേരികേള്‍ക്കാന്‍ മാത്രം ഇത്ര തിരക്കുണ്ടായത് എന്തുകൊണ്ടാണ്? കൃഷ്ണ നല്ല ശാസ്ത്രീയസംഗീതജ്ഞന്‍ തന്നെ. പക്ഷെ അതിനേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കുന്നതാണ് സനാതനധര്‍മ്മത്തിന് നിരക്കാത്തതായ അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍. ഇത് അദ്ദേഹത്തിന്റെ കച്ചേരികളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. ഗുരുവായൂരില്‍ ഇക്കുറി ചെമ്പൈ സംഗീതോത്സവത്തിന് പാടിയപ്പോഴും ആളുകളുടെ തിരക്ക് അധികമായിരുന്നു. അതില്‍ നല്ലൊരു വിഭാഗം അദ്ദേഹത്തിന്റെ ഇടത്-ദ്രാവിഡ രാഷ്‌ട്രീയ നിലപാടുകളുടെ ആരാധകരാണ് എന്നതായിരിക്കും കൂടുതല്‍ ശരി. ചെന്നൈയിലും നല്ലൊരു വിഭാഗം ടി.എം.കൃഷ്ണയുടെ സനാതനവിരുദ്ധചിന്താധാരയെ പിന്തുണയ്‌ക്കുന്നവര്‍ ആയിരുന്നു.

എം.എസ്. സുബ്ബലക്ഷ്മിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ സംഗീത കലാനിധി അവാര്‍ഡ് സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ഹിന്ദു ഉടമ എന്‍.മുരളി പ്രസിഡന്‍റായ മദ്രാസ് മ്യൂസിക് അക്കാദമി നല്‍കി. ഹിന്ദു ദിനപത്രം ഉടമയും മദ്രാസ് മ്യൂസിക് അക്കാദമി അധ്യക്ഷനുമായ എന്‍.മുരളിയും ദി ഹിന്ദു ഗ്രൂപ്പ് ഉടമയായ എന്‍.റാമും മനസ്സില്‍ കൊണ്ടുനടന്ന വാശി ഡിസംബര്‍ 15ന് അവര്‍ നടപ്പാക്കി. എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീതകലാനിധി പുരസ്കാരം ഡിസംബര്‍ 15ന് ഞായറാഴ്ച നടന്ന ചടങ്ങില്‍ അവര്‍ അത് ടി.എം. കൃഷ്ണ എന്ന സംഗീതജ്ഞന് നല്‍കി. കര്‍ണ്ണാടക സംഗീതരംഗത്തെ പ്രമുഖരായ രഞ്ജിനി ഗായത്രി സഹോദരിമാര്‍, ട്രിച്ചൂര്‍ ബ്രദേഴ്സ്, ചിത്രവീണവാദകന്‍ രവി കിരണ്‍ തുടങ്ങി ഒട്ടേറെപ്പേരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ഈ പുരസ്കാരം നല്‍കിയത്. ദേവദാസി കുടുംബാംഗമായിരുന്ന എം.എസ്. സുബ്ബലക്ഷ്മി ഒരു ബ്രാഹ്മണനെ വിവാഹം കഴിച്ചതോടെ അവരുടെ സിദ്ധികള്‍ ഇല്ലാതായെന്ന് ഒരു വിവാദ പ്രസംഗത്തില്‍ ടി.എം.കൃഷ്ണ അഭിപ്രായപ്പെട്ടിരുന്നു. പണ്ട് ദേവദാസീ ഭാവത്തില്‍ പാടിയിരുന്ന സുബ്ബലക്ഷ്മിയുടെ ഗാനത്തോടാണ് തനിക്ക് കൂടുതല്‍ അടുപ്പവും മതിപ്പും ഉള്ളതെന്നും ടി.എം. കൃഷ്ണ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതെല്ലാം സുബ്ബലക്ഷ്മിയെന്ന കര്‍ണ്ണാടകസംഗീതലോകത്തെ മഹാപ്രതിഭയെ അംഗീകരിക്കുന്ന ഒരാള്‍ക്ക് പറയാന്‍ കഴിയുന്ന വാക്കുകളല്ല.

സനാതന ധര്‍മ്മത്തെ അധിക്ഷേപിക്കുന്ന, സുബ്ബലക്ഷ്മിയെ തന്നെ അപഹസിക്കുന്ന പ്രസ്താവനകള്‍ നടത്തിയ ടി.എം.കൃഷ്ണയ്‌ക്ക് പുരസ്കാരം നല്‍കുന്നതിലായിരുന്നു ഇവര്‍ക്കെല്ലാം എതിര്‍പ്പ്. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്നും ഈ പുരസ്കാരം നല്‍കാനുള്ള അനുകൂല വിധി സമ്പാദിക്കുകയായിരുന്നു മദ്രാസ് മ്യൂസിക് അക്കാദമിയും ഹിന്ദു ദിനപത്രം ഉടമ എന്‍. മുരളിയും. ഈ വിധി അവര്‍ക്ക് കിട്ടിയത് ഡിസംബര്‍ 14നാണ്. ടി.എം. കൃഷ്ണയ്‌ക്ക് സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം നല്‍കാനുള്ള പരിപാടി സംഘടിപ്പിച്ചത് ഡിസംബര്‍ 15ന്. സുപ്രീംകോടതിയാകട്ടെ ഇതിനെതിരായ ഹര്‍ജി ഡിസംബര്‍ 16ന് മാത്രമേ എടുക്കാനാകൂ എന്ന് തീരുമാനിക്കുകയും ചെയ്തതോടെ എന്‍.മുരളിയും ഹിന്ദു ഗ്രൂപ്പ് ഉടമ എന്‍.റാമും നിനച്ചത് ജിസംബര്‍ 15ന് നടപ്പിലാക്കാനായി. എന്നാല്‍ ഡിസംബര്‍ 16ന് തന്നെ സുപ്രീംകോടതി സുബ്ബലക്ഷ്മിയുടെ പേരിലുള്ള അവാര്‍ഡ് ടി.എം.കൃഷ്ണയ്‌ക്ക് കൊടുത്ത നടപടി റദ്ദാക്കി. അതിനര്‍ത്ഥം. കൃഷ്ണയ്‌ക്ക് നല്‍കിയ പുരസ്കാരം സുപ്രീംകോടതി തിരിച്ചുവിളിയ്‌ക്കും എന്നാണര്‍ത്ഥം.

കേസിലെ കക്ഷികളായ രണ്ടുകൂട്ടരെയും ജയിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ഒരു കൊട്ടിക്കലാശമാണ് സുപ്രീംകോടതി ഇടക്കാല വിധിയിലൂടെ നടത്തിയത്. പക്ഷെ നല്‍കിയ പുരസ്കാരം തിരിച്ചുവിളിയ്‌ക്കുന്നതല്ലേ ഒരു കലാകാരന് കൂടുതല്‍ വേദന ഉണ്ടാക്കുക. ടി.എം. കൃഷ്ണയെ എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചയാള്‍ എന്ന രീതിയില്‍ അംഗീകരിക്കരുതെന്നാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഇടക്കാല വിധി. ഇക്കാര്യത്തില്‍ ആറാഴ്ചയ്‌ക്കകം ഹിന്ദുവിനോടും ടി.എം. കൃഷ്ണയോടും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ കേസില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി പുറത്തുവരുന്നതുവരെ സുബ്ബലക്ഷ്മിയുടെ പേരിലുള്ള അവാര്‍ഡ് ലഭിച്ചയാള്‍ എന്ന് ടി.എം. കൃഷ്ണയെ വിശേഷിപ്പിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സുബ്ബലക്ഷ്മിയുടെ ചെറുമകന്‍ വി. ശ്രീനിവാസന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. വെങ്കട്ടരാമനും ജൂനിയര്‍ അഭിഭാഷകന്‍ നമിത് സക്സേനയും ശക്തമായാണ് വാദിച്ചത്.. ടി.എം. കൃഷ്ണ സുബ്ബലക്ഷ്മിയെ അധിക്ഷേപിച്ച് എഴുതിയ ലേഖനങ്ങള്‍ ഇവര്‍ സുപ്രീംകോടതിയില്‍ വിവരിച്ചു.” അതില്‍ സുബ്ബലക്ഷ്മിയെ സെക്സി എന്നും ‘സന്യാസിനിയായ ബാര്‍ബി പാവ’ എന്നും അവരുടെ ആലാപനത്തെ ‘തട്ടിപ്പ്’ എന്നുമൊക്കെ ടി.എം. കൃഷ്ണ വിശേഷിപ്പിച്ചിട്ടുണ്ട്.  ഇങ്ങിനെ ഒരാള്‍ക്ക് എങ്ങിനെയാണ് സുബ്ബലക്ഷ്മിയുടെ പേരിലുള്ള അവാര്‍ഡ് നല്‍കാനാവുക?”- അഭിഭാഷകന്‍ എന്‍. വെങ്കട്ട് രാമന്‍ ചോദിച്ചു.

സുബ്ബലക്ഷ്മിയുടെ ചെറുമകന്‍ ശ്രീനിവാസന്റെ ബന്ധുവായ യുഎസില്‍ ജീവിക്കുന്ന  ശങ്കര്‍ രാമചന്ദ്രന്‍ ഈയിടെ ഇന്ത്യന്‍ എക്സ് പ്രസില്‍ ഒരു ലേഖനം എഴുതിയിരുന്നു. ഇതില്‍ തീപിടിപ്പിക്കുന്ന ചില പ്രസ്താവനകള്‍ ടി.എം. കൃഷ്ണ എം.എസ്. സുബ്ബലക്ഷ്മീയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നുംവാക്കുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കൃഷ്ണയ്‌ക്ക് കുറെക്കൂടി ശ്രദ്ധിക്കാമായിരുന്നു എന്നും ശങ്കര്‍ രാമചന്ദ്രന്‍ പറയുന്നു. സുബ്ബലക്ഷ്മിയുടെ വില്‍പത്രത്തിന്റെ അവകാശികള്‍ ഒരാള്‍ കൂടിയാണ് ശങ്കര്‍ രാമകൃഷ്ണന്‍. ഈ വിവാദം കര്‍ണ്ണാടകസംഗീതത്തിന് ഗുണം ചെയ്യില്ലെന്നും ശങ്കര്‍ രാമകൃഷ്ണന്‍ പറയുമ്പോള്‍ കര്‍ണ്ണാടകസംഗീതരംഗത്ത് നേരത്തെയുണ്ടായിരുന്ന ഐക്യത്തെ തകര്‍ക്കാന്‍ മാത്രമേ കൃഷ്ണയുടെ പേരില്‍ വിവാദമുണ്ടാക്കുക വഴി സംഭവിക്കുക എന്നാണ് പറയുന്നത്. ഹിന്ദു ദിനപത്രവും സുബ്ബലക്ഷ്മിയുടെ ചെറുമകന്‍ ശ്രീനിവാസനും തമ്മില്‍ സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീതകലാനിധി പുരസ്കാരം ടി.എം. കൃഷ്ണയ്‌ക്ക് നല്‍കുന്നതിന്റെ പേരില്‍ മദ്രാസ് ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ നടക്കുന്ന നിയമയുദ്ധത്തില്‍ ഏറ്റവും ആഹ്ളാദിക്കുന്നത് ഡിഎംകെയാണ്. കാരണം കര്‍ണ്ണാടകസംഗീതരംഗത്ത് വിഭജനമുണ്ടാക്കാന്‍ സാധിച്ചു എന്നതില്‍ ദ്രാവിഡപാര്‍ട്ടികള്‍ക്ക് ആഹ്ളാദാതിരേകം ഉണ്ടാവുക സ്വാഭാവികം. നിറഞ്ഞുകവിഞ്ഞൊഴുകുന്ന മദ്രാസ് മ്യൂസിക് അക്കാദമിഹാളില്‍ ശ്രോതാക്കള്‍ എഴുന്നേറ്റ് നിന്ന് ടി.എം.കൃഷ്ണയുടെ കച്ചേരിയ്‌ക്ക് കയ്യടിച്ചു എന്നാണ് ഹിന്ദു എഴുതുന്നത്. ഇക്കുറി മദ്രാസ് മ്യൂസിക് അക്കാദമിയില്‍ കൃഷ്ണയ്‌ക്ക് ലഭിച്ച സ്റ്റാന്‍റിംഗ് ഒവേഷനെ ആളുകളെ പുകഴ്‌ത്തുന്നതില്‍ പിശുക്കുകാട്ടുന്ന ഹിന്ദു ദിനപത്രം പുകഴ്‌ത്തുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്? എഴുന്നേറ്റ് നിന്ന് കയ്യടിച്ചവര്‍ കൃഷ്ണയുടെ സംഗീതത്തിന്റെ ആരോധകരോ അതോ രാഷ്‌ട്രീയത്തിന്റെ ആരാധകരോ?

പുണ്യാത്മാവല്ലേ സുബ്ബലക്ഷ്മി
എല്ലാം ശാസ്ത്രബോധത്തിന്റെ കത്തിവെച്ച് നോക്കുന്ന ഇടത് രാഷ്‌ട്രീയം തന്നെയാണ് എന്‍.മുരളിയ്‌ക്കും എന്‍.റാമിനും. തന്റെ ലേഖനങ്ങളിലൂടെ ടി.എം.കൃഷ്ണ സുബ്ബലക്ഷ്മിയെ വിമര്‍ശിക്കുകയല്ല, പകരം മഹതിയായ ഈ ഗായികയെ പുണ്യാത്മാവെന്ന പ്രതിച്ഛായ നല്‍കുന്നതില്‍ നിന്നും വ്യത്യസ്തമായ സത്യങ്ങള്‍ നിരത്തുകയായിരുന്നു കൃഷ്ണ തന്റെ ലേഖനത്തിലൂടെ എന്നുമാണ് ഹിന്ദു പത്ര ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിക്കുന്നത്. സുപ്രീംകോടതി ഈ കേസില്‍ വാദം തുടരുകയാണ്. അവര്‍ ആലപിച്ച സുപ്രഭാതം, വിഷ്ണുസഹസ്രനാമം, ഹനുമാന്‍ ചാലിസ എന്നിവ അസാധാരണ ആലാപനതീവ്രതകൊണ്ടും ആലാപനത്തില്‍ നിറഞ്ഞുകവിയുന്ന ഭക്തിരസം കൊണ്ടും അനന്യമാണ്. സാധാരണ ഒരു ഗായിക എന്നതിനേക്കാള്‍ ഒരു പുണ്യാത്മാവ് തന്നെയാണ് അവര്‍ എന്ന് പറയുന്നതാണ് ഉചിതം. കാരണം നിരന്തരമായി ഭഗവാനെ ഭജിക്കുക വഴി അവര്‍ ആത്മീയതേജസ്സ് നിറഞ്ഞ ഒരു ഗായികയായി എന്ന് വിശ്വസിക്കുന്നതില്‍ എന്താണ് തെറ്റ്? ദേവദാസി കുടുംബാംഗമായിരുന്ന എം.എസ്. സുബ്ബലക്ഷ്മി ഒരു ബ്രാഹ്മണനെ വിവാഹം കഴിച്ചതോടെ അവരുടെ സിദ്ധികള്‍ ഇല്ലാതായെന്ന് ഒരു വിവാദ പ്രസംഗത്തില്‍ ടി.എം.കൃഷ്ണ അഭിപ്രായപ്പെട്ടിരുന്നു.ഇതില്‍ എത്രത്തോളം വാസ്തവമുണ്ട്? സുബ്ബലക്ഷ്മിയുടെ ജീവിതകഥയെ ഉപജീവിച്ച് ആര്‍.കെ. നാരായണ്‍ എഴുതിയ ചെറുകഥയുണ്ട്- സെല്‍വി. അതില്‍ പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള സെല്‍വി ഒരു ധനികനെ വിവാഹം കഴിക്കുന്നു മിടുക്കനായ ഭര്‍ത്താവ് മാനേജര്‍ ആയി വരുന്നതോടെ സെല്‍വി പ്രശസ്തിയും വിജയവും കൈവരിക്കുന്നു. പക്ഷെ ഒരു ദിവസം സെല്‍വിയുടെ അമ്മ മരിയ്‌ക്കുന്നു. അതോടെ തന്റെ പ്രശസ്തിയും പണവും എല്ലാം ഉപേക്ഷിച്ച് സെല്‍വി അമ്മയുടെ അരികില്‍ എത്തുന്നു എന്നാണ് ഈ കഥ.പിന്നീട് പണം വാങ്ങാതെ പാടുന്ന ഗായികയായി സെല്‍വി മാറുന്നു. ഇതില്‍ എത്രത്തോളം വാസ്തവമുണ്ട് എന്നറിയില്ല. പക്ഷെ സുബ്ബലക്ഷ്മി ഒരിയ്‌ക്കലും പണത്തിനോ പ്രശസ്തിയ്‌ക്കോ വേണ്ടി പാടിയ ആളല്ല. വിജയത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും ദൈവവിശ്വാസത്തിന്റെ ശക്തിയില്‍ ഒരു വൈരാഗിയെപ്പോലെ പാടാന്‍ കഴിഞ്ഞവര്‍ തന്നെയാണ് അവര്‍. അല്ലാതെ ടി.എം. കൃഷ്ണ ആരോപിക്കുന്നത് പോലെ വിവാഹത്തിന് മുന്‍പ് ദേവദാസിയായ സുബ്ബലക്ഷ്മിയുടെ ആലാപനം, അതിന് ശേഷം ബ്രാഹ്മണനെ വിവാഹം കഴിഞ്ഞ ശേഷമുള്ള സുബ്ബലക്ഷ്മിയുടെ ആലാപനം എന്നിങ്ങനെ അവരുടെ ആലാപനത്തെ രണ്ടായി വേര്‍തിരിക്കാന്‍ കഴിയില്ല. അത് ഇടത്-ദ്രാവിഡ രാഷ്‌ട്രീയത്തിന് വേണ്ടി, സനാതനധര്‍മ്മത്തെ നിരസിക്കാന്‍ വേണ്ടി കൃഷ്ണ നടത്തുന്ന ഒരു നിര്‍മ്മിതി മാത്രമാണ്.

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
ഗവര്‍ണര്‍-രാജേന്ദ്ര-വിശ്വനാഥ്-അര്‍ലേകര്‍-ശ്രീ-പത്മനാഭ-സ്വാമി-ക്ഷേത്രത്തില്‍-ദര്‍ശനം-നടത്തി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

പാലയൂര്‍-പള്ളിയിലെ-കരോള്‍-തടഞ്ഞ-എസ്-ഐക്കെതിരെ-നടപടി-ആവശ്യപ്പെട്ട്-സിപിഎം-തൃശൂര്‍-ജില്ലാ-സെക്രട്ടറി

പാലയൂര്‍ പള്ളിയിലെ കരോള്‍ തടഞ്ഞ എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

തൃശൂരില്‍-കുപ്രസിദ്ധ-ഗുണ്ടകളെ-കാപ്പ-ചുമത്തി-നാടുകടത്തി

തൃശൂരില്‍ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചുമ്മാ രാഷ്ട്രീയം കളിക്കരുത്!! ഇന്ത്യയ്ക്കെതിരായ ആക്രമണത്തിൽ ചൈനയുടെ സഹായമില്ല, ഇന്ത്യ നടത്തുന്നത് പാക് സൈനിക സ്വയം പര്യാപ്തതയെ തള്ളിക്കളയാനുളള ശ്രമം, ഞങ്ങൾ എക്കാലത്തും കൈകൊണ്ടിട്ടുള്ളത് സമാധാനത്തിലും ബഹുമാനത്തിലും ഊന്നിയ നയതന്ത്രബന്ധം- അസിം മുനീർ
  • ‘അവർ സന്തുഷ്ടരാണ്, എല്ലാ ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു, അവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിച്ചിട്ടുണ്ട്, അവർക്ക് ഒരു അസംതൃപ്തിയുമില്ല- കെഎസ്ആർടിസി നാളെ പണി മുടക്കില്ല’- ​ഗതാ​ഗത മന്ത്രി
  • ഈ അംഗീകാരത്തിന് താങ്കൾ അർഹനാണ്!! നോബൽ കമ്മിറ്റിക്ക് ഞാൻ അയച്ച കത്ത് നിങ്ങൾക്ക് സമർപ്പിക്കട്ടെ- നെതന്യാഹു, പാക്കിസ്ഥാനു പിന്നാലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിന്റെ പേര് നാമനിർദേശം ചെയ്ത് ഇസ്രയേലും
  • രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ്, 21-ാം വയസ്സിൽ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പാസായി; ഓട്ടോറിക്ഷ ഡ്രൈവറുടെ മകൻ നേടിയ വിജയം
  • ടെക്സസിലെ പ്രളയക്കെടുതി; അനുശോചനം അറിയിച്ച് ഒമാൻ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.