കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സമുന്നത നേതാവായിരുന്ന കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണം ബഹ്‌റൈൻ നവകേരള നടത്തി.മുന്നണി സംവിധാനത്തിൽ പ്രവർത്തിക്കുമ്പോഴും നിലപാടുകളിൽ വെള്ളം ചേർക്കാതെ ജനപക്ഷത്തു നിന്ന് സംസാരിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന്
മുഖ്യ പ്രഭാഷകൻ ബഹ്‌റൈൻ നവകേരള കോർഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭ അംഗവുമായ ഷാജി മൂതല പറഞ്ഞു. നവകേരള കോർഡിനേഷൻ കമ്മറ്റി അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ തുടങ്ങി എല്ലാവരും കാനത്തെ അനുസ്മരിച്ചു സംസാരിച്ചു. ബഹ്‌റൈൻ നവകേരള പ്രസിഡന്റ് എൻ. കെ ജയന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മനാമ മേഖല രക്ഷാധികാരി അസീസ് ഏഴംകുളം സ്വാഗതവും ട്രഷറർ അജിത്ത് ഖാൻ നന്ദിയും പറഞ്ഞു.