Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

സൈബര്‍ ആക്രമണം, പോലീസില്‍ പരാതി നല്‍കി ഹണി റോസ്

by News Desk
January 6, 2025
in ENTERTAINMENT
സൈബര്‍-ആക്രമണം,-പോലീസില്‍-പരാതി-നല്‍കി-ഹണി-റോസ്

സൈബര്‍ ആക്രമണം, പോലീസില്‍ പരാതി നല്‍കി ഹണി റോസ്

കൊച്ചി: തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവർക്ക് എതിരെ പരാതി നൽകി നടി ഹണി റോസ്. പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ്​ അന്വേഷണം ആരംഭിച്ചു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർഥ പ്രയോഗങ്ങൾ നടത്തി സമൂഹമാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവർക്കു മുന്നറിയിപ്പുമായി നടി ഹണി റോസ് രാവിലെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണു പതിവെന്നും എന്നാൽ ഇനി ഈ വിഷയത്തിൽ നിയപരമായി മുന്നോട്ടുപോകാനാണു തീരുമാനമെന്നുമാണ് ഹണി റോസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഇതിനുപിന്നാലെയാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്.

ഒരു വ്യക്തി തന്നെ നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്നായിരുന്നു താരത്തിന്റെ കുറിപ്പ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹണി റോസ് അധിക്ഷേപ പരാമര്‍ശം വ്യക്തമാക്കി രംഗത്തെത്തിയത്.

ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നതായി താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.

പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക്‌ അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്. ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല…’ -ഇതായിരുന്നു ഹണി റോസിന്റെ കുറിപ്പ്.

താൻ പേരുപറഞ്ഞില്ലെങ്കിലും എല്ലാവർക്കും അതാരാണെന്ന് അറിയുന്ന കാര്യമാണെന്നും ഇനിയും ഇത്തരം സംഭവമുണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്നും തനിക്കും തന്റെ കുടുംബത്തിനും അത്രയേറെ ബുദ്ധിമുട്ടുണ്ടാക്കിയ വിഷയമായതിനാലാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും നടി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
പെരിയ-കുറ്റവാളികള്‍ക്ക്-ജയില്‍-‘സ്വര്‍ഗലോകം-പോലെ’-യാണെന്ന്-ശരത്-ലാലിന്റെ-അച്ഛന്‍

പെരിയ കുറ്റവാളികള്‍ക്ക് ജയില്‍ ‘സ്വര്‍ഗലോകം പോലെ’ യാണെന്ന് ശരത് ലാലിന്റെ അച്ഛന്‍

63-ാമത്-കേരള-സ്‌കൂള്‍-കലോത്സവം:-നിറഞ്ഞ-സദസിന്-മുന്നില്‍-നാടകവേദി-കീഴടക്കി-കൗമാരപ്രതിഭകള്‍

63-ാമത് കേരള സ്‌കൂള്‍ കലോത്സവം: നിറഞ്ഞ സദസിന് മുന്നില്‍ നാടകവേദി കീഴടക്കി കൗമാരപ്രതിഭകള്‍

എന്‍-എന്‍.-കക്കാട്-പുരസ്‌കാര-സമര്‍പ്പണം-ഇന്ന് 

എന്‍. എന്‍. കക്കാട് പുരസ്‌കാര സമര്‍പ്പണം ഇന്ന് 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സൈനികർ കാൽനടയായി സഞ്ചരിക്കുന്ന സമയത്ത് ഹമാസിന്റെ അപ്രതീക്ഷിത തിരിച്ചടി, അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, സ്ഫോടനം, ആക്രമണം അൽഖസ്സാം ബ്രിഗേഡ് സൈനിക വാഹനത്തിൽ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്
  • തിരുത്തലിന്റെ പാതയിൽ ഷൈൻ ടോം ചാക്കോ, ഒടുവിൽ നടിയോട് മാപ്പപേക്ഷയും! വിവാദങ്ങൾ വിട്ടൊഴിയാത്ത നടന് ഇപ്പോൾ എന്തുപറ്റി?
  • ‘മനസ്സിലാകാത്ത ഭാഷയില്‍ മരുന്നെഴുതേണ്ട’; ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി
  • ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു
  • ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.