മനാമ: അറേബ്യൻ ഗൾഫ് കപ്പ് ബഹ്റൈൻ സ്വന്തമാക്കിയതിൻ്റെ സന്തോഷത്തിൽ പ്രവാസി വെൽഫയറും പങ്കുചേർന്നു. എല്ലാത്തരം ആഘോഷവേളകളിലും ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ എന്ന ടൈറ്റലിൽ പ്രവാസി വെൽഫെയറിൻ്റെ സാമൂഹിക സേവന വിഭാഗമായ വെൽകെയർ നടത്തിവരുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മനാമ കോഴിക്കോട് സ്റ്റാർ റസ്റ്റോറൻ്റിൻ്റെ സഹകരണത്തോടെ സൽമാനിയ, സിഞ്ച് ഭാഗങ്ങളിൽ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
പ്രവാസി വെൽഫെയർ സെക്രട്ടറി അനസ് കാഞ്ഞിരപ്പള്ളിയുടെ നേതൃത്വത്തിൽ വെൽകെയർ എക്സിക്യൂട്ടീവുകളായ മൊയ്തു തിരുവള്ളൂർ, റഹീസ് സി. പി, അഹമദ് സഫീർ, റഹീസ് ഇ. എന്നിവർ നേതൃത്വം നൽകി