Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

ഗോള്‍ഡന്‍ ഗ്ലോബില്‍ ‘ഓള്‍ വി ഇമേജിന്‍ ഏസ് ലൈറ്റ്’ പുറത്ത്; ജാനു ബറുവയ്‌ക്ക് ഇനി ഒന്ന് ഉറങ്ങാം

by News Desk
January 6, 2025
in ENTERTAINMENT
ഗോള്‍ഡന്‍-ഗ്ലോബില്‍-‘ഓള്‍-വി-ഇമേജിന്‍-ഏസ്-ലൈറ്റ്’-പുറത്ത്;-ജാനു-ബറുവയ്‌ക്ക്-ഇനി-ഒന്ന്-ഉറങ്ങാം

ഗോള്‍ഡന്‍ ഗ്ലോബില്‍ ‘ഓള്‍ വി ഇമേജിന്‍ ഏസ് ലൈറ്റ്’ പുറത്ത്; ജാനു ബറുവയ്‌ക്ക് ഇനി ഒന്ന് ഉറങ്ങാം

ന്യൂദല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന് പരിഗണിക്കപ്പെടാതെ പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമേജിന്‍ ഏസ് ലൈറ്റ്’ എന്ന സിനിമ പുറത്തായതോടെ ഇനി ജാനു ബറുവ എന്ന പാവം സംവിധായകന് ഒന്നുറങ്ങാം. കാരണം ഓസ്കാറിന് ഇന്ത്യയില്‍ നിന്നുള്ള ചിത്രമായി ഓള്‍ വി ഇമേജിന്‍ ഏസ് ലൈറ്റ് തെരഞ്ഞെടുക്കാത്തതിന് ഈ സംവിധായകന്‍ കേള്‍ക്കാത്ത ചീത്തകള്‍ ഇനി ബാക്കിയില്ല.

ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് അസമില്‍ നിന്നുള്ള ജാനു ബറുവ. നല്ല സിനിമകളുടെ വക്താവായ നിഷ്കളങ്കനായ സംവിധായകന്‍. അദ്ദേഹത്തിന്റെ ‘ഹലോദിയ ചൊരായ ബവോദാന്‍ ഖായി’ എന്ന സിനിമയ്‌ക്ക് ലൊകാര്‍നൊ ഫെസ്റ്റിവലില്‍ വരെ അവാര്‍ഡ് കിട്ടിയിട്ടുള്ളതാണ്. ‘ഹിക്കഗൊറോലോയി ബൊഹു ദൂര്‍’ എന്ന സിനിമയ്‌ക്ക് സിംഗപ്പൂര്‍ ഫെസ്റ്റിവല്‍ പുരസ്കാരവും ഫ്രിബൂര്‍ഗ് പുരസ്കാരവും കിട്ടിയിട്ടുണ്ട്. 2024ലെ ഓസ്കാറിന് പരിഗണിക്കേണ്ട ഇന്ത്യന്‍ സിനിമ തെരഞ്ഞെടുക്കേണ്ട ചുമതല ഇക്കുറി ജാനു ബറുവയ്‌ക്കായിരുന്നു. അദ്ദേഹത്തിന് ഓള്‍ വി ഇമേജിന്‍ ഏസ് ലൈറ്റ് എന്ന സിനിമയേക്കാള്‍ ഇഷ്ടപ്പെട്ടത് കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് എന്ന സിനിമയായിരുന്നു. കിരണ്‍ റാവു നടന്‍ ആമിര്‍ ഖാന്റെ മുന്‍ ഭാര്യാണ്. ആമിര്‍ഖാന്‍ ഈ സിനിമയുടെ സഹനിര്‍മ്മാതാവും ആയിരുന്നു. ഇന്ത്യയിലെ ഗ്രാമത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ സിനിമ. അങ്ങിനെ ലാപതാ ലേഡീസ് ഓസ്കാറിന്‍ മത്സരിക്കാന്‍ പോയി. തോറ്റു പുറത്തായി.

ഇതോടെയാണ് ജാനു ബറുവയുടെ കഷ്ടകാലം തുടങ്ങിയത്. പിന്നെ സമൂഹമാധ്യമങ്ങളില്‍ ജാനു ബറുവയ്‌ക്കെതിരെ തെറിവിളിയായി. അധികവും സിനിമയുടെ പേരിലല്ല, രാഷ്‌ട്രീയത്തിന്റെ പേരിലാണ് ഈ തെറിവിളി. കാരണം മോദി സര്‍ക്കാരിന്റെ സിനിമകള്‍ തെരഞ്ഞെടുക്കുന്ന സമിതികള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്ന് വരുത്തിതീര്‍ക്കുകയായിരുന്നു വിമര്‍ശകരുടെ ലക്ഷ്യം. ഇതോടെ ജിഹാദികളും എന്‍ജിഒകളും എല്ലാം ജാനു ബറുവയ്‌ക്കെതിരെ ഇറങ്ങി. ഓള്‍ വി ഇമേജിന്‍ ഏസ് ലൈറ്റ് എന്ന സിനിയ്‌ക്ക് ചൂട്ടുപിടിക്കാന്‍ തുടങ്ങി. പിന്നെ കാനില്‍ തണ്ണിമത്തന്‍ ബാഗ് പിടിച്ച കനി കുസൃതി അഭിനയിച്ച സിനിമയായതിന്റെ പേരിലും കുറെപ്പേര്‍ ജാനു ബറുവയെ രണ്ട് തെറി കൂടുതല്‍ വിളിച്ചു. (എ.ആര്‍.റഹ്മാന്റെ ഗാനവും ഓസ്കാര്‍ മത്സരത്തില്‍ നിന്നും തോറ്റു പുറത്തായെങ്കിലും ആര്‍ക്കും പരാതിയില്ല എന്നത് മറ്റൊരു തമാശ).

പാവം ബറുവ. അദ്ദേഹം വിശദീകരണം നല്‍കി. “ദയവായി എന്നെ കുറ്റപ്പെടുത്തരുത്. എന്റെ ബുദ്ധിയില്‍ തോന്നിയത് ഞാന്‍ സെലക്ട് ചെയ്തു. ചിലപ്പോള്‍ ആ സെലക്ഷന്‍ വിജയമാകാം. ചിലപ്പോള്‍ പരാജയമാകാം. അത്രയേ ഉള്ളൂ. അതിന് സെലക്ട് ചെയ്ത ആളിനെ വേട്ടയാടുന്നതില്‍ അര്‍ത്ഥമില്ല.”- പത്മശ്രീയും പത്മഭൂഷണും നിരവധി ദേശീയ പുരസ്കാരങ്ങളും ലഭിച്ച ജാനു ബറുവ തന്നെ വിമര്‍ശിക്കുന്നത് നിര്‍ത്തണമെന്ന് വരെ വിമര്‍ശകരോട് കെഞ്ചി നോക്കി. ഇതിനിടെയാണ് മുന്‍ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ 2024ലെ മികച്ച സിനിമകളുടെ പട്ടികയില്‍ ‘ഓള്‍ വി ഇമേജിന്‍ എസ് ലൈറ്റ് ‘ എന്ന സിനിമ കൂടി ഉള്‍പ്പെടുത്തിയത്. ഇത് മനപൂര്‍വ്വമായ എന്‍ജിഒകളുടെ ഒരു ട്രിക്കായിരുന്നു. എന്‍ജിഒകളുടെ ആശാനാണ് ഈ ഒബാമ. ഇതോടെ ജാനു ബറുവയ്‌ക്കും ലാപതാ ലേഡീസിനും എതിരായ പ്രചാരണത്തിന് എരിവേറി. യുഎസിലെ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് കൂടിയായ ഒബാമ തങ്ങളുടെ അജണ്ടകള്‍ക്ക് എതിരായ മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധി കൂടിയാണ്. സര്‍ക്കാര്‍ ഡീപ് സ്റ്റേറ്റ് ഉന്നം വെച്ചിരിക്കുന്ന സര്‍ക്കാരാണ് നരേന്ദ്രമോദി സര്‍ക്കാര്‍. അതുകൊണ്ട് തന്നെ ആ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള ഓരോ അവസരവും ഇവര്‍ ഉപയോഗിക്കുന്നു.

എന്തായാലും ഇപ്പോള്‍ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ നിന്നും ഓള്‍ വി ഇമേജിന്‍ എസ് ലൈറ്റ് എന്ന സിനിമ പുറത്തായിരിക്കുന്നു. ദി ബ്രൂട്ടലിസ്റ്റ് എന്ന സിനിമയാണ് മികച്ച സിനിമയ്‌ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടിയത്. ഇനി ഓള്‍ വി ഇമേജിന്‍ എസ് ലൈറ്റ് എന്ന സിനിമയ്‌ക്കായിരുന്നു ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് കിട്ടിയുരന്നതെങ്കില്‍ ജാനു ബറുവ ഇന്ത്യ വിട്ട് പോവുകയേ മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അത്രത്തോലം വിളയുകയാണ് ഇന്ത്യയില്‍ എന്‍ജിഒ കൂട്ടങ്ങളും ജിഹാദികളും ഇടത് പാര്‍ട്ടികളും ഇന്‍ഡി മുന്നണിയും ചേര്‍ന്നുള്ള ഈ കൂട്ടുകെട്ട്.

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
അജ്ഞാതന്‍-ആക്രമിച്ച്-വീട്ടില്‍-കെട്ടിയിട്ടെന്ന്-പരാതി;-ആലപ്പുഴയില്‍-വീട്ടമ്മ-തൂങ്ങി-മരിച്ച-നിലയില്‍

അജ്ഞാതന്‍ ആക്രമിച്ച് വീട്ടില്‍ കെട്ടിയിട്ടെന്ന് പരാതി; ആലപ്പുഴയില്‍ വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന് പുതിയ ഭാരവാഹികൾ

കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന് പുതിയ ഭാരവാഹികൾ

ഇവിടുത്തെ-നായരും-ഈഴവരും-ദളിതനും-നസ്രാണിയും-ഒന്നിച്ചാല്‍-ഇവരുടെ-കളി-നടക്കില്ല:പിസി.-ജോര്‍ജ്ജ്-‍

ഇവിടുത്തെ നായരും ഈഴവരും ദളിതനും നസ്രാണിയും ഒന്നിച്ചാല്‍ ഇവരുടെ കളി നടക്കില്ല:പി.സി. ജോര്‍ജ്ജ് ‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യക്കാരെ കാണുമ്പോഴുള്ള സായിപ്പിന്റെ ചൊറിച്ചിൽ അങ്ങടു മാറുന്നില്ല!! ഇന്ത്യക്കാരെ നിങ്ങളെ തട്ടിയിട്ട് നടക്കാൻ പറ്റുന്നില്ല, നിങ്ങൾ എല്ലാ രാജ്യങ്ങളും നിറയ്ക്കുകയാണ്, എനിക്ക് ഇഷ്ടമല്ല, ഇവിടെ നിന്നും പോകൂ… അധിക്ഷേപിച്ച് അമേരിക്കാരൻ, അന്തംവിട്ട് ഇന്ത്യൻ യുവാവ് – വീഡിയോ
  • ബ്രിക്സ് രാജ്യങ്ങൾക്കും ട്രംപിനെ പേടി? ‘അമേരിക്കൻ വിരുദ്ധ നയങ്ങളുമായി’ യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ചുമത്തും- ഭീഷണിയുമായി വീണ്ടും ട്രംപ്, തീരുവകളെ ഒരു രാഷ്ട്രീയ സമ്മർദ്ദ ഉപാധിയായി ഉപയോ​ഗിക്കരുത്- പ്രതികരിച്ച് ചൈന
  • കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
  • ‘ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു’; പോസ്റ്റുകളോട് പ്രതികരിക്കരുതെന്ന് ഉണ്ണി മുകുന്ദന്‍
  • എംഎസ്സി കപ്പലപകടം; 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.