Thursday, March 12, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ഭാവഗാനം നിലച്ചു; ഭൗതികദേഹം വീട്ടിലെത്തിച്ചു, 10 മണിമുതൽ പൊതുദർശനം, സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പാലിയത്ത് വീട്ടിൽ

by News Desk
January 10, 2025
in KERALA
ഭാവഗാനം-നിലച്ചു;-ഭൗതികദേഹം-വീട്ടിലെത്തിച്ചു,-10-മണിമുതൽ-പൊതുദർശനം,-സംസ്കാരം-നാളെ-ഉച്ചകഴിഞ്ഞ്-പാലിയത്ത്-വീട്ടിൽ

ഭാവഗാനം നിലച്ചു; ഭൗതികദേഹം വീട്ടിലെത്തിച്ചു, 10 മണിമുതൽ പൊതുദർശനം, സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പാലിയത്ത് വീട്ടിൽ

തൃശ്ശൂര്‍: ഭാവഗാനങ്ങളിലൂടെ മലയാളി ആസ്വാദക മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ പി. ജയചന്ദ്രന്റെ (81) ഭൗതികദേഹം വീട്ടിലെത്തിച്ചു. 10 മണി മുതല്‍ സംഗീത നാടക അക്കാദമി ഹാളില്‍ പൊതു ദര്‍ശനം. സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ് മൂന്നിന് പറവൂര്‍ ചേന്ദമംഗലം പാലിയത്ത് വീട്ടില്‍ നടക്കും.

തൃശ്ശൂരിലെ അമല ആശുപത്രിയില്‍ ചികിത്സയ്‌ക്കിടെ വ്യാഴാഴ്ചയായിരുന്നു അന്ത്യം. നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ജയചന്ദ്രന്‍ ഒരു വര്‍ഷമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ജി. ദേവരാജന്‍, എം.എസ്. ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, എം.കെ. അര്‍ജുനന്‍, എം.എസ്. വിശ്വനാഥന്‍, ഇളയരാജ, എ.ആര്‍. റഹ്മാന്‍, കീരവാണി, വിദ്യാസാഗര്‍ തുടങ്ങി പ്രസിദ്ധരായ സംഗീത സംവിധായകര്‍ക്കൊപ്പം ജയചന്ദ്രന്‍ സൃഷ്ടിച്ച ഗാനപ്രപഞ്ചം മലയാളി ഒരു കാലവും മറക്കില്ല.

1985ല്‍ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ജയചന്ദ്രനെ തേടിയെത്തി. അഞ്ചുതവണ സംസ്ഥാനത്തെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരവും അദ്ദേഹം നേടി. 2020ല്‍ ചലച്ചിത്ര രംഗത്തെ സംഭാവനകള്‍ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നല്കി സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഭാവഗായകനായാണ് ജയചന്ദ്രന്‍ അറിയപ്പെടുന്നത്. നാല് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

1944 മാര്‍ച്ച് മൂന്നിന് കൊച്ചി രവിപുരത്താണ് ജയചന്ദ്രന്റെ ജനനം. പിന്നീട് കുടുംബം ഇരിങ്ങാലക്കുടയിലേക്ക് താമസം മാറി. കൊച്ചി രാജകുടുംബത്തിലെ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാനാണ് അച്ഛന്‍. അദ്ദേഹവും സംഗീതജ്ഞനായിരുന്നു. കൊച്ചി പാലിയത്ത് സുഭദ്ര കുഞ്ഞമ്മയാണ് അമ്മ.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങളാണ് ജയചന്ദ്രന്‍ പാടിയത്. 1967ല്‍ എം.എസ്. ബാബുരാജിന്റെ സംഗീത സംവിധാനത്തില്‍ ജയചന്ദ്രന്‍ പാടിയ അനുരാഗ ഗാനം പോലെ എന്ന പാട്ടിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പി. വേണു സംവിധാനം ചെയ്ത ഉദ്യോഗസ്ഥ എന്ന സിനിമയിലേതായിരുന്നു ഈ ഗാനം.

പിന്നീട് വേണുവിന്റെ സിനിമകളിലെ സ്ഥിരം പാട്ടുകാരനായി ജയചന്ദ്രന്‍. 71ല്‍ സിഐഡി നസീര്‍ എന്ന ചിത്രത്തില്‍ നിന്‍ മണിയറയിലെ, 73ല്‍ മലയാളഭാഷ തന്‍ തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1972ല്‍ നീലഗിരിയുടെ സഖികളെ എന്ന ഗാനത്തിന് ആദ്യത്തെ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. എം.എസ്. വിശ്വനാഥനായിരുന്നു സംഗീത സംവിധാനം. 78ല്‍ രാഗം ശ്രീരാഗം എന്ന പാട്ടിനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പിന്നണിഗായകനുള്ള പുരസ്‌കാരം.

1985ലാണ് ശ്രീനാരായണഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യ വിഭോ എന്ന ഗാനത്തിന് ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്. 98ലും 2015ലും വീണ്ടും സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. രാസാത്തി ഉന്നേ കാണാതെ നെഞ്ചം, കാത്തിരുന്ത് കാത്തിരുന്ത് തുടങ്ങിയവയെല്ലാം തമിഴില്‍ ഹിറ്റായിരുന്നു. തൃശ്ശൂര്‍ പൂങ്കുന്നം ഗുല്‍മോഹര്‍ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. ഭാര്യ: ലളിത, മക്കള്‍: ലക്ഷ്മി, ദിനനാഥന്‍.

ShareSendTweet

Related Posts

മരക്കഷ്ണംകൊണ്ട്-തലയ്ക്കിട്ടടിച്ചു,-നിലത്തിട്ട്-ചവിട്ടിക്കൂട്ടി…-നടന്നു-പോകുമ്പോൾ-വഴിതടസപ്പെടുത്തിയെന്നാരോപിച്ച്-ക്ഷേത്ര-ഉത്സവത്തിനിടെ-വിദ്യാർഥിക്കിട്ട്-മദ്യപസംഘത്തിന്റെ-ക്രൂര-മർദനം,-​പരുക്കേറ്റ-അടൂർ-ഗവ.-പോളിടെക്‌നിക്ക്-കോളേജ്-വിദ്യാർഥി-​ഗുരുതരാവസ്ഥയിൽ
KERALA

മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ

March 4, 2026
മോദിയും-ബെഞ്ചമിൻ-നെതന്യാഹുവും-ഇരട്ടകൾ;-ഇന്ത്യയുമായി-അടുത്തബന്ധമുള്ള-ഇറാനെതിരെ-ഇസ്രയേൽ-നടത്തുന്ന-വേട്ടയ്ക്കെതിരെ-പ്രധാനമന്ത്രി-ഒരക്ഷരം-മിണ്ടുന്നില്ലല്ലോ?-മുഖ്യമന്ത്രി-പിണറായി-വിജയൻ
KERALA

മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ

March 4, 2026
ഇടതുമുന്നണി-സീറ്റ്-വിഭജനം-ധാരണയായില്ല;.-തീരുമാനം-വൈകുന്നത്-തെരഞ്ഞെടുപ്പ്-നീണ്ടുപോകുമെന്ന-വിലയിരുത്തലിൽ;-തിരുവനന്തപുരം-സീറ്റ്-സിപിഎം-ഏറ്റെടുക്കില്ല;-തൃക്കാക്കരയിൽ-സ്വതന്ത്രനായി-സെബാസ്റ്റ്യൻ-പോളിൻ്റെ-മകൻ-റോൺ-ബാസ്റ്റിൻ?
KERALA

ഇടതുമുന്നണി സീറ്റ് വിഭജനം ധാരണയായില്ല; . തീരുമാനം വൈകുന്നത് തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിൽ; തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല; തൃക്കാക്കരയിൽ സ്വതന്ത്രനായി സെബാസ്റ്റ്യൻ പോളിൻ്റെ മകൻ റോൺ ബാസ്റ്റിൻ?

March 4, 2026
ഒറ്റയ്ക്ക്-ജീവിച്ച്-മടുത്തു,-ഒരു-കൂട്ട്-വേണമെന്ന്-മനസ്-ആഗ്രഹിക്കുന്നു,-വിവാഹം-കഴിഞ്ഞയുടന്‍-പേരില്‍-നിന്ന്-സുധി-മാറ്റും,-ആഗ്രഹം-പങ്കുവച്ച്-രേണുസുധി
KERALA

ഒറ്റയ്ക്ക് ജീവിച്ച് മടുത്തു, ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു, വിവാഹം കഴിഞ്ഞയുടന്‍ പേരില്‍ നിന്ന് സുധി മാറ്റും, ആഗ്രഹം പങ്കുവച്ച് രേണുസുധി

March 4, 2026
ഒരേസമയം-രണ്ട്-യുവതികളുമായി-ബന്ധം,-വിവാഹ-വാഗ്ദാനം-നല്‍കി-ക്രൂരമായി-പീഡിപ്പിച്ചു,-ജിം-പരിശീലകന്‍-അറസ്റ്റില്‍,-ഇയാള്‍ക്കെതിരെ-നേരത്തെയും-സമാന-കേസുകള്‍
KERALA

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി പീഡിപ്പിച്ചു, ജിം പരിശീലകന്‍ അറസ്റ്റില്‍, ഇയാള്‍ക്കെതിരെ നേരത്തെയും സമാന കേസുകള്‍

March 4, 2026
മതേരതനാകു-…-വൈറലാകു…-പള്ളിക്കു-മുന്നിൽ-മെയിന്‍-റോഡ്-പൊങ്കാലയിടാൻ-അനുവദിക്കുക,-വിശ്രമിക്കാനിത്തിരി-സൗകര്യം-കൊടുക്കുക.-എന്തൊക്കെ-ചീപ്പ്-ഷോകളാണ്,-മുട്ടുമ്പോൾ-കക്കൂസ്-കൊടുത്തതും-ചാനലിനു-മുന്നിൽ-ചായ-കൊടുത്തതുമല്ല-മതേതരത്വം,-വന്ദേ-മാതരം-ചൊല്ലുമോ?-തിരുപ്രം-കുണ്ട്രത്ത്-കാർത്തിക-ദീപം-കൊളുത്താമോ?-എന്നൊക്കെ-ചോദിച്ചാല്‍-ഇവരുടെ-മുഖംമൂടി-അഴിഞ്ഞുവീഴും-പരിഹാസവുമായി-ശശികല
KERALA

മതേരതനാകു … വൈറലാകു… പള്ളിക്കു മുന്നിൽ മെയിന്‍ റോഡ് പൊങ്കാലയിടാൻ അനുവദിക്കുക, വിശ്രമിക്കാനിത്തിരി സൗകര്യം കൊടുക്കുക.. എന്തൊക്കെ ചീപ്പ് ഷോകളാണ്, മുട്ടുമ്പോൾ കക്കൂസ് കൊടുത്തതും ചാനലിനു മുന്നിൽ ചായ കൊടുത്തതുമല്ല മതേതരത്വം, വന്ദേ മാതരം ചൊല്ലുമോ? തിരുപ്രം കുണ്ട്രത്ത് കാർത്തിക ദീപം കൊളുത്താമോ? എന്നൊക്കെ ചോദിച്ചാല്‍ ഇവരുടെ മുഖംമൂടി അഴിഞ്ഞുവീഴും- പരിഹാസവുമായി ശശികല

March 4, 2026
Next Post
ശബരിമലയോടു-സര്‍ക്കാര്‍-ചെയ്യുന്നത്…തീര്‍ത്ഥാടനത്തിനെതിരേ-പ്രത്യക്ഷ-ഇടപെടലുകള്‍-മാത്രമല്ല-പരോക്ഷ-പദ്ധതികളും-നടപ്പാക്കുന്നു

ശബരിമലയോടു സര്‍ക്കാര്‍ ചെയ്യുന്നത്…തീര്‍ത്ഥാടനത്തിനെതിരേ പ്രത്യക്ഷ ഇടപെടലുകള്‍ മാത്രമല്ല പരോക്ഷ പദ്ധതികളും നടപ്പാക്കുന്നു

മറുപടി-നൽകാത്തത്-ഗുരുതര-ചട്ടലംഘനം-:-എൻ-പ്രശാന്ത്-ഐഎഎസിന്റെ-സസ്പെൻഷൻ-കാലാവധി-നീട്ടി

മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനം : എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി

എല്ലാം-ദുരൂഹ-മരണങ്ങള്‍,-ഗുണ്ടകളുടെ-മര്‍ദനവും-പോലീസിന്റെ-ഭീഷണിയും;-ബെംഗളൂരുവിൽ-മലയാളി-നഴ്‌സിങ്-വിദ്യാര്‍ത്ഥികള്‍-നേരിടുന്നത്-കൊടിയ-ദുരിതങ്ങള്‍

എല്ലാം ദുരൂഹ മരണങ്ങള്‍, ഗുണ്ടകളുടെ മര്‍ദനവും പോലീസിന്റെ ഭീഷണിയും; ബെംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് കൊടിയ ദുരിതങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.