മനാമ: ഇന്ത്യൻ സ്‌കൂളിൽ വിശ്വ ഹിന്ദി ദിവസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ ദീപം തെളിയിച്ചു. തദവസരത്തിൽ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു. ഹിന്ദി വകുപ്പ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനത്തോടെ ആരംഭിച്ചു. തുടർന്ന് സ്കൂൾ പ്രാർത്ഥനയും നടന്നു. ഷാഹിദ് ഖമർ വിശുദ്ധ ഖുർആൻ പാരായണം നിർവഹിച്ചു.


ഹിന്ദി കൈയെഴുത്ത് മത്സരം
(ക്ലാസ് IV): 1. ബെറിൽ മഹിൽവേതരാജ് ജെറുഷ-ഏഷ്യൻ സ്കൂൾ, 2. സെറാ സോണി-ന്യൂ ഹൊറൈസൺ സ്കൂൾ, ജുവൽ സൂസൻ എബ്രഹാം-ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, 3. പ്രതീക്ഷ മുരളി-ഏഷ്യൻ സ്കൂൾ, അമയ സുരേഷ്- ന്യൂ മില്ലേനിയം സ്കൂൾ.
ഹിന്ദി കവിതാ പാരായണം
(ക്ലാസ് V): 1. മിഹിക അമിത്കുമാർ -ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, 2. ഷാരോൺ ഐമാൻ-ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ, 3. സാഹിൽകുമാർ മിസ്ട്രി-ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ഷിർഷ് യദു-ന്യൂ ഇന്ത്യൻ സ്കൂൾ.
ഹിന്ദി കഥപറച്ചിൽ മത്സരം
(ക്ലാസ് VI): 1. ചന്ദ്ര ഖ്യാതി-ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, 2. അക്ഷത് സുരേഷ് കുമാർ-ന്യൂ മില്ലേനിയം സ്കൂൾ, 3. ഉദയ് പ്രതാപ് സിംഗ്-ഏഷ്യൻ സ്കൂൾ.
ഹിന്ദി പ്രസംഗ മത്സരം (ക്ലാസ് VII): 1. ദീപാൻഷി ഗോപാൽ-ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, 2. ആദിത്യ മിശ്ര-ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, 3. ആദിതി സക്സേന-ഏഷ്യൻ സ്കൂൾ.
ഹിന്ദി ദോഹ വചന മത്സരം
(ക്ലാസ് എട്ടാം):1. ശശാങ്കിത് രൂപേഷ് അയ്യർ-ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, 2. കെനിഷ ഗുപ്ത-ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, 3. ദേവബ്രതോ ബിശ്വാസ്-ന്യൂ ഇന്ത്യൻ സ്കൂൾ.
ഹിന്ദി സോളോ ഗാന മത്സരം
(ക്ലാസ് ഒമ്പത്): 1.തൻവി എം നമ്പ്യാർ-ഏഷ്യൻ സ്കൂൾ, 2.ശ്രേയ മുരളീധരൻ-ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, 3.ഷൈക്ക് മെഹജാബീൻ-ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ, രജനീർ സിംഗ് സേത്തി-ന്യൂ മില്ലേനിയം സ്കൂൾ.
ഹിന്ദി വിജ്ഞാപൻ നിർമ്മാണ മത്സരം
(പത്താം ക്ലാസ്):1.ഗോപിക ഭാരതി രാജൻ-ഏഷ്യൻ സ്കൂൾ, 2.വേദിക സുധീർ-ഏഷ്യൻ സ്കൂൾ,3.നിധി നായർ, മനീഷ സന്ധു-ഇന്ത്യൻ സ്കൂൾ ബഹ്റൈൻ.








