കാലിഫോർണിയയിൽ കാട്ടുതീ പടരുന്നതിനെത്തുടർന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിൻ്റെ ബഹ്റൈൻ സന്ദർശനം റദ്ദാക്കി. ഔദ്യോഗിക സന്ദർശനത്തിനായി ഈ മാസം 16ന് ബഹ്‌റൈനിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സിംഗപ്പൂർ, ബഹ്‌റൈൻ, ജർമനി എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. നിലവിലെ സാഹചര്യത്തിൽ ഈ സന്ദർശനങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ജനുവരി 20ന് ഔദ്യോഗിക പദവി അവസാനിക്കുന്ന കമല ഹാരിസിന്റെ വൈസ്പ്രസിഡന്റ് എന്ന നിലയിലുള്ള അവസാനത്തെ യാത്ര കൂടിയായിരുന്നു ഇത്.