Monday, April 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ഭാരത സംസ്‌കൃതി കാട്ടി പാശ്ചാത്യ ആശയ രൂപാന്തരങ്ങളെ ചെറുക്കണം: ജെ. നന്ദകുമാര്‍

by News Desk
January 12, 2025
in KERALA
ഭാരത-സംസ്‌കൃതി-കാട്ടി-പാശ്ചാത്യ-ആശയ-രൂപാന്തരങ്ങളെ-ചെറുക്കണം:-ജെ.-നന്ദകുമാര്‍

ഭാരത സംസ്‌കൃതി കാട്ടി പാശ്ചാത്യ ആശയ രൂപാന്തരങ്ങളെ ചെറുക്കണം: ജെ. നന്ദകുമാര്‍

തിരൂര്‍: ഭാരതം ലോകത്തിന് സമ്മാനിച്ച സന്ദേശങ്ങള്‍ ഉയര്‍ത്തിക്കാട്ടി പാശ്ചാത്യ ആശയങ്ങളില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് നമുക്ക് ചുറ്റും വ്യാപിച്ച അപകടകരമായ രൂപാന്തരങ്ങളെ ചെറുക്കണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍.

മലപ്പുറം തിരൂരില്‍ നടക്കുന്ന ഭാരതീയ വിചാരകേന്ദ്രം 42-ാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനവും ‘കള്‍ച്ചറല്‍ മാര്‍ക്‌സിസം അരാജകത്വത്തിന്റെ പ്രത്യയശാസ്ത്രം’ എന്ന വിഷയാവതരണം നടത്തിയും സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തെ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ വിവേകാന്ദനേയും ശ്രീനാരായണ ഗുരുവിനെയും മന്നത്തു പദ്മനാഭനെയും പാര്‍ട്ടിക്കൊടി ഉടുപ്പിക്കാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നത്.

ഇത്തരം വ്യാജപ്രചാരണങ്ങള്‍ പുതിയ കാലഘട്ടത്തില്‍ സത്യമാണെന്ന് ധരിച്ചുപോകുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ഇത് കൃത്യമായി മനസിലാക്കാനും അത് തിരുത്താനും നമുക്ക് സാധിക്കണം. ഇത്തരം പാശ്ചാത്യ ആശയത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് വന്നുചേര്‍ന്നിട്ടുള്ള ഒട്ടനവധി രൂപാന്തരങ്ങള്‍ മുന്നിലുണ്ട്. കള്‍ച്ചറല്‍ മാര്‍ക്‌സിസം, യഥാര്‍ത്ഥ സംസ്‌കാരത്തെ റദ്ദ് ചെയ്യല്‍, പാശ്ചാത്യ നാടുകളില്‍ നിന്നും കേരളത്തിന്റെ കലാലയങ്ങളില്‍ പടര്‍ന്നുകഴിഞ്ഞ ഓക്കിസം തുടങ്ങി നിരവധി ആശയങ്ങള്‍ നമുക്ക് ചുറ്റും പ്രചരിക്കുകയാണ്. ഇത് തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും ഒപ്പം ഭാരതത്തിന്റെ സംസ്‌കൃതി മുന്നോട്ട് വയ്‌ക്കാനും നമുക്ക് സാധിക്കണം. ഉണര്‍വിന്റെ സന്ദേശങ്ങളായ ‘തസ്മാത് ജാഗ്രതാ’, ‘ഉത്തിഷ്ഠതാ ജാഗ്രതാ’ തുടങ്ങിയവ ലോകമെമ്പാടും പ്രധാനമായും ചെയ്തത് ഭാരതമാണ്. സനാതന ധര്‍മ്മം നമ്മളിലൂടെയാണ് നിലനില്‍ക്കുന്നത് എന്ന ബോധ്യം എപ്പോഴും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

മഹര്‍ഷി അരവിന്ദ വിചാരത്തിന്റെയും വിവേകാന്ദ വിചാരത്തിന്റെയും പിന്‍ഗാമി എന്ന നിലയിലാണ് പരമേശ്വര്‍ജി വിചാരകേന്ദ്രത്തിന് തുടക്കം കുറിച്ചത്. കേരളത്തിന്റെയും ഭാരതത്തിന്റെയും ചിന്താമണ്ഡലത്തെ ശരിയായ ദിശയിലേക്ക് മാറ്റി തെളിച്ച ആചാര്യനായിരുന്നു പരമേശ്വര്‍ജിയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

പുതിയ ഭരണഘടനാ സമിതിയിലൂടെ ഭാരത ഭരണഘടന തിരുത്തി എഴുതപ്പെടേണ്ടതാണെന്നും ഭരണഘടന അങ്ങനെ തന്നെ നിലനിര്‍ത്തണമെന്നും രണ്ട് വാദമുണ്ട്. രണ്ട് വീക്ഷണവും ശരിയാണെന്ന് സംഘത്തിനോ വിചാരകേന്ദ്രത്തിനോ പക്ഷമില്ല. സുന്ദരവും ശക്തവുമായ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും വരുന്ന കാലങ്ങളിലെ വെല്ലുവിളികളെ നേരിടാന്‍ പൗരന്‍മാരെ പ്രാപ്തരാക്കുകയും ചെയ്യുന്ന കാലഘട്ടത്തിന്റെ സ്മൃതിയാണ് ഭരണഘടന. സവിശേഷമായ കാലഘട്ടത്തിലൂടെ കടന്ന് നാം പുതിയ കര്‍ത്തവ്യബോധത്തിന്റെ കാലഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ഉറച്ച തലത്തില്‍ നിന്നുകൊണ്ടുവേണം 2047നെ കുറിച്ച് സ്വപ്‌നം കാണാനും തയാറെടുപ്പ് നടത്താനുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അധ്യക്ഷത വഹിച്ചു. കുസാറ്റ് പ്രൊഫ. ഡോ. ഡി. മാവോത്ത്, ഭാരതീയ വിചാരകേന്ദ്രം അധ്യക്ഷന്‍ പ്രൊഫ. സി.വി. ജയമണി, ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, സ്വാഗതസംഘം കാര്യാധ്യക്ഷന്‍ അഡ്വ. എന്‍. അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തില്‍ ഇന്ന്

രാവിലെ 8.30ന് വിവേകാനന്ദ ജയന്തി ദിനത്തില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് രാവിലെ 9ന് ‘1924 ലെ ആലുവ സര്‍വമത സമ്മേളനം-ആനുകാലിക പ്രസക്തി’ എന്ന വിഷയം കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വിസി ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ‘വഖഫ് രാഷ്‌ട്രീയവും ഭാരതത്തിന്റെ പരമാധികാരവും’ എന്ന വിഷയം മുന്‍ രാജ്യസഭാംഗം പ്രൊഫ. രാകേഷ് സിന്‍ഹ എന്നിവര്‍ അവതരിപ്പിക്കും.

ഉച്ചയ്‌ക്കുശേഷം ‘ഹിന്ദു ജനത-ആഗോള വെല്ലുവിളികള്‍’ എന്ന വിഷയം ഇന്ത്യ ഫൗണ്ടേഷന്‍ പ്രസിഡന്റ് രാംമാധവ് അവതരിപ്പിക്കും. വൈകീട്ട് 3.30ന് നടക്കുന്ന സമാപനസഭ കല്‍ക്കട്ട വിശ്വഭാരതി സര്‍വകലാശാല റിട്ട. പ്രൊഫ. കലാമണ്ഡലം പോരൂര്‍ ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. സി.വി. ജയമണി സമാപന സന്ദേശം നല്കും. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. എസ്. ഉമാദേവി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, ജില്ലാ പ്രസിഡന്റ് ഡോ. എം.പി. രവിശങ്കര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ രാമചന്ദ്രന്‍ പാണ്ടിക്കാട് എന്നിവര്‍ സംസാരിക്കും.

ShareSendTweet

Related Posts

ഇനി-ഈ-ചിരിയില്ല;-നാടിനെ-മുഴുൻ-കണ്ണീരിലാഴ്ത്തി-ആൽജോയുടെ-വേർപാട്;-മാതാപിതാക്കൾക്കൊപ്പം-ഉറങ്ങിക്കിടക്കവെയാണ്-പാമ്പുകടിയേറ്റത്;-അടച്ചുറപ്പും-വൃത്തിയുമുള്ള-പുതിയ-വീട്ടിലാണ്-ഈ-ദുരന്തം
KERALA

ഇനി ഈ ചിരിയില്ല; നാടിനെ മുഴുൻ കണ്ണീരിലാഴ്ത്തി ആൽജോയുടെ വേർപാട്; മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവെയാണ് പാമ്പുകടിയേറ്റത്; അടച്ചുറപ്പും വൃത്തിയുമുള്ള പുതിയ വീട്ടിലാണ് ഈ ദുരന്തം

April 20, 2026
ബന്ധുക്കൾ-തമ്മിലുള്ള-തർക്കം-സിപിഎം-ബിജെ.പി-സംഘർഷമായി;-കൂട്ടയടി,-കല്ലേറ്,-ലാത്തിച്ചാർജ്;-പോലീസുകാരന്-പരിക്ക്
KERALA

ബന്ധുക്കൾ തമ്മിലുള്ള തർക്കം സി.പി.എം- ബി.ജെ.പി സംഘർഷമായി; കൂട്ടയടി, കല്ലേറ്, ലാത്തിച്ചാർജ്; പോലീസുകാരന് പരിക്ക്

April 20, 2026
ഡിവൈഎഫ്ഐ-പിരിച്ച-പണത്തിന്റെ-പലിശയുടെ-അത്രപോലും-പിരിക്കാൻ-സാധിക്കാത്തവരാണ്-യൂത്ത്-കോൺഗ്രസും-മൂത്ത-കോൺഗ്രസും,-നാണം-ഉണ്ടെങ്കിൽ-തങ്ങളുടെ-യൂണിറ്റ്-സെക്രട്ടറിയെ-കണ്ടാല്‍-യൂത്ത്-കോൺഗ്രസ്-സംസ്ഥാനാധ്യക്ഷൻ-മടിക്കുത്ത്-അഴിച്ചിട്ട്-കൈകൂപ്പി-നിൽക്കണം,-ടൗൺഷിപ്പ്-എന്ന്-പറയാനുള്ള-അർഹതപോലും-അവര്‍ക്കില്ല-വി-വസീഫ്
KERALA

ഡിവൈഎഫ്ഐ പിരിച്ച പണത്തിന്റെ പലിശയുടെ അത്രപോലും പിരിക്കാൻ സാധിക്കാത്തവരാണ് യൂത്ത് കോൺഗ്രസും മൂത്ത കോൺഗ്രസും, നാണം ഉണ്ടെങ്കിൽ തങ്ങളുടെ യൂണിറ്റ് സെക്രട്ടറിയെ കണ്ടാല്‍ യൂത്ത് കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ മടിക്കുത്ത് അഴിച്ചിട്ട് കൈകൂപ്പി നിൽക്കണം, ടൗൺഷിപ്പ് എന്ന് പറയാനുള്ള അർഹതപോലും അവര്‍ക്കില്ല- വി വസീഫ്

April 20, 2026
വിവാഹത്തിൽ-പങ്കെടുത്തു-മടങ്ങുന്നതിനിടെ-വ്യൂ-പോയിന്റ്-കാണാൻ-പോയി, -ജീപ്പ്-200-അടി-താഴ്ചയുള്ള-കൊക്കയിലേക്ക്-മറിഞ്ഞു,-സ്ത്രീയ്ക്കും-ആറുമാസം-പ്രായമുള്ള-കുഞ്ഞിനും-ദാരുണാന്ത്യം,-മൂന്നുപേരുടെ-നില-​ഗുരുതരം
KERALA

വിവാഹത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ വ്യൂ പോയിന്റ് കാണാൻ പോയി,  ജീപ്പ് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു, സ്ത്രീയ്ക്കും ആറുമാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം, മൂന്നുപേരുടെ നില ​ഗുരുതരം

April 20, 2026
‘എന്റെ-പൊന്നെടാ-ഉവ്വേ…-ഈ-ഒടുക്കത്തെ-ചൂട്-താങ്ങാനാവുന്നില്ലേ’…പാലക്കാട്-ജില്ലയിൽ-എല്ലാ-വിദ്യാഭ്യാസ-സ്ഥാപനങ്ങൾക്കും-ഇന്നു-മുതൽ-ഓൺലൈൻ-ക്ലാസുകൾ!!-രണ്ട്-ദിവസങ്ങളിൽ-താപനില-37°-സെൽഷ്യസോ,-അതിൽ-താഴെയോ-രേഖപ്പെടുത്തിയാൽ-മാത്രമേ-ഉത്തരവ്-പിൻവലിക്കയുള്ളു,-ലാബുകളും-പ്രാക്ടിക്കൽ-പരീക്ഷകളും-ചെറിയ-ബാച്ചുകളായി-രണ്ട്-മണിക്കൂറിൽ-തീർക്കണം-ജില്ലാ-കലക്ടർ
KERALA

‘എന്റെ പൊന്നെടാ ഉവ്വേ… ഈ ഒടുക്കത്തെ ചൂട് താങ്ങാനാവുന്നില്ലേ’…പാലക്കാട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു മുതൽ ഓൺലൈൻ ക്ലാസുകൾ!! രണ്ട് ദിവസങ്ങളിൽ താപനില 37° സെൽഷ്യസോ, അതിൽ താഴെയോ രേഖപ്പെടുത്തിയാൽ മാത്രമേ ഉത്തരവ് പിൻവലിക്കയുള്ളു, ലാബുകളും പ്രാക്ടിക്കൽ പരീക്ഷകളും ചെറിയ ബാച്ചുകളായി രണ്ട് മണിക്കൂറിൽ തീർക്കണം- ജില്ലാ കലക്ടർ

April 20, 2026
അക്ഷയ-തൃതീയ-ആഘോഷത്തിൽ-സ്വർണ-വിപണി,-സംസ്ഥാനതല-ഉദ്ഘാടനം-കോഴിക്കോട്-അക്ഷയ-ജ്വല്ലേഴ്സിൽ
KERALA

അക്ഷയ തൃതീയ ആഘോഷത്തിൽ സ്വർണ വിപണി, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ

April 19, 2026
Next Post
20-കോച്ചുള്ള-വന്ദേഭാരതും-ഫുള്‍

20 കോച്ചുള്ള വന്ദേഭാരതും ഫുള്‍

ഡോ.-ആനന്ദരാജിന്റെ-സംസ്‌കൃത-വരികള്‍-ഇനി-പ്രവാസി-രാഷ്‌ട്രഗാനം;-നിര്‍ദ്ദേശം-നല്‍കിയത്-പ്രധാനമന്ത്രി

ഡോ. ആനന്ദരാജിന്റെ സംസ്‌കൃത വരികള്‍ ഇനി പ്രവാസി രാഷ്‌ട്രഗാനം; നിര്‍ദ്ദേശം നല്‍കിയത് പ്രധാനമന്ത്രി

അജിത്കുമാറിന്-ക്ലീന്‍ചിറ്റ്-നല്‍കിയ-റിപ്പോര്‍ട്ട്-വിജിലന്‍സ്-ഡയറക്ടര്‍-മടക്കി

അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ മടക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തങ്ങളുടെ പക്കലുള്ള ആയിരക്കണക്കിന് ഓട്ടോമാറ്റിക് റൈഫിളുകളും മറ്റ് ആയുധങ്ങളും വിട്ടുനൽകാൻ തയ്യാറാണ്, ട്രംപിന്റെ സംഘടനയായ പലസ്തീൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് മാത്രമേ ഇത് കൈമാറൂ, പ്രഖ്യാപനവുമായി ഹമാസ്
  • യുദ്ധം മുറുകുന്നു…ഇറാനിയന്‍ ചരക്കു കപ്പല്‍ വെടിവച്ച് പിടിച്ച് അമേരിക്ക, അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചെന്ന് ട്രംപ്, ഭീകരവാദികളായ അമേരിക്കന്‍ സൈന്യത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
  • ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം
  • വീണ്ടും യുദ്ധ സൂചന; കപ്പൽ പിടിച്ചെടുത്തതിൽ ഇറാൻ രോക്ഷം പ്രകടമാക്കി; ഹോർമുസിൽ നിയന്ത്രണം കടുപ്പിക്കാൻ; പുതിയ നിയമനിർമ്മാണത്തിന് നീക്കം; ശത്രുക്കളിൽ നിന്നും മതിയായ നഷ്ടപരിഹാരം ലഭിക്കാതെ അടങ്ങില്ല
  • ഇനി ഈ ചിരിയില്ല; നാടിനെ മുഴുൻ കണ്ണീരിലാഴ്ത്തി ആൽജോയുടെ വേർപാട്; മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവെയാണ് പാമ്പുകടിയേറ്റത്; അടച്ചുറപ്പും വൃത്തിയുമുള്ള പുതിയ വീട്ടിലാണ് ഈ ദുരന്തം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.