മനാമ: പ്രതിഭ റിഫാ മേഖല കായിക വേദിയുമായി സഹകരിച്ച് പ്രതിഭ സനദ് യൂണിറ്റ് നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റ് സനദ് പെഡൽ അറീന കോർട്ടിൽ നടന്നു. വിജീഷ് അൻറ് ജോസഫ് ടീം വിജയികളായി. നജീർ ആൻറ് ടിജു രണ്ടാംസ്ഥാനവും മഞ്ജുനാഥ്&ശംസിൻ മൂന്നാം സ്ഥാനവും നേടി.
പ്രതിഭ ജനറൽസെക്രട്ടറി മിജോഷ് മൊറാഴ ചാമ്പ്യന്മാർക്കുള്ള ട്രോഫി കൈമാറി. കേന്ദ്ര കമ്മിറ്റി അംഗം അനിൽ കെ പി, റിഫ മേഖല സെക്രട്ടറി മഹേഷ് കെ വി എന്നിവർ മറ്റിതര വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ യുണിറ്റ് ജോയൻ്റ് സെക്രട്ടറിയും ടൂർണമെന്റ് കൺവീനറുമായ സുരേഷ് ബാബു സ്വാഗതം പറഞ്ഞു, യൂണിറ്റ് പ്രസിഡന്റ് ബബീഷ് അദ്ധ്യക്ഷത വഹിച്ചു. വനിത വേദി സെക്രട്ടറി റീഗ പ്രദീപ് ആശംസയും,യൂണിറ്റ് സെക്രട്ടറി കാസിം മഞ്ചേരി നന്ദിയും പറഞ്ഞു.








