മനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റ നേതൃത്വത്തിൽ 2024-25 ക്രിസ്ത്മസ് പുതുവത്സര ആഘോഷം “Christmas & new year’s Bash 9-1-2025 വൈകിട്ട് 7.30 ന്
ബഹ്‌റൈൻ ഇന്ത്യൻ ദർബാർ ഹോട്ടലിൽ വച്ച് വിപുലമായ പരിപാടികളോടെ കൊണ്ടാടി.
ഡബ്ല്യുഎംഎഫ് ബഹ്‌റൈൻ നാഷണൽ കൌൺസിൽ പ്രസിഡന്റ് മിനി മാത്യു വിന്റെ അധ്യക്ഷ പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ സെക്രട്ടറി അലിൻ ജോഷി സ്വാഗതം ആശംസിച്ചു കോർഡിനേറ്റർ ശ്രീജിത്ത് ഫെറോക് കാര്യ പരിപാടികൾക്ക് നേതൃത്വം നൽകി
ഫാദർ ജേക്കബ് തോമസ് കാരക്കൽ മുഖ്യ അഥിതി ആയി, ഐസിആർഎഫ് ചെയർമാൻ അഡ്വക്കേറ്റ് വി. കെ. തോമസ് ക്ഷണിക്കപ്പെട്ട അഥിതി ആയിരുന്നു
വാക്കുകൾക്ക് അതീതമായ വ്യക്തിത്തതിന്റെ ഉടമയായ
ഡബ്ല്യുഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ അവർകളും, മുഖ്യ അഥിതിയും ചേർന്ന് ,ഡബ്ല്യുഎംഎഫ് ഗ്ലോബൽ വൈസ് പ്രസിഡന്റ് കോശിസാമുവൽ,ഡബ്ല്യുഎംഎഫ് മിഡിലീസ്റ്റ് പ്രസിഡന്റ് വർഗീസ് പെരുമ്പാവൂർ, മിഡിലീസ്റ്റ് ട്രെഷറാർ മുഹമ്മദ് സാലി, മിഡിലീസ്റ്റ് യൂത്ത് ഫോറം കോർഡിനേറ്റർ സുമേഷ് മാത്തൂർ,ഡബ്ല്യുഎംഎഫ് ബഹ്‌റൈൻ നാഷണൽ കൌൺസിൽ കോർഡിനേറ്റർ ശ്രീജിത്ത് ഫെറോക്, പ്രസിഡന്റ് മിനി മാത്യു,സെക്രട്ടറി അലിൻ ജോഷി, ട്രെഷറാർ ഡോ. ഷബാന ഫൈസൽ, വനിതാ വിഭാഗം കോർഡിനേറ്റർ ഷേർലി മാത്യു,വൈസ് പ്രസിഡന്റ് ജോബി ജോസ് മറ്റു എക്സിക്യൂട്ടീവ് ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് പരിപാടി ഉത്ഘാടനം ചെയ്തു.
കൂടാതെ ഗ്ലോബൽ ചെയർമാൻ ഡോ.ജെ. രത്നകുമാർ അദ്ദേഹത്തിന്റെ മുഖ്യ പ്രഭാഷാണവേളയിൽ സമകാലിക ലോകത്ത് ഡബ്ല്യുഎംഎഫ് ന്റെ ആവശ്യകതയും സാന്നിധ്യവും പ്രവർത്തനങ്ങളും മേബെറൻമാർക്ക് വിശദീകരിച്ചു. പ്രസ്തുത വേദിയിൽ 45 പുതിയ മേബെറൻമാർക്കുള്ള ഡബ്ല്യുഎംഎഫ് കാർഡ് വിതരണവും അദ്ദേഹം നിർവഹിച്ചു.ഫാദർ ജേക്കബ് തോമസ് അദ്ദേഹത്തിന്റെ ലളിത സംഭാഷണ ശൈലിയിൽ എല്ലാവർക്കും ഹൃദയ സ്പർശിയായ ക്രിസ്ത്മസ് സന്ദേശം പറഞ്ഞു , അഡ്വക്കേറ്റ് വി. കെ. തോമസ് പ്രവാസി സമൂഹത്തിൽ ഡബ്ല്യുഎംഎഫ് ന്റെ പങ്കാളിത്വത്തെ പ്രശംസിച്ചു, അതോടൊപ്പം
ഗ്ലോബൽ വൈസ് പ്രസിഡന്റ് കോശി സാമൂവേൽ
ഡബ്ല്യുഎംഎഫ്മിഡിലീസ്റ്റ് പ്രസിഡന്റ് വർഗീസ് പെരുമ്പാവൂർ,ഡബ്ല്യുഎംഎഫ് അംഗങ്ങൾക്ക് മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ബഹ്‌റൈൻ മാധ്യമ പ്രവർത്തകനായ സോമൻ ബേബി, മറ്റു വീശിഷ്ഠ വ്യക്തിതങ്ങൾ ആശംസ പ്രസംഗവും നടത്തി
പിന്നീട് വിവിധ കലാപരിപാടികൾക്ക് ശേഷം അത്താഴ വിരുന്നോടെ പരിപാടി അവസാനിച്ചു
ഡബ്ല്യുഎംഎഫ് ബഹ്‌റൈൻ വൈസ് പ്രസിഡന്റ് ജോബി ജോസ് നന്ദി പറഞ്ഞു