മനാമ: മനാമ സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ക്ഷേമത്തിനും പ്രൊഫഷണൽ വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന എം.സി.എം.എ ബഹ്‌റൈന്റെ പുതിയ ലോഗോ പ്രകാശനം മനാമയിൽ വെച്ച് നടന്നു. മനാമ എംപിയും ബഹ്റൈൻ പാർലമെന്റിന്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കറുമായ ശ്രീ. അഹമ്മദ് അബ്ദുൽവാഹെദ് ഖരാത്ത പുതിയ ലോഗോയുടെ പ്രകാശന കർമം നിർവഹിച്ചത്. പ്രകാശന ചടങ്ങിൽ പ്രസിഡന്റ് ഡോ. സലാം മമ്പാട്ടുമൂല, സെക്രട്ടറി അനീസ് ബാബു, ട്രെഷറർ ലത്തീഫ് മരക്കാട്ട്, അസി ട്രെഷർ ശ്രീജിഷ് വടകര, ജോ സെക്രട്ടറി ഷഫീൽയൂസഫ് , വൈസ് പ്രസിഡന്റ് മുനീർ വാല്യക്കോട്, വൈസ് പ്രസിഡണ്ട് മജീദ് ടി.പി, മെബർഷിപ്പ് കൺവീനർ മുജീബ് റഹ്‌മാൻ ദരാസി എന്നിവരും പങ്കെടുത്തു..