

എൽകെജി മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾ മികച്ച കൂട്ടായ്മയിലൂടെയും ഊർജ്ജസ്വലമായ പ്രകടനങ്ങളിലൂടെയും ആസ്വാദകരുടെ മനം കവർന്നു. ആഫ്രിക്കൻ പെരുംപറയുടെ താളവും ലാറ്റിനോ സൽസയുടെ മനോഹാരിതയും ഏഷ്യൻ ആയോധനകലകളുടെ ചാരുതയും അവർ അരങ്ങിലെത്തിച്ചു. അവരുടെ ഓരോ പ്രകടനവും വ്യത്യസ്ത സംസ്കാരങ്ങളുടെ അതുല്യമായ സൗന്ദര്യത്തെ ആഘോഷിച്ചു. ആഗോള ഐക്യത്തിന്റെയും വൈവിധ്യത്തെ സ്വീകരിക്കുന്നതിന്റെ പ്രാധാന്യത്തിന്റെയും സന്ദേശത്തെ ഈ പരിപാടി എടുത്തുകാട്ടി.
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെയും ഫെസ്റ്റിവൽ വിജയകരമായി സംഘടിപ്പിച്ച അധ്യാപികമാരെയും അഭിനന്ദിച്ചു.