Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ആര്‍.ജി.കാര്‍ കേസ് വിധി: ബംഗാളില്‍ സ്ത്രീസുരക്ഷ ഇപ്പോഴും ആശങ്കാജനകമെന്ന് ഗവര്‍ണര്‍ സി.വി ആനന്ദബോസ്

by News Desk
January 20, 2025
in KERALA
ആര്‍ജികാര്‍-കേസ്-വിധി:-ബംഗാളില്‍-സ്ത്രീസുരക്ഷ-ഇപ്പോഴും-ആശങ്കാജനകമെന്ന്-ഗവര്‍ണര്‍-സി.വി-ആനന്ദബോസ്

ആര്‍.ജി.കാര്‍ കേസ് വിധി: ബംഗാളില്‍ സ്ത്രീസുരക്ഷ ഇപ്പോഴും ആശങ്കാജനകമെന്ന് ഗവര്‍ണര്‍ സി.വി ആനന്ദബോസ്

കൊല്‍ക്കത്തഃ ആര്‍.ജികാര്‍ കേസില്‍ കോടതിവിധി വന്നുവെങ്കിലും ബംഗാളില്‍ സ്ത്രീകളുടെ സുരക്ഷാകാര്യത്തില്‍ ഇനിയും ആശങ്കയൊഴിഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്.

വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍, ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയെല്ലാം സമൂഹത്തെ കടുത്ത ഭീതിയിലും ആശങ്കയിലും ആഴ്‌ത്തുന്നു, ഗവര്‍ണര്‍ പറഞ്ഞു.

ദേശീയതലത്തില്‍ത്തന്നെ സമൂഹമനഃസാക്ഷിയെ പിടിച്ചുലച്ച അതിദാരുണമായ സംഭവമാണിത്. ഇത്തരം ക്രൂരകൃത്യങ്ങളെ സര്‍ക്കാരും സമൂഹവും ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യുന്നത് ആശാസ്യമല്ല.ഈ നില മാറണം.

കേസിന്റെ എല്ലാ ഘട്ടത്തിലും രാജ്ഭവന്‍ ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. അക്രമം നടന്ന ആശുപത്രിയില്‍ ഗവര്‍ണര്‍ എന്ന നിലയില്‍ താന്‍ പലവട്ടം പോയി. സമരപ്പന്തല്‍ സന്ദര്‍ശിച്ചു. മാതാപിതാക്കളെ അവരുടെ വീട്ടില്‍ചെന്നുകണ്ടു, ഡോക്ടര്‍മാരും നഴ്‌സുമാരും പൊതുപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി സംഘങ്ങള്‍ നിവേദനങ്ങളുമായി വന്നു. അവരുടെ പരാതികള്‍ അപ്പപ്പോള്‍ത്തന്നെ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതില്‍ നിന്നൊക്ക അറിയാന്‍ കഴിഞ്ഞ ഒരു കാര്യം സ്ത്രീസുരക്ഷ ഇവിടെ വളരെ മോശമായ അവസ്ഥയില്‍ തുടരുന്നു എന്നതാണ്.

ഇതിന് മാറ്റമുണ്ടാവണം. സര്‍ക്കാരും സമൂഹവും മുന്‍കൈയെടുക്കണം. സമൂഹത്തില്‍, വിശേഷിച്ച് ആശുപത്രികള്‍ അടക്കമുള്ള നിര്‍ണായക തൊഴിലിടങ്ങളില്‍, ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സുശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അതുസംബന്ധിച്ച റിപ്പോര്‍ട്ട് യഥാസമയം സമര്‍പ്പിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രശ്‌നത്തിന് സുസ്ഥിര പരിഹാരമാരായാന്‍ ബന്ധപ്പെട്ട എല്ലാവരുടെയും യോഗം രാജ്ഭവന്‍ ഉടന്‍ വിളിച്ചുചേര്‍ക്കും. യോഗശുപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കുന്നതിന് സര്‍ക്കാരിന് നിര്‍ദേശം നല്‍കും. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ വ്യക്തമായ ഒരു രൂപരേഖയുണ്ടാവണം. അതിന്റെയടിസ്ഥാനത്തില്‍ കര്‍മപദ്ധതി ഉണ്ടാക്കി പ്രാവര്‍ത്തികമാക്കണം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറാവില്ല ഗവര്‍ണര്‍ വ്യക്തമാക്കി.

ഇതിനിടയില്‍ സര്‍ക്കാര്‍ ഒരു ബില്‍ പാസാക്കി. എന്നാല്‍ അതില്‍ ഭരണഘടനാപരമായ ന്യൂനതകള്‍ ഉണ്ടായിരുന്നതിനാല്‍ രാഷ്‌ട്രപതിയുടെ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് രാജ്ഭവന്റെ പീസ് റൂമില്‍ ലഭിക്കുന്ന പരാതികള്‍ തത്സമയ മോണിറ്ററിംഗ് സെല്‍ പരിശോധിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഒപ്പം സ്ത്രീകള്‍ക്ക് സ്വയംപ്രതിരോധ പരിശീലനം നല്‍കുന്നതിനുള്ള അഭയ പ്ലസ് പരിപാടി ശക്തമാക്കുമെന്നും ഗവര്‍ണര്‍ ആനന്ദബോസ് അറിയിച്ചു.

ShareSendTweet

Related Posts

വേടനു-പിന്നാലെ-പുലിപ്പല്ല്-കൊണ്ട്-പുലിവാല്-പിടിക്കാൻ-സുരേഷ്-​ഗോപിയും!!-മന്ത്രി-ധരിച്ച-മാല-ഹാജരാക്കാൻ-വനംവകുപ്പ്-നോട്ടീസ്-നൽകും,-ദൃശ്യങ്ങൾ-സഹിതം-പരാതി-നൽകിയത്-യൂത്ത്-കോൺ​ഗ്രസ്-നേതാവ്
KERALA

വേടനു പിന്നാലെ പുലിപ്പല്ല് കൊണ്ട് പുലിവാല് പിടിക്കാൻ സുരേഷ് ​ഗോപിയും!! മന്ത്രി ധരിച്ച മാല ഹാജരാക്കാൻ വനംവകുപ്പ് നോട്ടീസ് നൽകും, ദൃശ്യങ്ങൾ സഹിതം പരാതി നൽകിയത് യൂത്ത് കോൺ​ഗ്രസ് നേതാവ്

July 7, 2025
സർക്കാർ-ആശുപത്രികളിൽ-നടന്ന്-പോകുന്നവർ-മൂക്കിൽ-പഞ്ഞിവെച്ച്-തിരിച്ചെത്തുന്ന-സ്ഥിതി!!-പാവങ്ങൾക്കും-അമേരിക്കയിൽ-പോയി-ചികിൽസിക്കാൻ-കഴിയില്ലാലോ.!!-സാധാരണക്കാർ-പണം-ഉണ്ടാക്കി-കൊണ്ടുവന്നിട്ട്-വേണം-മരുന്ന്-വാങ്ങാൻ…-രമേശ്-ചെന്നിത്തല
KERALA

സർക്കാർ ആശുപത്രികളിൽ നടന്ന് പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചെത്തുന്ന സ്ഥിതി..!! പാവങ്ങൾക്കും അമേരിക്കയിൽ പോയി ചികിൽസിക്കാൻ കഴിയില്ലാലോ..!! സാധാരണക്കാർ പണം ഉണ്ടാക്കി കൊണ്ടുവന്നിട്ട് വേണം മരുന്ന് വാങ്ങാൻ… രമേശ് ചെന്നിത്തല

July 7, 2025
ലഹരി-വിരുദ്ധ-പ്രവർത്തനങ്ങളുടെ-മുന്നണി-പോരാളി,-കഴിഞ്ഞ-ദിവസം-വളപട്ടണത്ത്-സംഘടിപ്പിച്ച-ലഹരിവിരുദ്ധ-റാലിയുടെ-സംഘാടകരിൽ-ഒരാൾ,-കാറിൽ-രഹസ്യ-അറയുണ്ടാക്കി-എംഡിഎംഎ-കടത്തിയ-സിപിഎം-നേതാവ്-അറസ്റ്റിൽ
KERALA

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളി, കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ, കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്തിയ സിപിഎം നേതാവ് അറസ്റ്റിൽ

July 7, 2025
കിണറ്റിൽ-വീണ്-മരിച്ചെന്ന്-കരുതി…,-പുറത്തെടുക്കുന്നതിനിടെ-കൺപോളയിൽ-ഇളക്കം;-വയോധികയ്ക്ക്-അദ്ഭുത-രക്ഷ
KERALA

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി…, പുറത്തെടുക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അദ്ഭുത രക്ഷ

July 7, 2025
‘കേരളം-മിഷൻ-2025’-;-അമിത്ഷാ-12ന്-പ്രഖ്യാപിക്കും,-കേരളത്തിലെ-10,000-വാർഡുകളിൽ-ജയം-ലക്ഷ്യം
KERALA

‘കേരളം മിഷൻ 2025’ ; അമിത്ഷാ 12ന് പ്രഖ്യാപിക്കും, കേരളത്തിലെ 10,000 വാർഡുകളിൽ ജയം ലക്ഷ്യം

July 7, 2025
ഇടുക്കി-ജില്ലയിൽ-ജീപ്പ്-സവാരി,-ഓഫ്-റോഡ്-സവാരി-നിരോധനം;-കളക്ടർ-ഉത്തരവിട്ടത്-തുടരെത്തുടരെ-അപകടങ്ങളുണ്ടായതോടെ
KERALA

ഇടുക്കി ജില്ലയിൽ ജീപ്പ് സവാരി, ഓഫ് റോഡ് സവാരി നിരോധനം; കളക്ടർ ഉത്തരവിട്ടത് തുടരെത്തുടരെ അപകടങ്ങളുണ്ടായതോടെ

July 7, 2025
Next Post
അതിരപ്പള്ളിയില്‍-മസ്തകത്തിന്-പരിക്കേറ്റ-കാട്ടാനയുടെ-ചികിത്സ-ഉടന്‍-ആരംഭിക്കും

അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയുടെ ചികിത്സ ഉടന്‍ ആരംഭിക്കും

കളക്ഷനില്‍-11.28-കോടി-കടന്ന്-കങ്കണയുടെ-എമര്‍ജന്‍സി;-ഡീഗ്രേഡിംഗിനെ-മറികടന്ന്-എമര്‍ജന്‍സി-മുന്നേറുന്നു

കളക്ഷനില്‍ 11.28 കോടി കടന്ന് കങ്കണയുടെ എമര്‍ജന്‍സി; ഡീഗ്രേഡിംഗിനെ മറികടന്ന് എമര്‍ജന്‍സി മുന്നേറുന്നു

സീരിയല്‍-നടി-അഞ്ജിത-സൈബര്‍-തട്ടിപ്പിനിരയായി;-പത്മശ്രീ-രഞ്ജനയുടെ-വാട്‌സാപ്പില്‍-നിന്ന്-വിളിച്ച്-പണം-ആവശ്യപ്പെട്ടു

സീരിയല്‍ നടി അഞ്ജിത സൈബര്‍ തട്ടിപ്പിനിരയായി; പത്മശ്രീ രഞ്ജനയുടെ വാട്‌സാപ്പില്‍ നിന്ന് വിളിച്ച് പണം ആവശ്യപ്പെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റാഫേലിന്റെ പ്രശസ്തിയിൽ ചൈനയ്ക്കു കണ്ണുകടി!! പാക്കിസ്ഥാനെ കൂട്ടുപിടിച്ച് റഫാൽ വിൽപ്പനയ്ക്ക് തുരങ്കം വെക്കാൻ ശ്രമം, വ്യാജ പ്രചരണത്തിന് കൂട്ടുപിടിച്ചിരിക്കുന്നത് കൃത്രിമ ചിത്രങ്ങൾ, എഐ ഉള്ളടക്കങ്ങൾ, കമ്പ്യൂട്ടർ ഗെയിം ചിത്രങ്ങളെന്ന് ഫ്രാൻസ്
  • വേടനു പിന്നാലെ പുലിപ്പല്ല് കൊണ്ട് പുലിവാല് പിടിക്കാൻ സുരേഷ് ​ഗോപിയും!! മന്ത്രി ധരിച്ച മാല ഹാജരാക്കാൻ വനംവകുപ്പ് നോട്ടീസ് നൽകും, ദൃശ്യങ്ങൾ സഹിതം പരാതി നൽകിയത് യൂത്ത് കോൺ​ഗ്രസ് നേതാവ്
  • ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു
  • കേരള സർവകലാശാല രജിസ്ട്രാറായി അനിൽ കുമാറിന് തുടരാം; ഹർജി തീർപ്പാക്കി ഹൈക്കോടതി
  • ടിഎസ് ഐസിഇടി 2025 ഫലം ഇന്ന് പ്രഖ്യാപിക്കും

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.