മനാമ: വൻ സാമ്പത്തിക ബാധ്യതയും ഗുരുതരമായ കരൾ, ഹൃദ് രോഗ ബാധയും മൂലം ദുരിതത്തിലായിരുന്ന കാസർഗോഡ് സ്വദേശി മണിപ്രസാദ് നാട്ടിലെത്തി. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആ ഒ-യും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റും ആയ സുധീർ തിരുനിലത്തിന്റെ ശക്തമായ ഇടപെടലുകളിലൂടെയാണ് മണിപ്രസാദിന്റെ നാട്ടിലേക്കുള്ള യാത്ര സാധ്യമായത്. നാട്ടിൽ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്താണ് ബഹ്‌റൈനിൽ ബിസിനസ് തുടങ്ങുന്നത്. അപ്രതീക്ഷിതമായി വന്ന കോവിഡ് മഹാമാരി ബിസിനസ്സിനെ തകർത്തു.ഏകദേശം 1.5കോടിയുടെ നഷ്ടം ആണ് ഉണ്ടായതു.കടക്കെണിയും അതിനോടൊപ്പം ഗുരുതരമായ ഹൃദ്രോഗം കൂടെ മണിപ്രസാദിനെ ബാധിച്ചു. പിന്നീട് കരൾ, വൃക്ക എന്നീ അവയവങ്ങളും തകരാറിൽ ആയി. പഴുപ്പു ബാധിച്ചു തുടങ്ങിയ കാല് മുറിച്ചു മാറ്റേണ്ടി വരും എന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്.
യാത്ര വിലക്ക് ഉള്ളതിനാൽ നാട്ടിൽ പോയുള്ള ചികിത്സ സാധ്യമാ യിരുന്നില്ല. ശ്രീ സുധീർ മണിപ്രസാദിന്റെ വിഷയത്തിൽ ഇ ടപ്പെടുകയും പ്രവാസി ലീഗൽ സെൽ നിയമ ഉപദേശകനായ adv. താരിഖ് കേസ് വാദിക്കുകയും3 യാത്ര വിലക്കുകൾ ഇല്ലാതാക്കാനും കഴിഞ്ഞു. നിരവധി വ്യക്തികളും സംഘടനകളും ഈ മാനുഷിക ദൗ ത്യത്തിന് കൂട്ടായി മണിപ്രസാദിന് ഒപ്പം ഉണ്ടായിരുന്നു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ വിനോദ്. കെ. ജേക്കബ് സർ, ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ, കാരുണ്യ കൂട്ടായ്മ ഹോപ്പ് ബഹ്‌റൈൻ, പ്രതിഭ ബഹ്‌റൈൻ, നിതിൻ, രാജീവ് വെള്ളികോത്തു , അലി ഫഖിഹി തുടങ്ങിയ വ്യക്തികൾ വിലമതിക്കാനാവാത്ത പിന്തുണ നൽകി.
പി. എൽ.സി വർക്കിങ് കമ്മിറ്റി അംഗം സാബു ചിറമ്മൽ, ഹോപ്പ് ബഹ്‌റൈൻ ടീം അംഗങ്ങൾ ആയ അസ്‌കർ പൂഴിത്തല, ഫൈസൽ പട്ടാമ്പി, പി എൽ സി ഗവെർണിങ് കൌൺസിൽ അംഗങ്ങൾ ആയ ശ്രീമതി രാജി ഉണ്ണികൃഷ്ണൻ, ശ്രീമതി സ്പന്ദന കിഷോർ എന്നിവരൊറോപ്പം കിംസ് ഹോസ്പിറ്റലിലെ ഡോ. ജൂലിയൻ സൽമാനിയയിലെ മറ്റു ഡോക്ടർ മാരും ജീവനക്കാരും കിംസ് ആശുപത്രിയിലെ മെഡിക്കൽ ടീമും ആംബുലൻസ് ടീമും മണിപ്രസാദിന്റെ പരിചരണത്തിൽ ശ്രദ്ധ ചെലുത്തി. എയർ ഇന്ത്യ ബഹ്‌റൈൻ ടീമും, ബഹ്‌റൈൻ ട്രാവൽ ടൂർ ലെ ശ്രീ അബ്‌ദുൾ സഹീറും യാത്രസുഗമമാക്കാനുള്ള സഹായങ്ങൾ ചെയ്തു. ദുരിത സമയത്തു കൂട്ടായി നിന്ന ഓരോരുത്തർക്കും നന്ദി അറിയിച്ചു മണിപ്രസാദ് ഇന്നലെ രാത്രി നാട്ടിലേക്കുമടങ്ങി. ആംബുലൻസിൽ ആണ് എയർപോർട്ടിൽ നിന്നും മണിപ്രസാദ് വീട്ടിലേക്കു യാത്ര തിരിച്ചത്.









