മനാമ: ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതിൻ്റെയും , ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കായി മാറിയതിൻ്റെയും സ്മരണ പുതുക്കി കൊണ്ട് ബഹ്റൈൻ കേരളീയ സമാജം 76 -ാം റിപ്പബ്ളിക് ദിനം സമുചിതമായി ആഘോഷിച്ചു.
സമാജം അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പാതാക ഉയർത്തുകയും റിപ്പബ്ളിക്ക് ദിന ആശംസ അറിയിക്കുകയും ചെയ്തു.
സ്വാതന്ത്ര്യം, നീതി, സമത്വം എന്നിവയെക്കുറിച്ചു ഓർമ്മപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന്റെ കെട്ടുറപ്പ് തകരാതെ കാക്കുന്നതിൽ ഭരണഘടന വഹിക്കുന്ന പങ്ക് ബോധ്യപ്പെടുന്നതുമാണ് റിപ്പബ്ളിക് ദിനത്തിൻ്റെ മഹത്വമെന്ന് അദ്ദേഹം പറഞ്ഞു.
സമാജം ട്രഷറർ ദേവദാസ് കുന്നത്ത്, മുതിർന്ന സമാജം അംഗങ്ങൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.