മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം മഹാത്മാഗാന്ധിയുടെ എഴുപത്തേഴാമത് രക്തസാക്ഷിദിനത്തിൽ ” ഗാന്ധിവധിക്കപ്പെട്ട 77 വർഷങ്ങളിലെ ഇന്ത്യയും ഗാന്ധിയൻ ദർശനങ്ങളും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു. ബഹ്റൈനിലെ മികച്ച സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന ചർച്ച ജനുവരി 30 , 8 മണിക്ക് കെ സി എ സെഗയ്യ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ബഹ്റൈനിലെ എല്ലാ സാമൂഹിക രാഷ്ട്രീയ പ്രവർത്തകരെയും ഗാന്ധി ആശയ പ്രേമികളെയും പ്രചാരകരെയും ചർച്ചാവേദിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ, സെക്രട്ടറി ദീപ ജയചന്ദ്രൻ എന്നിവർ അറിയിച്ചു.