മനാമ : ലോകത്തിലെ ഏറ്റവും ബ്രഹത്തായ ഭരണഘടനയും, ആ ഭരണഘടന യുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഭരണഘടനാ സ്ഥാപനങ്ങളും ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്തം ഉണ്ടന്ന് ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 76-) മത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകൾ വിദേശ ആധിപത്യത്തിൽ കഴിഞ്ഞ നമ്മുടെ മാതൃരാജ്യത്തെ സ്വാതന്ത്ര്യ സമരത്തിലൂടെ മോചിപ്പിക്കാൻ നേതൃത്വം നൽകിയ ആയിരകണക്കിന് ധീര ദേശാഭിമാനികൾ, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജീവൻ ഹോമിച്ച ധീര രക്തസാക്ഷികൾ, നമ്മുടെ ഭരണഘടനാ ശില്പികൾ അടക്കം ആളുകളെ സ്മരിച്ചു കൊണ്ട് മാത്രമേ രാജ്യത്തിന്റെ ഓരോ ആഘോഷവും പൂർത്തിയാവുകയുള്ളു. ഭരണഘടനയെ വെല്ലുവിളിക്കുന്ന ഭരണാധികാരികൾ, നിക്ഷ്പക്ഷമായി നിലപാടുകൾ എടുക്കാത്ത ഭരണഘടനാ സ്ഥാപനങ്ങളിലെ അധികാരികൾ ഒക്കെ രാജ്യത്തിന്റെ സൗഹാർധ അന്തരീക്ഷം തകർക്കുവാനും, പാർശ്വവത്കരിക്കപ്പെട്ട ആളുകളെ സമൂഹത്തിൽ മാറ്റിനിർത്തുവാനും ആണ് ശ്രമിക്കുന്നത്. എ ഐ സി സി സി യുടെ നിർദ്ദേശപ്രകാരം ജയ് ബാപ്പു, ജയ് ഭിം, ജയ് സംവിധാൻ എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം ഉത്ഘാടനം ചെയ്തു. ഒഐസിസി ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജേക്കബ് തേക്ക്തോട്, സൈദ് എം എസ്, വൈസ് പ്രസിഡന്റ് മാരായ ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, നസിം തൊടിയൂർ, ഒഐസിസി നേതാക്കളായ ജോണി താമരശ്ശേരി, വിനോദ് ദാനിയേൽ, സൽമാനുൽ ഫാരിസ്, പി ടി ജോസഫ്, ചന്ദ്രൻ വളയം, രഞ്ജിത്ത് പടിക്കൽ, ബ്രയിറ്റ് രാജൻ, അനിൽ കുമാർ കൊടുവള്ളി എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ അലക്സ് മഠത്തിൽ സ്വാഗതവും, നെൽസൺ വർഗീസ് നന്ദിയും രേഖപ്പെടുത്തി. യോഗത്തിന് ഒഐസിസി നേതാക്കൾ ആയ സുമേഷ് ആനേരി, സിജു പുന്നവേലി, ബിപിൻ മാടത്തേത്ത്, സിബി അടൂർ, കുഞ്ഞുമുഹമ്മദ്, ബിജു കട്ടച്ചിറ, റോയ് മാത്യു, അനിൽ കുമാർ, റെജി ചെറിയാൻ എന്നിവർ നേതൃത്വം നൽകി.