“തണലാണ് കുടുംബം” എന്ന ശീർഷകത്തിൽ
ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന കാംപയിന് ഫെബ്രുവരി 1, ശനിയാഴ്ച്ച തുടക്കാവും. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിൻ ഉദ്ഘാടന പരിപാടി സിഞ്ചിലെ ഫ്രണ്ട്സ് സെൻ്ററിലാണ് നടക്കുക. സമകാലിക സമൂഹത്തിൽ പൊതുവായി കണ്ടു വരുന്ന സ്വതന്ത്ര ചിന്തയുടെയും, നവ ലിബറൽ ചിന്താഗതിയുടെയും കടന്നുകയറ്റം പല കുടുംബങ്ങളിലും ചെറുതല്ലാത്ത മുറിവുകൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു. അതിന്റെ സ്വാധീനം വലിയ പ്രശ്നങ്ങളാണ് കുടുംബങ്ങളിൽ ഉണ്ടാക്കികൊണ്ടിരിക്കുന്നത്.
ലിബറലിസം കുടുംബ ഘടനയുടെ താളം തെറ്റിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യ ജീവിതത്തിന്റെ സുഗമമായ നിലനിൽപിന് പ്രപഞ്ച നാഥൻ സ്ഥാപിച്ച സംവിധാനമാണ് കുടുംബം. അത് തകരാതെ കാത്തു സൂക്ഷിക്കുക എന്നത് ഓരോ മനുഷ്യന്റെയും ബാധ്യതയാണ്. കുടുംബ വ്യവസ്ഥയുടെ തകർച്ച മനുഷ്യ സമൂഹത്തിന്റെ തന്നെ നാശത്തിനാണ് കാരണമാവുക.
കുടുംബാന്തരീക്ഷത്തിലേക്ക് ലിബറലിസം അതിവേഗം കടന്നു കയറുന്ന ഈ സാഹചര്യത്തിൽ ഈ സാമൂഹിക വിപത്തിനെതിരെ സാധ്യമായ പ്രതിരോധങ്ങൾ തീർക്കപ്പെടേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ ഇങ്ങനെയൊരു കാംപയിനുമായി മുന്നോട്ടു വരുന്നത്. കാംപയിൻ കാലയളവിൽ വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജനസമ്പർക്ക പരിപാടികൾ, അയൽക്കൂട്ടങ്ങൾ, സൗഹൃദ സംഗമങ്ങൾ, ഫ്ലാറ്റ് സംഗമങ്ങൾ, ടീൻസ് മീറ്റുകൾ, യുവജന സംഗമങ്ങൾ, കപ്പ്ൾസ് മീറ്റ്, കുടുംബ സംഗമങ്ങൾ, ബാച്ച്ലർ മീറ്റിങ്ങുകൾ, രചനാ മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ കാംപയിനിനിന്റെ ഭാഗമായി നടക്കും.
കാംപയിൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകിട്ട് എട്ട് മണിക്ക് സിഞ്ചിലെ ഫ്രൻഡ്സ് സെൻ്ററിൽ നടക്കും. ചടങ്ങിൽ വിവിധ സംഘടനാ നേതാക്കളും പ്രമുഖരും പങ്കെടുക്കും.
ക്യാമ്പയിൻ്റെ വൻ വിപുലമായ സ്വാഗതസംഘം രൂപികരിച്ചു.
“തണലാണ് കുടുംബം” കാംപയിൻ വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗതസംഘം രൂപവൽക്കരിച്ചു. സുബൈർ എം.എം. രക്ഷാധികാരിയും ജമാൽ നദ്‌വി ജനറൽ കൺവീനറും ജാസിർ പി.പി കൺവീനറുമാണ്. സഈദ് റമദാൻ നദ്‌വി, സക്കീർ ഹുസൈൻ, അജ്മൽ ഷറഫുദ്ധീൻ, സാജിദ സലിം, മുഹമ്മദ് മുഹ് യുദ്ദീൻ, മൂസ കെ.ഹസൻ, മുഹമ്മദ് റഊഫ്, ശൈമില നൗഫൽ, ജലീൽ അബ്ദുല്ല, സമീർ ഹസൻ, അബ്ദുൽ ഹഖ്, അലി അൽതാഫ്, അനീസ് വി.കെ, ആഷിഖ്, ബുഷ്‌റ റഹീം, ഫസീല ഹാരിസ്, ഫാതിമ സാലിഹ്, ജാഫർ പൂളക്കൽ, ജുനൈദ്, മസീറ നജാഹ്, നജാഹ്, റഷീദ സുബൈർ, സലീന ജമാൽ, എ.എം ഷാനവാസ്, സിറാജ് എം.എച്ച്, സുബൈദ മുഹമ്മദലി, ഷിജിന ആഷിഖ്, ഉബൈസ്, യൂനുസ് സലിം, യൂനുസ് രാജ്, നസീബ യൂനുസ്, അമൽ സുബൈർ എന്നിവർ അംഗങ്ങളുമാണ്. കാംപയിൻ ആസൂത്രണ യോഗത്തിൽ പ്രസിഡന്റ് സുബൈർ എം.എം. അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതവും അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.