മനാമ : ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ” എന്ന പ്രമേയത്തിൽ വർഷം തോറും എസ്.കെ.എസ്.എസ്.എഫ് നടത്തിവരാറുള്ള മനുഷ്യജാലിക നാളെ ജനുവരി 31 വെള്ളിയാഴ്ച രാത്രി 8:30ന് സമസ്ത ബഹ്റൈൻ മനാമ ഓഡിറ്റോറിയത്തിൽ അരങ്ങേറും,
എസ് കെ എസ്. എസ്. എഫ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ മുഖ്യാതിഥിയായി പങ്കെടുക്കും, സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിക്കും.
ബഹ്റൈനിലെ വിവിധ മത സാമൂഹ്യ,രാഷ്ട്രീയ സംഘടനാ നേതാക്കളും, സാമൂഹിക പ്രവർത്തകരും പങ്കെടുക്കുന്നു.
എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഫഖ്റുദീൻ തങ്ങൾക്ക് എയർപോർട്ടിൽ നേതാക്കൾ സ്വീകരണം നൽകി
പിന്നെ നാടിൻ്റെ റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ മതേതര വിശ്വാസികളായ എല്ലാ ഇന്ത്യക്കാരേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.









