Saturday, August 30, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

നാല് പതിറ്റാണ്ട് നീണ്ട ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് അക്ബർ നാട്ടിലേക്ക് മടങ്ങുന്നു

by News Desk
February 1, 2025
in BAHRAIN
നാല് പതിറ്റാണ്ട് നീണ്ട ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് അക്ബർ നാട്ടിലേക്ക് മടങ്ങുന്നു

മനാമ: അക്ബർ കോട്ടയം എന്ന പേര് സൽമാബാദിലും പരിസരങ്ങളിലും ഉള്ള പ്രവാസി മലയാളികൾക്ക് സുപരിചിതമാണ്. 1985 ൽ ബഹ്റൈനിലെത്തിയ അക്ബർ അൽ റദ ട്രേഡിംഗിങ്ങിൽ 40 വർഷത്തെ സേവനത്തിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.

പ്രവാസ ജീവിതത്തിനിടയിലെ ഒഴിവ് സമയങ്ങൾ സാമൂഹ്യ സാംസ്കാരിക സേവന പ്രവർത്തനങ്ങൾതായി അദ്ധേഹം മാറ്റി വെക്കുകയുണ്ടായി. 1980ല്‍ ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് രൂപീകരിച്ചതിന് ശേഷം സൽമാബാദ് ഏരിയാ കമ്മിറ്റി നിലവിൽ വന്നത് മുതൽ സജീവപ്രവർത്തകനായും വിവിധ ഘടകങ്ങളിൽ ഭാരവാഹിയായും അദ്ധേഹം നിറഞ്ഞുനിന്നു. ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് ഐ.സി.എഫ് എന്ന പേര് സ്വീകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ സംഘടനയുടെ സൽമാബാദ് സെൻട്രൽ സര്‍വ്വീസ് വിഭാഗം സെക്രട്ടറിയാണ്.അക്ബർ കോട്ടയം. അദ്ദേഹത്തിന്റെ പരന്നുകിടക്കുന്ന ബന്ധങ്ങളും പ്രവര്‍ത്തന മികവും സൽമാബാദ് ഏരിയയിൽ ഐ സി എഫിന് വലിയ ഊർജ്ജം പകർന്നു. കഷ്ടപ്പെടുന്ന നിരവധി ആളുകള്‍ക്ക് ജോലി ശരിപ്പെടുത്തിയും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം നീട്ടിയും കാരുണ്യപ്രവര്‍ത്തന രംഗത്ത് ഇടതടവില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യവുമായിട്ടാണ് അക്ബർ സാഹിബ് ബഹ്‌റൈനിനോട് വിടപറയുന്നത്.

പ്രതിസന്ധികളും പ്രതിബന്ധങ്ങളും പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഈ സമയങ്ങളിലൊക്കെ ശുഭപ്രതീക്ഷയോടെ മുന്നേറിയാല്‍ എല്ലാം നമുക്ക് അനുകൂലമായി മാറുമെന്നതാണ് എന്റെ ദീര്‍ഘകാലത്തെ പ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയും മൂന്നു മക്കളും അടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം. ബഹ്‌റൈനില്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ കഴിഞ്ഞതും വലിയ അനുഗ്രഹമായി അദ്ദേഹം കരുതുന്നു.

മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് പ്രവാസികള്‍ക്ക് നല്ല സ്വാതന്ത്ര്യം വകവെച്ചു നല്‍കുന്ന രാജ്യമാണ് ബഹ്‌റൈന്‍. മതസൗഹാര്‍ദ്ദത്തിനും വിശാലമനസ്‌കതയ്ക്കും വലിയ പ്രാധാന്യം നല്‍കുന്ന ഈ രാജ്യത്തെ ജനങ്ങളില്‍ നിന്ന് വലിയ പാഠങ്ങള്‍ നമുക്ക് പകര്‍ത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ആദ്യവാരം നാട്ടിലേക്ക് പോകുന്ന അക്ബർ സാഹിബിന് ഐ.സി.എഫ് സൽമാബാദ് സെൻട്രൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, ഉമർ ഹാജി ചേലക്കര, ഹംസ ഖാലിദ് സഖാഫി, ബഷീർ ഹിശാമി ക്ലാരി, ഷാജഹാൻ കൂരിക്കുഴി എന്നിവർ നേതൃത്വം നൽകി.

ShareSendTweet

Related Posts

ആര്യൻസ് എഫ് സി യുടെ ജേഴ്സി പ്രകാശനം ചെയ്തു.
BAHRAIN

ആര്യൻസ് എഫ് സി യുടെ ജേഴ്സി പ്രകാശനം ചെയ്തു.

August 27, 2025
എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
BAHRAIN

എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

August 21, 2025
കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
BAHRAIN

കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

August 21, 2025
കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു
BAHRAIN

കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

August 21, 2025
സ്വാതന്ത്ര്യദിന ആഘോഷം; കേരളീയ സമാജത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു
BAHRAIN

സ്വാതന്ത്ര്യദിന ആഘോഷം; കേരളീയ സമാജത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു

August 17, 2025
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു
BAHRAIN

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു

August 17, 2025
Next Post
മദൻ ഫിറ്റ്നസ് “വൗ മോം” 2025 റിയാലിറ്റി ഷോയ്ക്ക് വർണ്ണാഭമായ സമാപനം.

മദൻ ഫിറ്റ്നസ് "വൗ മോം" 2025 റിയാലിറ്റി ഷോയ്ക്ക് വർണ്ണാഭമായ സമാപനം.

കേന്ദ്ര ബജറ്റ് കടുത്ത വിവേചനത്തിന്റെ പര്യായം; കെഎംസിസി ബഹ്‌റൈൻ

കേന്ദ്ര ബജറ്റ് കടുത്ത വിവേചനത്തിന്റെ പര്യായം; കെഎംസിസി ബഹ്‌റൈൻ

കേന്ദ്ര ബഡ്ജറ്റ് രാജ്യത്തെ അസമത്വം വർദ്ധിപ്പിക്കും; ബഹ്റൈൻ പ്രതിഭ

കേന്ദ്ര ബഡ്ജറ്റ് രാജ്യത്തെ അസമത്വം വർദ്ധിപ്പിക്കും; ബഹ്റൈൻ പ്രതിഭ

Recent Posts

  • രാവിലെ 6 മണി മുതൽ ഷോകൾ, അതും നാലാം ദിനം; ചരിത്രം കുറിച്ച് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”
  • ആഹാരം അവനവന്റെ സ്വാതന്ത്ര്യം ; പുതിയതായി വന്ന റീജിയണല്‍ മാനേജര്‍ കാന്റീനീല്‍ ബീഫ് നിരോധിച്ചു; ബാങ്കിന് മുന്നില്‍ പൊറോട്ടയും ഇറച്ചിയും വിളമ്പി പാര്‍ട്ടി നടത്തി ജീവനക്കാര്‍ പ്രതിഷേധിച്ചു
  • എതിര്‍ഭാഗത്തും സമാന ആരോപണങ്ങള്‍ നേരിടുന്നവരുണ്ടല്ലോ; അവര്‍ക്കില്ലാത്ത എന്തു പ്രശ്‌നമാണ് രാഹുലിനുള്ളത് ; എല്ലാവര്‍ക്കും തുല്യനീതിവേണം, പൂര്‍ണ്ണ പിന്തുണയുമായി അടൂര്‍ പ്രകാശ് എംപി
  • നെഹ്‌റുട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാക്കന്മാരായി ; ഫൈനലില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തെ പിന്നിലാക്കി ; കഴിഞ്ഞ ചാംപ്യന്‍ പള്ളാത്തുരുത്തി മൂന്നാമതായി
  • ട്രംപിന് പിന്നാലെ ഡോളറിനും പുല്ലുവില! റഷ്യയും ചൈനയും തമ്മിൽ ‘മച്ചാ-മച്ചാ’ ബന്ധം; പുതിയ ലോകം ഇവിടെ ഉദയം ചെയ്യുന്നു

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.