മനാമ: കേന്ദ്ര സർക്കാർ അവതരിപ്പിച്ച അടുത്ത വർഷത്തേക്കുള്ള ബജറ്റ് കേരളത്തോടും ന്യുനപക്ഷ സമൂഹങ്ങളോടുമുള്ള കടുത്ത വിവേചനത്തിന്റെ പര്യായം ആണെന്ന് കെഎംഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങരയും അഭിപ്രായപ്പെട്ടു. രാജ്യത്തെ ബഹു ഭൂരിപക്ഷം വരുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ താല്പര്യങ്ങൾ ഒട്ടും പരിഗണിക്കാതെ കുത്തകകളെയും അതി സമ്പന്നരെയും മധ്യവർഗ്ഗ മേലാളന്മാരെയും മാത്രം തൃപ്തിപ്പെടുത്തുന്നതാണ് ഈ ബജറ്റിലെ പ്രഖ്യാപനങ്ങൾ. ഫെഡറൽ സംവിധാനത്തിൽ എല്ലാവരെയും പരിഗണിക്കുക എന്ന സാമാന്യ മര്യാദയെ പൂർണ്ണമായും നിരാകരിച്ചു കൊണ്ട് രാഷ്ട്രീയ താല്പര്യം മാത്രം മുൻ നിർത്തി കേരളത്തെ അവഗണിച്ച ഈ ബജറ്റിൽ ശക്തമായ പ്രതിഷേധം നേതാക്കൾ പങ്ക് വെച്ചു.അത് കൊണ്ട് തന്നെ ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമായ ബജാറ്റാണു എന്ന് പറയേണ്ടി വരുന്നത് അത്യന്തം നിർഭാഗ്യകരം ആണ്.
രാജ്യത്തിന്റെ വളർച്ചയിലും പുരോഗതിയിലും നിർണ്ണായകമായ പങ്ക് വഹിച്ച ന്യൂനപക്ഷ സമുദായങ്ങളോട് ശത്രുതപരമായ സമീപനം സ്വീകരിക്കുന്നു എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്ന രീതിയിലുള്ളതാണ് ബജറ്റ് എന്നും കെഎംസിസി ബഹ്‌റൈൻ കുറ്റപ്പെടുത്തി.