മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന “തണലാണ് കുടുംബം” എന്ന ക്യാമ്പയ്നിന്റെ ഭാഗമായി എന്റെ കുടുംബം എന്ന വിഷയത്തിൽ മലർവാടി ബാലസംഗമം സംഘടിപ്പിച്ചു. ഈസ്റ്റ് റിഫാ, ഹാജിയാത്ത് യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കുരുന്നുകൾ പങ്കെടുത്തു.
ആയിഷ സാലിഹ്, ഷിസ ഫാത്തിമ എന്നിവർ പ്രാർത്ഥന ഗീതം ആലപിച്ചു. ഷാനി സക്കീർ അധ്യക്ഷത വഹിച്ചു. ഫാമിലി ട്രീ നിർമാണം, പ്രസംഗം, ഖണ്ഡിക എഴുത്ത് എന്നിവയിൽ നിരവധി കുട്ടികൾ മാറ്റുരച്ചു. ഫാമിലി ട്രീ നിർമാണ മത്സരത്തിൽ (കിഡ്സ് വിഭാഗം) മെഹസിൻ ഷഫീഖ്, ദുആ മറിയം എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും ഈമാൻ ജുമൈൽ, ഷെസിൻ മുഹമ്മദ് മൂന്നാം സ്ഥാനവും കരസ്തമാക്കി. സബ് ജൂനിയർ വിഭാഗത്തിൽ ലൈഹ സലാഹ്, ഇനായ ഹാരിസ്, മുഹമ്മദ് ഷിയാസ് എന്നിവരും ജൂനിയർ വിഭാഗത്തിൽ ഇസ്ഹാഖ് സുഹൈൽ, അമ്ര ഫാത്തിമ, ഷിസാ ഫാത്തിമ , സഫിയ ഷിയാസ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി. ഫാത്തിമ സാലിഹ്, സഫിയ സമദ്, സുഹൈൽ റഫീഖ്, സാബിർ, സക്കീർ ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി. ഫസലുറഹ്മാൻ, മൂസ കെ ഹസ്സൻ, ശിഫ, ഹെന എന്നിവർ മത്സരങ്ങളുടെ വിധികർത്താക്കളായിരുന്നു. യൂനുസ് രാജ് കുട്ടികളുമായി സംവദിച്ചു