മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നു വരുന്ന കേരളോത്സവം 2025 ന്റെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടന്ന കവിതാ രചന, പോസ്റ്റർ ഡിസൈൻ മത്സരങ്ങളോടെ സ്റ്റേജിതര വിഭാത്തിലെ മത്സരങ്ങൾ പൂർത്തിയായി.

വ്യക്തിഗത ഇന സ്റ്റേജ് മത്സരങ്ങൾക്കു ഒൻപതാം തിയ്യതി നടന്ന പുരുഷന്മാരുടെ കവിതാ ആലാപന മത്സരത്തോടെ തുടക്കമായി. ഏഴോളം മത്സര ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചതോടെ വ്യത്യ്സ്ത ഹൗസുകളുടെ പോയിന്റ് നിലവാരവും സംഘാടകർ പുറത്തുവിട്ടു. നിലവിൽ ഹംസധ്വനി ഹൌസ് 136 പോയിന്റുമായി ലീഡ് ചെയ്യുകയാണ്. വരും ദിവസസങ്ങളിൽ അരങ്ങേറുന്ന മത്സര വിവരങ്ങൾ ചുവടെ:
വനിതകളുടെ കവിതാ ആലാപന മത്സരം (12 ന്, ബുധനാഴ്ച), വനിതകളുടെ സിനിമാറ്റിക് ഡാൻസ് മത്സരം (13ന്, വ്യാഴാഴ്ച)









