മനാമ: പവിഴദ്വീപിൽ 2017 ൽ തുടക്കമിട്ടത് മുതൽ ആതുരസേവന രംഗത്ത്സ്തുത്യർഹമായ സേവനങ്ങൾ നൽകി വരുന്ന നേഴ്സ്മാരുടെ പ്രമുഖ സംഘടനായ യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ ബഹ്‌റൈൻ (UNIB) ഇന്നും മികച്ച മുന്നേറ്റത്തോടെ തലയുയർത്തി നിൽക്കുകയാണ്.
മുൻ കാലങ്ങളിൽ സംഘടനയെ നയിച്ച അംഗങ്ങളുടെ മികവിൻ്റെ പാതകൾ പിൻ തുടർന്നും കാലോചിതമായ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ടും അംഗങ്ങളുടെ ക്ഷേമത്തിനും,അവർക്കിയുള്ള ആഘോഷങ്ങൾ ഒരുക്കിയും,സാമൂഹിക നന്മയും ലക്ഷ്യമിട്ടുള്ള മികച്ച പ്രവർത്തനങ്ങളും എകീകരിച്ച് നടപ്പിലാക്കുന്നതിനുമായാണ് 2025-26 വർഷത്തേക്കുള്ള ഊർജ്ജ്വസ്വലരായ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

ലിത മറിയം വർഗീസ് (പ്രസിഡന്റ്), അനുഷാജിത്ത് (സെക്രട്ടറി), ജെയ്‌സി ലൈജു(ട്രഷറർ),ഹരികൃഷ്ണൻ എം (വൈസ് പ്രസിഡന്റ്)
രമ്യ ഗിരീഷ് (ജോയിൻ്റ് സെക്രട്ടറി),പ്രിൻസ് തോമസ് (ജോയിൻ്റ്ട്രഷറർ)
മെഡിക്കൽ ക്യാമ്പ് കൺവീനർമാർ- ഷേർളി തോമസ് ,സുചിത്ര രാജീവ്, ശ്വേതപുനിത്
പ്രോഗ്രാം കൺവീനനർമാർ- ആര്യ രാജേഷ് ,അപർണ എസ് ചന്ദ്രൻ, വിഞ്ചുകുര്യൻ,ആരോമൽ എസ് നായർ
അർച്ചന മനോജ് (സോഷ്യൽ മീഡിയ കൺവീനർ)
എക്സിക്യൂട്ടീവ് അംഗങ്ങൾ- ലവ് ലി മാത്യു,ജയപ്രഭത് വിശാൽ മുല്ലശ്ശേരിൽ,രാജി ബാബു,വിനീത് വിജയ്,സുജി സന്തോഷ്,ചിഞ്ചു ആർ നായർ,സിതാര കുമാർപിഎസ്, ഡോൺ മരിയ ചാക്കോ,ഷെറിൻ മാത്യു,റോബർട്ട് കെ.സെബാസ്റ്റ്യൻ









