മനാമ: ഫെബ്രുവരി 2 മുതൽ 8 വരെയുള്ള കാലയളവിൽ 1,137 ക്യാമ്പയ്‌നുകളുംപരിശോധനകളും നടത്തിയതായും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി(എൽഎംആർഎ) അറിയിച്ചു, പരിശോധനയിൽ നിയമലംഘകരായ 30 പേർ പിടിയിലാവുകയും 124 പേരെ നാടുകടത്തുകയും ചെയ്തു.
ബഹ്റൈനിലെ എല്ലാ ഗവർണറേറ്റുകളിലെയും കടകൾ ഉൾപ്പെടെയുള്ള വിവിധ വ്യാപാരസ്ഥാപനങ്ങളിലായി1,125 പരിശോധകളാണ് നടത്തിയത്, ക്യാപിറ്റൽ ഗവർണറേറ്റിൽ 8, മുഹറഖ്ഗവർണറേറ്റിൽ 2 ,നോർത്തേൺ ഗവർണറേറ്റിൽ 1 ,സതേൺ ഗവർണറേറ്റിൽ 1 എന്നിങ്ങനെ 12 സംയുക്ത പരിശോധനാ ക്യാമ്പയ്നുകൾ നടത്തിയെന്നുംമന്ത്രാലയം ചൂണ്ടിക്കാട്ടി.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണാലിറ്റി പാർസ്പോർട്ട് റെസിഡൻസ് അഫയേഴ്സ്(എൻ.പി.ആർ.എ),ഗവർണറേറ്റിലെ പോലീസ് ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്ത സഹകരണത്തിലായിരുന്നു പരിശോധന.
തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരശേഷിയെയും പ്രതികൂലമായിബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെദോഷകരമായി ബാധിക്കുന്നതോ ആയ നിയമലംഘനങ്ങൾ കണ്ടെത്താൻ ഇനിയും ഇത്തരം പരിശോധനകൾ തുടരുമെന്നും അതോറിറ്റി അറിയിച്ചു.
താമസ തൊഴിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എൽ.എം.ആർ.എ-യുടെവെബ്സൈറ്റായ www.lmra.bh-ലെ ഇലക്ട്രോണിക് ഫോം വഴിയോഅതോറിറ്റിയുടെ കോൾ സെന്ററിൽ 17-50-60-55 എന്ന നമ്പറിൽ വിളിച്ചോ ,സർക്കാരിന്റെ നിർദ്ദേശങ്ങൾക്കും, പരാതികൾക്കുമായുള്ള സംവിധാനമായ തവാസുൽ വഴിയോ ഇത്തരം നിയമവിരുദ്ധമായ തൊഴിൽ സമ്പ്രദായങ്ങൾപരിഹരിക്കുന്നതിനുള്ള സർക്കാർ മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങളെപിന്തുണയ്ക്കണമെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പൊതുസമൂഹത്തോടും ആഹ്വാനം ചെയ്തു.









