ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. റിഫയിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 7.00 മുതൽ 11.30 വരെ ആണ് ക്യാമ്പ് നടക്കുന്നത്. ഈ മെഡിക്കൽ ക്യാമ്പിൽ ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ടോട്ടൽ കൊളെസ്ട്രോൾ, കിഡ്‌നി സ്ക്രീനിംഗ് (ക്രിയാറ്റിൻ) ലിവർ സ്ക്രീനിങ് (എസ്.ജി.പി.ടി), യൂറിക് ആസിഡ് തുടങ്ങിയ പരിശോധനകൾ തികച്ചും സൗജന്യമായി പരിശോധിക്കുവാൻ സാധിക്കും. കൂടാതെ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ഉണ്ടായിരിക്കും.
കൂടാതെ ഡിസ്‌കൗണ്ട് നിരക്കിൽ,വിറ്റാമിൻ ഡി – 3BD,
വിറ്റാമിൻ ഡി12- 3ദിനാർ, ടി എസ് എച്ച് -3ദിനാർ,ലിപ്പിഡ് പ്രെഫൽ -3ദിനാർ എന്നീ ടെസ്റ്റുകളും ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കുവാനും 3908 7184 (പ്രസന്നകുമാർ), 3635 1204 (ജയൻ) എന്നീ നമ്പറുകളുകളിൽ ബന്ധപ്പെടാവുന്നതാണ്.
പുണ്യമായ റമദാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്ന പ്രവാസികൾക്ക് അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശരിയായ രീതിയിൽ പരിശോധനകൾ നടത്തുന്നതിനും വേണ്ടി വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ കമ്മിറ്റി നടത്തുന്ന ഈ മെഡിക്കൽ ക്യാമ്പിൽ പങ്കാളികളാകണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.